മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ ഉറപ്പിച്ച് അയാക്സ് താരം ആന്റണി |Antony

റയൽ മാഡ്രിഡ് മിഡ്ഫീൽഡർ കാസെമിറോയെ സ്വന്തമാക്കിയതിന് പിന്നാലെ മറ്റൊരു ബ്രസീലിയൻ താരത്തെയും കൂടി ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. യൂറോപ്യൻ ഫുട്ബോളിന്റെ നഴ്‌സറികൾ ഒന്നായ അയാക്സിലൂടെ പയറ്റി തെളിഞ്ഞ ബ്രസീലിയൻ യുവ താരമായ ആന്റണിയെയാണ് യുണൈറ്റഡ് സ്വന്തമാക്കാൻ ഒരുങ്ങുന്നത്.

കഴിഞ്ഞ രണ്ടു സണുകളിലായി ചാമ്പ്യൻസ് ലീഗിലും ഡച്ച് ലീഗിലും പുതിയ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗിന് കീഴിൽ മികച്ച പ്രകടനമാണ് നടത്തിയത്. ടെൻ ഹാഗ് തന്റെ മുൻ കളിക്കാരനുമായുള്ള പുനഃസമാഗമം ലക്ഷ്യമിടുകയാണ്. എറെഡിവിസി കിരീടത്തിലേക്ക് അജാക്‌സിനെ നയിച്ച് തന്റെ മുൻ പരിശീലകന്റെ കീഴിൽ ആംസ്റ്റർഡാമിൽ തഴച്ചുവളർന്ന് തിളങ്ങിയ 22-കാരനുമായി റെഡ് ഡെവിൾസ് ബന്ധപ്പെട്ടിരിക്കുന്നത് കാണുന്നതിൽ അതിശയിക്കാനില്ല. യുണൈറ്റഡിലേക്ക് തന്നെ വരണം എന്ന് ഉറപ്പിച്ചിരിക്കുകയാണ് ആന്റണി.യുണൈറ്റഡ് നൽകിയ 80 മില്യന്റെ ബിഡ് അയാക്സ് നിരസിച്ചതോടെ ആന്റണി ക്ലബിനോട് തന്നെ മാഞ്ചസ്റ്ററിലേക്ക് പോകാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

അയാക്സിനൊപ്പം പരിശീലനത്തിന് ഇറങ്ങാൻ താരം തയ്യാറായില്ല. അയാക്സിന്റെ അടുത്ത മത്സരത്തിലും ആന്റണി കളിക്കില്ല. ടെൻ ഹാഗ് യുണൈറ്റഡ് പരിശീലകനായി എത്തിയത് മുതൽ ബ്രസീലിയനെ സ്വന്തമാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. 2020-ൽ സാവോപോളോയിൽ നിന്ന് അജാക്സിൽ എത്തിയ ആന്റണി പിന്നീട് തിരിഞ്ഞുനോക്കിയില്ല, ഹോളണ്ടിലും ചാമ്പ്യൻസ് ലീഗിലെ കോണ്ടിനെന്റൽ വേദിയിലും തന്റെ നിലവാരം പ്രകടിപ്പിച്ചു.സെലെക്കാവോയ്‌ക്കായി ഒമ്പത് മത്സരങ്ങളിൽ നിന്ന് രണ്ട് തവണ വലകുലുക്കിയ ബ്രസീലിനൊപ്പം അദ്ദേഹം ഇപ്പോൾ അന്താരാഷ്ട്ര തലത്തിലെ സ്ഥിരം കളിക്കാരനാണ്.കഴിഞ്ഞ സീസണിലെ എല്ലാ മത്സരങ്ങളിലും ആന്റണി 12 ഗോളുകളും 10 അസിസ്റ്റുകളും നേടി, ഓരോ സീസണിലും അദ്ദേഹം മെച്ചപ്പെട്ടു വരികയാണ്.

നൂനസിനെ സ്വന്തമാക്കാൻ കഴിയാതിരുന്ന വിഷമം ആന്റണിയെ സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് തീർത്തിരുന്നു എങ്കിൽ എന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ആഗ്രഹിക്കുന്നത്. വലതു വിങ്ങിൽ കളിക്കുന്ന ഇടതു കാലനായ ആന്റണി അസാധാരണമായ വേഗതയും ബോൾ കോൺട്രോളിനും മികച്ച ഹോൾഡ്-അപ്പ് പ്ലേ, ഡ്രിബ്ലിംഗ്, പാസിംഗ് ഉടമയാണ്. ഈഡൻ ഹസാർഡിന് സമാനമായ രീതിയിൽ ആന്റണിക്ക് വളരെ വേഗത്തിൽ പന്തിന്റെ ദിശ മാറ്റാൻ കഴിയും, അതിനാൽ പ്രതിരോധ താരങ്ങളെ പെട്ടെന്ന് മറികടക്കാനാവും. ലോങ്ങ് റേഞ്ച് ഷോട്ടുകൾക്ക് മിടുക്കനാണ് താരം.

Rate this post