ബ്രസീലിയൻ സൂപ്പർ താരം നെയ്മറെ പിഎസ്ജിയിൽ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റെർ യുണൈറ്റഡ്. 31 കാരനെ ഓൾഡ് ട്രാഫോർഡിലേക്ക് കൊണ്ടുവരാനുള്ള സാധ്യതയെക്കുറിച്ച് പിഎസ്ജിയും മാഞ്ചസ്റ്റർ യുണൈറ്റഡും ചർച്ചയിൽ പ്രവേശിച്ചതായി എൽ’ക്വിപ്പിൽ നിന്നുള്ള റിപ്പോർട്ട് പറയുന്നു.
ആറ് വർഷം മുമ്പ് ബാഴ്‌സലോണയിൽ നിന്ന് പിഎസ്‌ജിയിലേക്കുള്ള 222 മില്യൺ യൂറോയുടെ റെക്കോർഡ് തുകക്ക് എത്തിയ ബ്രസീലിയൻ ഫ്രഞ്ച് തലസ്ഥാനം വിടുന്നത് ഗൌരവമായി പരിഗണിക്കുന്നു.2027 വരെയാണ് നെയ്മർക്ക് പിഎസ്ജിയുമായി കരാറുള്ളത്.എന്നാൽ കൈലിയൻ എംബാപ്പെയെ തങ്ങളുടെ കായിക തന്ത്രത്തിന്റെ മുന്നിലും കേന്ദ്രത്തിലും ഉൾപ്പെടുത്താനുള്ള ഫ്രഞ്ച് ക്ലബിന്റെ ആഗ്രഹം ബ്രസീലിയൻ ഇഷ്ടപ്പെടുന്നില്ല. ഇതും നെയ്മർ ക്ലബ് വിടാനുള്ള ഒരു കാരണമാണ്.
നെയ്മറുമായി ബന്ധപ്പെട്ട് നിരവധി പ്രീമിയർ ലീഗ് ക്ലബ്ബുകൾ പിഎസ്ജിയുമായി ചർച്ചയിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഈ ഘട്ടത്തിൽ ഏറ്റവും മുന്നേറിയത് മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പമാണെന്നും L’Équipe അവകാശപ്പെടുന്നു. നാലാം സ്ഥാനത്തുള്ള റെഡ് ഡെവിൾസിന് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ ഒരു പോയിന്റ് മാത്രം മതി.ബ്രസീലിയൻ മിഡ്ഫീൽഡർ കാസെമിറോ (31) തന്റെ സഹ നാട്ടുകാരനെ ഒപ്പം കൂട്ടാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്.നെയ്മർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്താൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രധാന കണ്ണിയായി പ്രവർത്തിക്കുന്നത് കാസമിറോയാണ്.
PSG and Manchester United have entered talks around the possibility of Neymar going to Old Trafford, per @lequipe pic.twitter.com/HC96zgYuM2
— B/R Football (@brfootball) May 22, 2023
നെയ്മറെ കൺവിൻസ് ചെയ്യിക്കാനുള്ള ശ്രമങ്ങൾ ഈ ബ്രസീലിയൻ സൂപ്പർതാരം നടത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.നെയ്മർ ജൂനിയറെ ഒഴിവാക്കാൻ തന്നെയാണ് പിഎസ്ജിയും തീരുമാനിച്ചിട്ടുള്ളത്. സ്ഥിരമായി നിലനിർത്താനുള്ള ഓപ്ഷൻ ഉൾപ്പെടുത്തി കൊണ്ടുള്ള ലോൺ അടിസ്ഥാനത്തിലും താരത്തെ കൈവിടാൻ പിഎസ്ജി തയ്യാറാണ്. എന്നാൽ ചെൽസി ഇപ്പോഴും നെയ്മറുടെ അവസ്ഥ നിരീക്ഷിക്കുന്നുണ്ടെന്നും എന്നാൽ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടത് നെയ്മറെ സൈൻ ചെയ്യാനുള്ള അവരുടെ ശ്രമങ്ങൾക്ക് ഹാനികരമായി മാറിയേക്കാമെന്നും L’Équipe കൂട്ടിച്ചേർക്കുന്നു.
🚨🇧🇷 BREAKING!
— UtdPlug (@UtdPlug) May 22, 2023
Casemiro is pushing hard to convince Neymar to join Manchester United. [@lequipe] #MUFC pic.twitter.com/9TBs6YDppV