ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ നടന്ന മത്സരത്തിൽ എവർട്ടനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുണൈറ്റഡ് പരാജയപെടുത്തിയത്. ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമായിരുന്നു യുണൈറ്റഡിന്റെ ജയം. പകരക്കാരനായി ഇറങ്ങിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് യുണൈറ്റഡിന്റെ വിജയ ഗോൾ നേടിയത്.
തുടർച്ചയായ മൂന്നാം പ്രീമിയർ ലീഗ് മത്സരത്തിൽ ഗോൾ നേടിയ ബ്രസീലിയൻ താരം ആന്റണിയാണ് യുണൈറ്റഡിന്റെ ഗോൾ നേടിയത്. ഇനങ്ങളെ നേടിയ ഗോളോടെ ക്ലബ് കരിയറിൽ തന്റെ ഗോൾ നേട്ടം ആക്കാനും റൊണാൾഡോക്കായി. മത്സരത്തിന്റെ 5മിനിറ്റിൽ തന്നെ അലക്സ് ഇവോബി ഉജ്വലമായ ഗോളിലൂടൊപ് എവർട്ടനെ മുന്നിലെത്തിച്ചു. എന്നാൽ 15 ആം മിനുട്ടിൽ ആന്റണിയോയിലൂടെ യുണൈറ്റഡ് സമനില പിടിച്ചു.ബ്രസീലിയൻ തന്റെ ആദ്യ മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യത്തെ യുണൈറ്റഡ് കളിക്കാരനായി.
പകരക്കാരനായ റൊണാൾഡോ അപ്രതീക്ഷിതമായി മത്സരരംഗത്തേക്ക് പ്രവേശിച്ചു, ആന്റണി മാർഷ്യലിന് പരിക്കേറ്റതോടെയാണ് 37 കാരൻ ഇറങ്ങിയത്.സീസണിലെ തന്റെ ആദ്യ പ്രീമിയർ ലീഗ് ഗോൾ നേടാൻ 14 മിനിറ്റ് മാത്രം വേണ്ടി വന്നുള്ളൂ.യുണൈറ്റഡിനായി രണ്ട് സ്പെല്ലുകളിലായി 144-ാം ഗോൾ ആയിരുന്നു ഇത്. ജയത്തോടെ 15 പോയിന്റുമായി യുണൈറ്റഡ് അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി.ഏഴ് ലീഗ് മത്സരങ്ങളിലെ എവർട്ടന്റെ ആദ്യ തോൽവിയോടെ 10 പോയിന്റുമായി 12-ാം സ്ഥാനത്താണ്.
എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തി രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ലിവർപൂളിനെ പരാജയപെടുത്തി. വിജയത്തോടെ ആഴ്‌സണൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു.ആദ്യ മിനിറ്റിൽ തന്നെ ഗബ്രിയേൽ മാർട്ടിനെല്ലി നേടിയ ഗോളിൽ ആഴ്‌സണൽ മുന്നിലെത്തി.ബുക്കയോ സാക്ക ഇരട്ടഗോളുകളോടെ ലിവർപൂളിനെ ഈ സീസണിലെ രണ്ടാം പ്രീമിയർ ലീഗ് തോൽവിയിലേക്കും പട്ടികയിൽ പത്താം സ്ഥാനത്തേക്കും താഴ്ത്തി.ഡാർവിൻ നൂനെസ് (34′)റോബർട്ടോ ഫിർമിനോ (53′) എന്നിവരാണ് ലിവർപൂളിന്റെ ഗോളുകൾ നേടിയത്.
സ്പെയിനിലെ ലാ ലിഗയിൽ ബാഴ്സലോണ വിജയക്കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ സെൽറ്റ വിഗോയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സ വീഴ്ത്തിയത്. 17-ാം മിനിറ്റിൽ പെഡ്രിയാണ് ബാഴ്സയ്ക്കായി വിജയഗോൾ നേടിയത്. ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥനത്തേക്ക് തിരിച്ചു വരാനും ബാഴ്സക്ക് സാധിച്ചു.എട്ട് മത്സരങ്ങൾക്ക് ശേഷം റയൽ മാഡ്രിഡുമായി 22 പോയിന്റുമായി ബാഴ്‌സ സമനിലയിലാണെങ്കിലും ഗോൾ ശരാശരിയിൽ ഒന്നാം സ്ഥാനത്താണ്.അടുത്ത ഞായറാഴ്ച സാന്റിയാഗോ ബെർണബ്യൂവിൽ നടക്കുന്ന എൽ ക്ലാസിക്കോയിൽ ഇരുവരും എട്ടുമുമ്പോൾ പോയിന്റ് ടേബിളിൽ മാറ്റം വരും.
സീരി എ യിൽ ക്രെമോണീസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപെടുത്തു നാപോളി.ഉഡിനീസിനോട് 2-2ന് സമനില വഴങ്ങിയതിന് ശേഷം അറ്റ്‌ലാന്റ അൽപ്പനേരത്തേക്ക് ലീഗ് ലീഡ് നേടിയിരുന്നുവെങ്കിലും ക്രെമോണയിലെ ഉജ്‌ജ്വല വിജയത്തിന് ശേഷം നാപോളി രണ്ട് പോയിന്റ് ലീഡുമായി വീണ്ടും ഒന്നാമതെത്തി. 26-ാം മിനിറ്റിൽ സ്‌ട്രൈക്കർ മാറ്റിയോ പൊളിറ്റാനോഖിയുടെ പെനാൽറ്റി ഗോളിലൂടെ നാപോളി ലീഡ് നേടി.രണ്ടാം പകുതിയുടെ രണ്ട് മിനിറ്റിനുള്ളിൽ സിറിയൽ ഡെസേഴ്‌സ് നേടിയ ഗോളിൽ ക്രെമോണീസ് സമനില പിടിച്ചു.76-ാം മിനിറ്റിൽ മരിയോ റൂയി നൽകിയ ക്രോസ് ലക്ഷ്യമാക്കി കുതിച്ച നാപോളിയെ ജിയോവാനി സിമിയോണി വീണ്ടും മുന്നിലെത്തിച്ചു.അധിക സമയത്തിന് മൂന്ന് മിനിറ്റിനുള്ളിൽ ജോർജിയൻ ക്വാറാറ്റ്‌സ്‌ഖേലിയയുടെയും 95-ാം മിനിറ്റിൽ മത്യാസ് ഒലിവേരയുടെ ഗോളുകളിൽ നാപോളി വിജയം ഉറപ്പിച്ചു.
മറ്റൊരു മത്സരത്തിൽ റോമ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ലേക്കെയേ പരാജയപ്പെടുത്തി.ക്രിസ് സ്മാളിംഗ് (6′) പൗലോ ഡിബാല (48′ PEN) എന്നിവർ റോമയുടെ ഗോളുകൾ നേടിയപ്പോൾ ഗബ്രിയേൽ സ്‌ട്രെഫെസ്സ (39′) സന്ദര്ശകരുടെ ആശ്വാസ ഗോൾ നേടി. 19 പോയിന്റുമായി ടേബിളിൽ അഞ്ചാം സ്ഥാനത്താണ് റോമ.