ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും മൂർച്ച കുറഞ്ഞ മുന്നേറ്റ നിരായുള്ള ക്ലബ്ബുകളിൽ ഒന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. പ്രീമിയർ ലീഗിൽ കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ നിന്നും ഒരു യുണൈറ്റഡ് താരത്തിന് പോലും ഗോൾ നേടാൻ സാധിച്ചില്ല. എറിക് ടെൻ ഹാഗ് പരിശീലകനായി എത്തിയതിനു ശേഷം നിരവധി സ്ട്രൈക്കർമാരുമായി യുണൈറ്റഡ് ബന്ധപ്പെട്ടെങ്കിലും ഒരു നീക്കം പോലും യാഥാർഥ്യമായില്ല.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബിലെ അനിശ്ചിതത്വവും നിലവാരമുള്ള മുന്നേറ്റ നിര താരങ്ങളുടെ അഭാവവുമാന് ഒരു സ്ട്രൈക്കർക്കായുള്ള തിരച്ചിൽ യുണൈറ്റഡ് ഊര്‍ജിതമാക്കിയത്. പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം അത്ലറ്റിക്കോ മാഡ്രിഡ് സ്ട്രൈക്കർ മാത്യൂസ് കുൻഹയ്ക്കായി ഒരു കരാറിന് ശ്രമിക്കുകയാണ്. ബ്രസീലിയൻ താരത്തിനായി യുണൈറ്റഡിന് 42 മില്യൺ പൗണ്ട് നല്കാൻ ഒരുക്കമാണ്.ക്ലബ്ബും കുൻഹയുടെ ഏജന്റുമാരും തമ്മിൽ ചർച്ചകൾ നടന്നതായി ഫാബ്രിസിയോ റൊമാനോ സ്ഥിരീകരിച്ചു.ഒരു വർഷം മുമ്പ് 22 മില്യൺ പൗണ്ടിനാണ് ബ്രസീലിയൻ താരത്തെ അത്ലറ്റികോ മാഡ്രിഡ് ടീമിലെത്തിച്ചത്.
എട്ട് ലാ ലിഗ ഗെയിമുകൾ മാത്രമാണ് കുൻഹ കഴിഞ്ഞ സീസണിൽ ആരംഭിച്ചത്.എല്ലാ മത്സരങ്ങളിലും ഏഴ് ഗോളുകൾ നേടി, പകരക്കാരനായി 20-ലധികം തവണ കളിച്ചു.സ്പെയിനിലെ തന്റെ ഒരു സീസണിൽ തന്നെ കൂടുതൽ മികച്ച കളിക്കാരനാകാൻ സഹായിച്ചതിന് ഡീഗോ സിമിയോണിയെ മാത്യൂസ് കുൻഹ പ്രശംസിക്കുന്നു. യുവന്റസിനെതിരായ ഒരു സൗഹൃദ മത്സരത്തിൽ ഉൾപ്പെടെ, പ്രീ-സീസണിൽ അദ്ദേഹം അടുത്തിടെ രണ്ട് തവണ വലകുലുക്കി.ബ്രസീലിനായി ഏഴു മത്സരങ്ങൾ 23 കാരൻ കളിച്ചിട്ടുണ്ട്.
🚨 EXCLUSIVE 🚨
— CaughtOffside (@caughtoffside) August 16, 2022
Manchester United have held talks with the representatives of Matheus Cunha. They appreciate the player, but Atletico Madrid won't accept €50m as the fee 🔴🇧🇷
Full story 👇👇
23-കാരൻ ഇതുവരെ ബ്രസീലിനായി സീനിയർ ഗോൾ നേടിയിട്ടില്ല, എന്നാൽ അണ്ടർ 23 ലെവലിലെ അദ്ദേഹത്തിന്റെ റെക്കോർഡ് അസൂയാവഹമാണ്. അദ്ദേഹത്തിന്റെ 21 ഗോളുകളിൽ 2019 ടൗലോൺ ടൂർണമെന്റിൽ നാല്, ടോക്കിയോ ഒളിമ്പിക്സിൽ മൂന്ന് എന്നിവ ഉൾപ്പെടുന്നു.തന്റെ പ്രൊഫഷണൽ ക്ലബ് കരിയർ മുഴുവൻ യൂറോപ്പിൽ ചിലവഴിച്ച താരം സ്വിസ് ടീമായ സിയോണിലൂടെയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. 2018 ൽ ആർബി ലെപ്സിഗിലെത്തിയ താരം ഹെർത്ത ബെർലിനിൽ നിന്നുമാണ് അത്ലറ്റികോയിൽ എത്തുന്നത്.
Matheus Cunha – Welcome to Manchester United
— Brunö Fernansh (@BrunoFernanshh) August 15, 2022
The Heir to Ronaldo’s Throne? 🇧🇷
pic.twitter.com/TgmOunnpc0