സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്ഫർ വിപണിയിൽ സജീവമാവുകയാണ്. റയൽ മാഡ്രിഡിൽ നിന്നും പരിചയസമ്പന്നനായ കസെമിറോയെ സ്വന്തമാക്കിയ യുണൈറ്റഡ് ഇപ്പോൾ സ്പാനിഷ് ക്ലബ്ബിൽ നിന്നും മറ്റൊരു താരത്തെയും ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്.
റയലിന്റെ സ്പാനിഷ് താരം മാർക്കോ അസെൻസിയോയ്‌ക്കായി മാഞ്ചസ്റ്റർ യുണൈറ്റഡ് 30 മില്യൺ യൂറോയ്ക്ക് ബിഡ് നൽകാൻ തീരുമാനിച്ചതായി സ്പാനിഷ് ഔട്ട്‌ലെറ്റ് റെലെവോ അറിയിച്ചു. 30 മില്യൺ യൂറോയുടെ ഒരു ഓഫർ മാഞ്ചസ്റ്റർ യുണൈറ്റഡ് റയൽ മാഡ്രിഡിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. അസെൻസിയോ റയൽ മാഡ്രിഡ് വിടാൻ ആഗ്രഹിക്കുന്നുമുണ്ട്.കാർലോ ആഞ്ചലോട്ടിയും അസൻസിയോ റയൽ മാഡ്രിഡ് വിടാൻ ശ്രമിക്കുന്നുണ്ട് എന്ന് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ട്രാൻസ്ഫർ വിൻഡോയുടെ അവസാന സ്ട്രെച്ചിൽ അസെൻസിയോയുടെ സൈനിംഗിനായി റെഡ് ഡെവിൾസിന് മത്സരം നേരിടേണ്ടിവരും.
റിപ്പോർട്ട് പ്രകാരം ഇംഗ്ലണ്ടിലെയും ഇറ്റലിയിലെയും ക്ലബ്ബുകൾ അദ്ദേഹത്തിനായി ഒരു ഓഫർ നൽകാൻ തയ്യാറാണ്.2014-ൽ 4 മില്യൺ യൂറോയ്ക്ക് ആർസിഡി മല്ലോർക്കയിൽ നിന്ന് റയൽ മാഡ്രിഡിൽ അസെൻസിയോ ചേർന്നു, എന്നാൽ ഒരു സീസണിൽ ലോസ് പിരാറ്റാസിലേക്ക് ലോണിൽ തിരിച്ചെത്തി. സാന്റിയാഗോ ബെർണബ്യൂവിലേക്ക് മടങ്ങുന്നതിന് മുമ്പ് അദ്ദേഹം 2015-16 കാമ്പെയ്‌നും ആർസിഡി എസ്പാൻയോളിൽ ലോണിനായി ചെലവഴിച്ചു.
Manchester United will offer $30M for Real Madrid's Marco Asensio, reports @Santos_Relevo pic.twitter.com/D1Ko3ET2Z9
— B/R Football (@brfootball) August 25, 2022
അസെൻസിയോ 235 മത്സരങ്ങൾ റയൽ മാഡ്രിഡിനായു ഇതുവരെ കളിച്ചിട്ടുണ്ട്. 49 ഗോളുകളും 25 അസിസ്റ്റും അസെൻസിയീ റയലിനായി നേടിയിട്ടുണ്ട്. 3 ചാമ്പ്യൻസ് ലീഗ്, 3 ലാലിഗ, 3 ക്ലബ് ലോകകപ്പ്, 3 സൂപ്പർ കപ്പ്, 3 സ്പാനിഷ് സൂപ്പർ കപ്പ് എന്നിവ നേടി.പെക്കിംഗ് ഓർഡറിൽ അദ്ദേഹം നിലവിൽ റോഡ്രിഗോയ്ക്കും ഫെഡറിക്കോ വാൽവെർഡെയ്ക്കും പിന്നിലാണ്.ഈ സീസണിൽ ഏഴ് മിനിറ്റ് മാത്രമാണ് വിംഗർ കളിച്ചത്. 2022 ഫിഫ ലോകകപ്പ് അടുത്തിരിക്കുന്നതിനാൽ, റയൽ മാഡ്രിഡിൽ നിന്ന് വിട്ടുമാറാൻ അദ്ദേഹം തീരുമാനിച്ചത്.
സെപ്തംബർ 1 ന് വിൻഡോ അടയ്ക്കുന്നതിന് മുമ്പ് തങ്ങളുടെ സ്ക്വാഡിനെ കൂടുതൽ ശക്തിപ്പെടുത്താൻ റെഡ് ഡെവിൾസ് തീരുമാനിച്ചിരിക്കുകയാണ് . കുറഞ്ഞത് ഒരു പുതിയ ഫോർവേഡെങ്കിലും ഒപ്പിടുന്നത് അവർക്ക് മുൻഗണനയാണെന്ന് പറയപ്പെടുന്നു. എറിക് ടെൻ ഹാഗിന്റെ ഇഷ്ടപ്പെട്ട ഓപ്ഷനാണ് അയാക്സിന്റെ ബ്രസീലിയൻ യുവ താരം ആന്റണി. ഡച്ച് ക്ലബിന് മുന്നിൽ യുണൈറ്റഡ് അന്റോണിക്കായി 94 മില്യൺ യൂറോ ബിഡ് സമർപ്പിച്ചിട്ടുണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡിനു PSV ഐന്തോവന്റെ കോഡി ഗാക്‌പോയിൽ താൽപ്പര്യമുണ്ട്.ഇപ്പോൾ നടക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ടീമിൽ നാല് പ്രധാന കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ട്. അവർ കാസെമിറോ, ലിസാൻഡ്രോ മാർട്ടിനെസ്, ടൈറൽ മലേഷ്യ എന്നിവരെ 140 മില്യൺ യൂറോയിലധികം തുകയ്‌ക്ക് സൈൻ ചെയ്‌തു, അതേസമയം ക്രിസ്റ്റ്യൻ എറിക്‌സനെ സൗജന്യമായി സ്വന്തമാക്കുകയും ചെയ്തു.