മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ തുടർച്ചയായ മൂന്നാം പ്രീമിയർ ലീഗ് വിജയം ഇന്നലെ കുറിച്ചു. കിംഗ് പവർ സ്റ്റേഡിയത്തിൽ ലെസ്റ്ററിനെ നേരിട്ട യുണൈറ്റഡ് ജാഡൻ സാഞ്ചോയുടെ ഏക ഗോളിനാണ് വിജയം നേടിയെടുത്തത്. സതാംപ്ടണിനെതിരായ മത്സരത്തിന്റെ ആവർത്തനം തന്നെയായിരുന്നു ഇന്നലെ കാണാൻ കഴിഞ്ഞത്. വിജയം അവരെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർത്താൻ സഹായിച്ചു.
2021 ഏപ്രിലിന് ശേഷം ആദ്യമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്ന് തുടർച്ചയായ വിജയങ്ങൾ നേടുകയും ചെയ്തു. റയൽ മാഡ്രിഡിൽ നിന്നും ബ്രസീലിയൻ താരം കസെമിറോ ഓൾഡ് ട്രാഫൊഡിൽ എത്തിയതിനു ശേഷം യുണൈറ്റഡ് ഒരു മത്സരത്തിൽ പോലും തോൽവി അറിഞ്ഞിട്ടില്ല. ഒരു മത്സരത്തിലും പോലും ആദ്യ ഇലവനിൽ മിഡ്ഫീൽഡർ സ്ഥാനം നേടിയില്ല , അവസാന രണ്ടു മത്സരങ്ങളിലും പകരക്കാരനായാണ് താരം ഇറങ്ങിയത്.
ആദ്യ പകുതിയിൽ ലെസ്റ്റർ ഗോൾകീപ്പർ ഡാനി വാർഡിനെ കാഴ്ചക്കാരനാക്കി റാഷ്ഫോർഡിന്റെ പാസ് കൈക്കലാക്കിയായിരുന്നു സാഞ്ചോയുടെ ഗോൾ.പ്രീ-സീസണിൽ മൂന്ന് ഗോളുകൾ നേടി സാഞ്ചോ മികച്ച ഫോമിലാണെന്ന് തെളിയിച്ചു.ഈ സീസണിൽ പ്രീമിയർ ലീഗിൽ അദ്ദേഹം ഇപ്പോൾ രണ്ട് തവണ സ്കോർ ചെയ്തു.ഡോർട്ട്മുണ്ടിനായി ഒരു സീസണിൽ 20 ഗോളുകൾ നേടിയ സാഞ്ചോയെ അത്തരത്തിലുള്ള ഫോമിലേക്ക് തിരികെ കൊണ്ടുവരേണ്ടത് യുണൈറ്റഡിന് പ്രധാനമാണ്.സ്ഥിരതയുള്ളതും ഉൽപ്പാദനക്ഷമതയുള്ളതുമായ ജാഡൻ സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു മുതൽക്കൂട്ടാണ്.
As cool as you like 🥶
— Manchester United (@ManUtd) September 1, 2022
✨ @Sanchooo10#MUFC || #LEIMUN
ആന്റണിയുമായി സാഞ്ചോ മികച്ചൊരു കൂട്ടുകെട്ട് പടുത്തുയർത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.ആന്റണി വലതു വിങ്ങിൽ യുണൈറ്റഡിനായി തുടങ്ങാൻ സാധ്യതയുണ്ട് അപ്പോൾ സാഞ്ചോ ഇടതു വിങ്ങലിലേക് മാറും.ആൻറണി മാർഷ്യലോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ആയിരിക്കും മുന്നിൽ തുടങ്ങുക. സാഞ്ചോ ഗോളുകൾ കണ്ടെത്തിയതോടെ എറിക് ടെൻ ഹാഗ് വളരെ ആവേശകരമായ ഒരു പങ്കാളിത്തം കണ്ടെത്തുന്നതിന്റെ വക്കിലാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ടീമിന്റെ 1-0 വിജയത്തെ ഇൻസ്റ്റാഗ്രാമിൽ അഭിനന്ദിച്ചു.ലിവർപൂളിനും സതാംപ്ടണിനുമെതിരെ വിജയങ്ങൾ നേടിയ അതേ ഇലവനെ എറിക് ടെൻ ഹാഗ് ഫീൽഡ് ചെയ്തതിനാൽ തുടർച്ചയായ മൂന്നാം ലീഗ് മത്സരത്തിലും റൊണാൾഡോയുടെ സ്ഥാനം ബെഞ്ചിൽ ആയിരുന്നു.
രണ്ടാം പകുതിയിൽ ഗോൾ സ്‌കോറർ സാഞ്ചോക്ക് പകരമായി ഡച്ച് തന്ത്രജ്ഞൻ റൊണാൾഡോയെ കൊണ്ടുവന്നു.മുൻ റയൽ മാഡ്രിഡ് ഫോർവേഡ് മുൻ മത്സരങ്ങളേക്കാൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. റാഷ്‌ഫോർഡിനെയും ബ്രൂണോ ഫെർണാണ്ടസിനെയും മികച്ച പിന്തുണ നൽകി.ലെസ്റ്ററിനെതിരായ 1-0 ജയത്തോടെ യുണൈറ്റഡ് പ്രീമിയർ ലീഗ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. സെപ്‌റ്റംബർ 4 ഞായറാഴ്ച ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന മത്സരത്തിൽ ആഴ്‌സണലിനെ നേരിടും.