ആന്റണിക്കായി അയാക്സിന് മുന്നിൽ പുതിയ ബിഡ് സമർപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് |Antony

എന്ത് വിലകൊടുത്തും അയാക്സിന്റെ ബ്രസീലിയൻ മുന്നേറ്റ നിര താരം ആന്റണിയെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.കാസെമിറോയെ സ്വന്തമാക്കിയതിന് പിന്നാലെ ടീമിലെ അന്റോണിയിലൂടെ ഒരു വമ്പൻ സൈനിങ്‌ കൂടി നടത്താനുള്ള ശ്രമത്തിലാണ് യുണൈറ്റഡ്. ബ്രസീലിയൻ മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്ക് വരാൻ തയ്യാറായി നിൽക്കുകയാണ്.

ആന്റണിക്കായി യുണൈറ്റഡ് 90 മില്യൺ യൂറോയുടെ പുതിയ ബിഡ് സമർപ്പിക്കുകയും ചെയ്തു. നേരത്തെ യുണൈറ്റഡ് ഓഫർ ചെയ്ത 80 മില്യൺ ബിഡ് ഡച്ച് ക്ലബ് നിരസിച്ചിരുന്നു. എന്നാൽ ഈ ബിഡ് അയാക്സ് സ്വീകരിക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.അടുത്ത 48 മണിക്കൂറിൽ ട്രാൻസ്ഫർ നടക്കാനും അടുത്ത യുണൈറ്റഡ് മത്സരത്തിന്റെ ഭാഗമാകാനും ആന്റണി ആഗ്രഹിക്കുന്നുണ്ട്.ക്ലബ് വിടാൻ അനുവദിക്കാത്തത് കൊണ്ട് ആന്റണി അയാക്സിനിപ്പം പരിശീലനം നടത്താൻ വിസമ്മതിച്ചിരുന്നു.

ഈ സീസണിലെ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതൽ 22 കാരൻ യുണൈറ്റഡിന്റെ പ്രധാന ലക്ഷ്യമായിരുന്നു.യൂറോപ്യൻ ഫുട്ബോളിന്റെ നഴ്‌സറികൾ ഒന്നായ അയാക്സിലൂടെ പയറ്റി തെളിഞ്ഞ ആന്റണി കൂടി എത്തിയാൽ യുണൈറ്റഡിന് പുതു ജീവൻ ലഭിക്കും എന്നുറപ്പാണ്.കഴിഞ്ഞ രണ്ടു സണുകളിലായി ചാമ്പ്യൻസ് ലീഗിലും ഡച്ച് ലീഗിലും പുതിയ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗിന് കീഴിൽ മികച്ച പ്രകടനമാണ് നടത്തിയത്. ടെൻ ഹാഗ് തന്റെ മുൻ കളിക്കാരനുമായുള്ള പുനഃസമാഗമം ലക്ഷ്യമിടുകയാണ്. ടെൻ ഹാഗ് യുണൈറ്റഡ് പരിശീലകനായി എത്തിയത് മുതൽ ബ്രസീലിയനെ സ്വന്തമാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

2020-ൽ സാവോപോളോയിൽ നിന്ന് അജാക്സിൽ എത്തിയ ആന്റണി പിന്നീട് തിരിഞ്ഞുനോക്കിയില്ല, ഹോളണ്ടിലും ചാമ്പ്യൻസ് ലീഗിലെ കോണ്ടിനെന്റൽ വേദിയിലും തന്റെ നിലവാരം പ്രകടിപ്പിച്ചു.സെലെക്കാവോയ്‌ക്കായി ഒമ്പത് മത്സരങ്ങളിൽ നിന്ന് രണ്ട് തവണ വലകുലുക്കിയ ബ്രസീലിനൊപ്പം അദ്ദേഹം ഇപ്പോൾ അന്താരാഷ്ട്ര തലത്തിലെ സ്ഥിരം കളിക്കാരനാണ്.കഴിഞ്ഞ സീസണിലെ എല്ലാ മത്സരങ്ങളിലും ആന്റണി 12 ഗോളുകളും 10 അസിസ്റ്റുകളും നേടി, ഓരോ സീസണിലും അദ്ദേഹം മെച്ചപ്പെട്ടു വരികയാണ്.

വലതു വിങ്ങിൽ കളിക്കുന്ന ഇടതു കാലനായ ആന്റണി അസാധാരണമായ വേഗതയും ബോൾ കോൺട്രോളിനും മികച്ച ഹോൾഡ്-അപ്പ് പ്ലേ, ഡ്രിബ്ലിംഗ്, പാസിംഗ് ഉടമയാണ്. ഈഡൻ ഹസാർഡിന് സമാനമായ രീതിയിൽ ആന്റണിക്ക് വളരെ വേഗത്തിൽ പന്തിന്റെ ദിശ മാറ്റാൻ കഴിയും, അതിനാൽ പ്രതിരോധ താരങ്ങളെ പെട്ടെന്ന് മറികടക്കാനാവും. ലോങ്ങ് റേഞ്ച് ഷോട്ടുകൾക്ക് മിടുക്കനാണ് താരം.

Rate this post
AntonyManchester United