ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിലെ തങ്ങളുടെ ഗോൾ സ്‌കോറിംഗ് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ഫ്രഞ്ച് സ്റ്റാർ സ്‌ട്രൈക്കർ അന്റോയിൻ ഗ്രീസ്മാനെ അത്ലറ്റികോ മാഡ്രിഡിൽ നിന്നും ഓൾഡ് ട്രാഫോഡിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്.ഈ സീസണിൽ 13 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നും വെറും 13 ഗോളുകൾ മാത്രമാണ് യുണൈറ്റഡിന് നേടാൻ സാധിച്ചത്.
ഇംഗ്ലീഷ് താരം മാർക്കസ് റാഷ്‌ഫോർഡ് കഴിഞ്ഞ സീസണിൽ പുറത്തെടുത്ത് അതെ ഫോം ഈ വര്ഷം ആവർത്തിക്കുന്നതിൽ പരാജയപ്പെട്ടു.യുവേഫ ചാമ്പ്യൻസ് ലീഗിൽ റെഡ് ഡെവിൾസിന് വേണ്ടി ഗോളുകൾ കണ്ടെത്തിയ യുണൈറ്റഡ് ന്യൂ ബോയ് റാസ്മസ് ഹോജ്‌ലണ്ട് ഇംഗ്ലീഷ് ടോപ്പ് ഫ്ലൈറ്റിൽ ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല. നിലവിലെ കഠിനമായ സാഹചര്യം മറികടക്കണമെങ്കിൽ യുണൈറ്റഡിന് പരിചയ സമ്പന്നനായ ഒരു ഗോൾ സ്‌കോററുടെ സേവനം ആവശ്യമായിരിക്കുകയാണ്.അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് പരിചയസമ്പന്നനായ 32 കാരനായ അന്റോയിൻ ഗ്രീസ്മാനെ ടീമിലെത്തിച്ച് പ്രശനത്തിന് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.
🚨 Man Utd 'ready to triple Antoine Griezmann's wages' and activate release clause fans thought was a typo pic.twitter.com/H6vlW2RntJ
— SPORTbible (@sportbible) November 18, 2023
റിപ്പോർട്ടുകൾ പ്രകാരം ഫ്രഞ്ച് താരവുമായി ചർച്ച നടത്താൻ യുണൈറ്റഡ് പ്രതിനിധികൾ ഇതിനകം സ്പെയിനിലേക്ക് പുറപ്പെട്ടു.അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് തീർച്ചയായും യുണൈറ്റഡിനെ സഹായിക്കും. പ്രീമിയർ ലീഗിലെ മോശം ഫോമിനൊപ്പം ചാമ്പ്യൻസ് ലീഗിലും പുറത്താകലിന്റെ വക്കിലാണ് ഇംഗ്ലീഷ് വമ്പന്മാർ.എഫ്‌സി കോബ്‌ൻഹാവിനോട് ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം ഗ്രൂപ്പിൽ നാലാം സ്ഥാനത്തേക്ക് യുണൈറ്റഡ് വീണിരുന്നു.
Antoine Griezmann – 2023 pic.twitter.com/fKb2xQHpwj
— 💎 (@killeures) November 18, 2023
ചാമ്പ്യൻസ് ലീഗിൽ കളിച്ച നാലിൽ ഒരു കളി മാത്രമേ യുണൈറ്റഡിന് ജയിക്കാനായിട്ടുള്ളൂ.നോക്ക് ഔട്ടിലേക്ക് യോഗ്യത നേടണമെങ്കിൽ ഗലാറ്റസറേയ്‌ക്കെതിരെയും ബയേൺ മ്യൂണിക്കിനെതിരെയും ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ ജയിക്കേണ്ടതുണ്ട്.