റാഷ്ഫോർഡിനെ റയൽ മാഡ്രിഡിന് വേണം, എന്നാൽ മറ്റൊരു തന്ത്രം പ്രയോഗിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്.

ഖത്തർ വേൾഡ് കപ്പിന് ശേഷം യൂറോപ്പിൽ ഏറ്റവും മികവിൽ കളിക്കുന്ന താരം ആരാണ് എന്ന് ചോദിച്ചാൽ ഒരേയൊരു ഉത്തരം മാത്രമാണുള്ളത്.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് സൂപ്പർതാരമായ മാർക്കസ് റാഷ്ഫോർഡ്. അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹം ഇപ്പോൾ നടത്തുന്നത്.എന്ത് മാന്ത്രികതയാണ് അദ്ദേഹത്തിന്റെ കാര്യത്തിൽ എറിക്ക് ടെൻ ഹാഗ് കാണിച്ചത് എന്നാണ് ആരാധകർ ചോദിക്കുന്നത്.

കഴിഞ്ഞ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ അദ്ദേഹം 2 ഗോളുകൾ നേടി.എഫ്സി ബാഴ്സലോണക്കെതിരെ ക്യാമ്പ് നൗവിലും റാഷ്ഫോർഡിന്റെ ഗോൾ പിറന്നിരുന്നു.വേൾഡ് കപ്പിന് ശേഷം ആകെ നടന്ന 17 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളാണ് റാഷ്ഫോർഡ് നേടിയിട്ടുള്ളത്.യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ആരും തന്നെ ഇത്രയധികം ഗോളുകൾ ഈ കാലയളവിൽ നേടിയിട്ടില്ല.

സ്പാനിഷ് മീഡിയയായ മുണ്ടോ ഡിപ്പോർട്ടിവോ ഒരു റിപ്പോർട്ട് ഇതുമായി ബന്ധപ്പെട്ട് പുറത്ത് വിട്ടിട്ടുണ്ട്.അതായത് റാഷ്ഫോർഡിന്റെ കോൺട്രാക്ട് 2024 ലാണ് അവസാനിക്കുക.അദ്ദേഹം കോൺട്രാക്ട് പുതുക്കുന്നില്ലെങ്കിൽ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹത്തെ യുണൈറ്റഡ് കൈവിടേണ്ടിവരും.സ്പാനിഷ് ഭീമന്മാരായ റയൽ മാഡ്രിഡ് ഇപ്പോൾ ഇംഗ്ലീഷ് താരത്തിന്റെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.

താരത്തെ സ്വന്തമാക്കാൻ റയലിന് താല്പര്യമുണ്ട്.പക്ഷേ വലിയ രൂപത്തിലുള്ള ശ്രമങ്ങൾ നടത്തുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.റയലിന് നിലവിൽ ഒരു നമ്പർ 9 സ്ട്രൈക്കറേയാണ് ആവശ്യമുള്ളത്.എന്നിരുന്നാലും ഈ താരത്തിൽ ഇൻട്രസ്റ്റ് റയലിന് ഉണ്ട്.ഈയൊരു സാഹചര്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മറ്റൊരു തീരുമാനമെടുത്തിട്ടുണ്ട്.അതായത് താരത്തിന്റെ വില ഉയർത്താൻ തന്നെയാണ് യുണൈറ്റഡിന്റെ തീരുമാനം.130 മില്യൺ യുറോയിലേക്കാണ് യുണൈറ്റഡ് ഉയർത്തിയിട്ടുള്ളത്.

യഥാർത്ഥത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തെ വിടാൻ താല്പര്യപ്പെടുന്നില്ല.അദ്ദേഹം കോൺട്രാക്ട് പുതുക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.അങ്ങനെ പുതുക്കുന്നില്ല എങ്കിൽ മാത്രമാണ് ഈ വില യുണൈറ്റഡ് ആവശ്യപ്പെടുക.വേൾഡ് കപ്പിന് മുന്നേ 19 മത്സരങ്ങളിൽ 8 ഗോളുകളും മൂന്ന് അസിസ്റ്റുകളും ഉണ്ടായിരുന്ന താരത്തിന്റെ വേൾഡ് കപ്പിന് ശേഷമുള്ള സമ്പാദ്യം എന്നുള്ളത് 17 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളും 5 അസിസ്റ്റുകളും ആണ്.

3/5 - (1 vote)
Manchester UnitedReal Madrid