ലയണൽ മെസ്സിയുടെ നാട്ടിൽ നിന്നും ലോക ഫുട്ബോളിൽ പുതിയ തരംഗം സൃഷ്ടിക്കാനെത്തുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് വണ്ടർ കിഡ്|Alejandro Garnacho

യൂറോപ്പ് ലീഗിലെ ആദ്യ ജയം തേടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് മോൾഡോവാൻ ചാമ്പ്യന്മാരായ ഷെരീഫ് ടിറാസ്പോളിനെനെതിരെ ഇറങ്ങുകയാണ്. ആദ്യ റൗണ്ട് മത്സരത്തിൽ സ്പാനിഷ് ക്ലബ് റയൽ സോസിഡാഡിനെതിരെ യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു, തുടർച്ചയാ പ്രീമിയർ ലീഗ് വിജയങ്ങൾക്ക് ശേഷമാണ് യുണൈറ്റഡ് പരാജയപെട്ടത്.

ഇന്നത്തെ മത്സരത്തിൽ പരിശീലകൻ എറിക് ടെൻ ഹാഗ് കാര്യമായ മാറ്റങ്ങൾ ടീമിൽ കൊണ്ട് വരാനുള്ള സാധ്യത കാണുന്നുണ്ട്. റാഷ്‌ഫോഡിന്റെ പരിക്ക് മൂലം റൊണാൾഡോ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കാനുള്ള സാധ്യതയുണ്ട്. പുതിയ സൈനിഗ് ബ്രസീലിയൻ ആന്റണിയും ടീമിലെത്താനുള്ള സാധ്യത കാണുന്നുണ്ട്. ആന്റണി പകരക്കാരുടെ നിരയിലാണെങ്കിൽ യുവ താരം ആന്റണി എലങ്കയെയാവും ഡച്ച് പരിശീലകൻ ഇറക്കുക. ടെൻ ഹാഗിന്റെ കീഴിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് മത്സരങ്ങളിൽ ആന്റണി എലങ്ക സ്ഥിര സാന്നിധ്യമായി മാറിയിരിക്കുകയാണ്. എന്നാൽ യുണൈറ്റഡ് നിരയിൽ എലങ്കയെക്കാളും മികച്ച പ്രകടനം നടത്തുന്ന ഒരു യുവ താരം അവസരത്തിനായി കാത്തിരിക്കുകയാണ്.

അര്ജന്റീന യുവ പ്രതിഭ അലെജാൻഡ്രോ ഗാർനാച്ചോ ടെൻ ഹാഗിന്റെ വിളിക്കായി കാത്തിരിക്കുകയാണ്. കിട്ടിയ അവസരങ്ങൾ ഫലപ്രദമായി ഉപയോഗിച്ച താരം എന്ത്കൊണ്ടും യുണൈറ്റഡിന്റെ ആദ്യ ടീമിൽ അവസരം അർഹിക്കുന്നുണ്ട്.ഈ സീസണിൽ ഇതുവരെ യുണൈറ്റഡിന്റെ ഏഴ് മത്സരങ്ങളിൽ ആറിലും എലങ്ക ഇടംപിടിച്ചിട്ടുണ്ട്.എന്നാൽ അദ്ദേഹത്തിന്റെ പേരിന് ഒരു അസിസ്റ്റ് മാത്രമേയുള്ളൂ.ഹൂസ്‌കോർഡിൽ നിന്ന് നിരാശാജനകമായ 6.50/10 റേറ്റിംഗ് ആണ് താരത്തിന് ലഭിച്ചിട്ടുള്ളത്.അതേസമയം ഗാർനാച്ചോയ്ക്ക് ഈ സീസണിൽ ഇതുവരെ പകരക്കാരനായി രണ്ട് മത്സരങ്ങൾ മാത്രമാണ് അവസരം ലഭിച്ചത്.

നിലവിലെ കാമ്പെയ്‌നിന്റെ അവസാനത്തോടെ കരാർ അവസാനിക്കാനിരിക്കെ അര്ജന്റീന താരത്തെ ഓൾഡ് ട്രാഫോർഡിൽ നിലനിർത്തണമെങ്കിൽ ടെൻ ഹാഗ് കൂടുതൽ ഫസ്റ്റ്-ടീം അവസരങ്ങൾ നൽകണം. .അർജന്റീനിയൻ വിംഗർ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് 16 വയസ്സുള്ളപ്പോൾ യുണൈറ്റഡിൽ ചേർന്നു അക്കാദമിയിലെ തന്റെ പ്രകടനത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റി .യുണൈറ്റഡിന്റെ വിവിധ യൂത്ത് ടീമുകൾക്കായി 53 മത്സരങ്ങളിൽ നിന്ന് 22 ഗോളുകളും 11 അസിസ്റ്റുകളും സംഭാവന ചെയ്തു.യുണൈറ്റഡിന്റെ അക്കാദമിയിൽ 69 മത്സരങ്ങളിൽ നിന്ന് 26 ഗോളുകളും 16 അസിസ്റ്റുകളും എലംഗ നേടിയിട്ടുണ്ട്. ആദ്യ ടീമിലേക്ക് ഇവർ തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്.

17 വയസ്സുള്ളപ്പോൾ 18-കാരൻ അർജന്റീനയുടെ ദേശീയ ടീമിലേക്ക് വിളിക്കപ്പെട്ടു.കഴിഞ്ഞ സീസണിൽ യുണൈറ്റഡ് എഫ്‌എ യൂത്ത് കപ്പ് നേടിയപ്പോൾ ഓൾഡ് ട്രാഫോർഡിൽ ഗാർനാച്ചോ ഇരട്ട ഗോളുകൾ നേടിയിരുന്നു. എന്നാൽ ഈ സീസണിൽ ഇതുവരെ 19 മിനിറ്റ് മാത്രമാണ് ഫസ്റ്റ്-ടീമിൽ ഗാർനച്ചോ കളിച്ചിട്ടുള്ളത്. ഓൾഡ് ട്രാഫോർഡിൽ താരത്തെ നിലനിർത്തണമെങ്കിൽ കൂടുതൽ കളി സാമ്യം നൽകിയേ മതിയാവു.ഷെരീഫ് ടിറാസ്‌പോളിനെതിരായ ഇനനത്തെ മത്സരം ടെൻ ഹാഗിന് 18-കാരനെ പരീക്ഷിക്കാനുള്ള നല്ല അവസരമായിരിക്കും. സമീപഭാവിയിൽ യുണൈറ്റഡിന്റെ താരമാകാൻ കഴിയാൻ ഗാർനാച്ചോയ്ക്ക് സാധിക്കും എന്നുറപ്പാണ്.

Rate this post
Alejandro GarnachoManchester United