ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ബയേൺ മ്യൂണിക്കിനെതിരെ മൂന്നിനെതിരെ നാല് ഗോളിന്റെ തോൽവിയാണ് മാഞ്ചെസ്റ്റർ യുണൈറ്റഡ് ഏറ്റുവാങ്ങിയത്. യുണൈറ്റഡിന്റെ തുടർച്ചയായ മൂന്നാം തോൽവി കൂടിയാണിത്.
കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിനോടും ആഴ്സണലിനോടും 3-1 ന് പരാജയപ്പെട്ട യുണൈറ്റഡ്, 1978 ഡിസംബറിന് ശേഷം ആദ്യമായി തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ മൂന്നോ അതിലധികമോ ഗോളുകൾ വഴങ്ങുന്നത്.
ബയേണിനെതിരെ രണ്ട് ഗോളുകൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ കാസെമിറോ സഹതാരങ്ങൾക്കും ആരാധകർക്കും പ്രചോദനം പകരുന്ന വാക്കുകളുമായി എത്തിയിരിക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും ഉയർന്നു വരുമെന്ന് കാസെമിറോ പറഞ്ഞു.”നമ്മൾ ഒരുമിച്ച് പോരാടും, ഞങ്ങൾ ഒരുമിച്ച് ഉയിർത്തെഴുന്നേൽക്കും !!!” കസെമിറോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.
We fight together and we will rise again together !!! pic.twitter.com/gXguAb1vKA
— Casemiro (@Casemiro) September 20, 2023
ഈ സീസണിൽ കളിച്ച 6 കളികളിൽ 4ലും മാഞ്ചെസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന് 2023-24 കാമ്പെയ്നിൽ ഭയാനകമായ തുടക്കമാണ് ലഭിച്ചത്. പ്രീമിയർ ലീഗ് ടേബിളിൽ 13-ാം സ്ഥാനത്തുള്ള അവർ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് എയിൽ താഴെയാണ്.