യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളെ മിഡിൽ ഈസ്റ്റിൽ എത്തിക്കുന്ന തിരക്കിലാണ് സൗദി പ്രൊ ലീഗ് ക്ലബ്ബുകൾ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പാത പന്തുടർന്ന് നിരവധി സൂപ്പർ താരങ്ങളാണ് സൗദി ക്ലബ്ബുകളിലേക്കെത്തിയത്. സ്വപ്നം കാണാവുന്നതിലപ്പുറമുള്ള ഓഫറുകളാണ് സൗദി ക്ലബ്ബുകൾ കളിക്കാർക്ക് മുന്നിൽ വെക്കുന്നത്.
സൂപ്പർ താരം നെയ്മർക്ക് മുന്നിൽ അൽ ഹിലാൽ വെച്ച ഓഫർ അതിനൊരു ഉദാഹരമാണ്. പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് ഡിഫൻഡർ റാഫേൽ വരാനയെ ടീമിൽത്തിക്കാനായി അൽ – ഇത്തിഹാദ് വമ്പൻ ഓഫർ മുന്നിൽ വെച്ചിരിക്കുകയാണ്. എന്നാൽ താരം സൗദി ക്ലബ്ബിന്റെ ഓഫർ നിരസിച്ചിരിക്കുകയാണ്.വരാനെയുടെ മുൻ ഫ്രാൻസ്, റയൽ മാഡ്രിഡ് സഹതാരം കരീം ബെൻസെമകൊപ്പം വീണ്ടും ഒരുമിക്കാനുള്ള അവസരമാണ് താരം നഷ്ടമാക്കിയത്.
ഫ്രഞ്ചുകാരൻ തന്റെ തലമുറയിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളാണ്, ഫിറ്റ്നസ് ആയിരിക്കുമ്പോൾ മാൻ യുണൈറ്റഡിന് ഒരു ഓട്ടോമാറ്റിക് സ്റ്റാർട്ടറാണ്. പുതിയ സീസണിലേക്ക് പോകുന്ന എറിക്ക് ടെൻ ഹാഗിനും കൂട്ടർക്കും അദ്ദേഹത്തെ നഷ്ടം വലിയ തിരിച്ചടിയാകുമായിരുന്നു.30-കാരൻ ഇപ്പോഴും തന്റെ പ്രൈം ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.
🚨🚨| NEW: Saudi Arabian side Al Ittihad have contacted Raphaël Varane’s representatives. N’Golo Kanté and Karim Benzema are attempting to persuade Varane to join them, but he is so far not interested. [Sports Zone via @GFFN] pic.twitter.com/ySMHuZArn2
— centredevils. (@centredevils) August 18, 2023
കൂടാതെ റെഡ് ഡെവിൾസിന്റെ ബാക്ക്ലൈനിൽ ലിസാൻഡ്രോ മാർട്ടിനെസുമായി മികച്ച പങ്കാളിത്തം സ്ഥാപിച്ചു.തനിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും യൂറോപ്പിൽ ഒരു സീസണെങ്കിലും കളിക്കുന്നത് തുടരാൻ താൽപ്പര്യമുണ്ടെന്നും വരാനെ പറഞ്ഞു.തിയേറ്റർ ഓഫ് ഡ്രീംസിലെ വരാന്റെ നിലവിലെ കരാർ 2026 വരെയുണ്ട്.