നീണ്ട ഇടവേളക്കുശേഷം ‘ലിച്ച’ കളത്തിൽ, മേസൺ മൗണ്ട് മാഞ്ചസ്റ്ററിന്റെ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ചു, ജയത്തോടെ യുണൈറ്റഡ്

യൂറോപ്യൻ ഫുട്ബോൾ സീസണിന്റെ പുതിയ സീസണിന് മുൻപായി പ്രീസീസൺ പരിശീലനം ആരംഭിച്ച മുൻ പ്രീമിയർ ലീഗ് ജേതാക്കൾ കൂടിയായ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീസീസണിലെ തങ്ങളുടെ സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകളുടെ മികച്ച വിജയം നേടിയെടുത്തു.

ലീഡ്‌സ് യുണൈറ്റഡിനെതിരെ നോർവേയിൽ വെച്ച് നടന്ന പ്രീസീസൺ സൗഹൃദ മത്സരത്തിൽ ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു എറിക് ടെൻ ഹാഗിന്റെ ടീം വിജയം നേടുന്ന രണ്ട് ഗോളുകൾ സ്കോർ ചെയ്യുന്നത്. 67-മിനിറ്റിൽ ഇമരാനിലൂടെ ആദ്യ ഗോൾ നേടി തുടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 81 -മിനിറ്റിൽ ഹ്യൂഗില് രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു.

സീനിയർ ടീമിൽ നിന്നുമുള്ള ചുരുക്കം ചില താരങ്ങൾ മാത്രമാണ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കുപ്പാമണിഞ്ഞത്. ലിസാൻഡ്രോ മാർട്ടിനസ്, റാഫേൽ വരാനെ, ജാഡൺ സാഞ്ചോ എന്നിവർക്ക് പുറമെ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ചുകൊണ്ട് മേസൻ മൗണ്ടും കളിക്കാനിറങ്ങി.

മത്സരത്തിൽ വ്യക്തമായി ആധിപത്യം പുലർത്തിയായിരുന്നു എറിക് ടെൻ ഹാഗ് പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് യൂത്ത് ടീമിലെ താരങ്ങൾ മികച്ച പ്രകടനവും ടീമിന് വേണ്ടി പുറത്തെടുത്തു. ഈ സീസണിൽ മികച്ച ടീമുമായി വരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് കിരീടം ലക്ഷ്യമിടുന്നുണ്ട്.

3/5 - (1 vote)
Manchester United