സൈപ്രസ് ചാമ്പ്യൻമാരായ അപ്പോളോൺ ലേഡീസുമായി ഒപ്പുവെച്ചപ്പോൾ യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി മനീഷ കല്യാണ് മാറുകയാണ്.കല്യാണിന്റെ ക്ലബായ ഗോകുലം കേരളയാണ് താരത്തിന്റെ ട്രാൻസ്ഫർ വാർത്ത പുറത്ത് വിട്ടത്.
“നന്ദി, മനീഷ! ഒരു മലബാറിയൻ എന്ന നിലയിലും ഞങ്ങളുമായി രണ്ട് ഐഡബ്ല്യുഎൽ കിരീടങ്ങൾ നേടിയതിന് ശേഷം, മനീഷ സൈപ്രിയറ്റ് ചാമ്പ്യൻ ക്ലബ് അപ്പോളോൺ ലേഡീസുമായി രണ്ട് വർഷത്തെ കരാറിൽ ഒപ്പുവച്ചു. ഈ സീസണിൽ യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരിയാകാൻ അവർ ഒരുങ്ങുകയാണ്, ”ക്ലബ് ട്വിറ്ററിൽ കുറിച്ചു.ഓഗസ്റ്റ് 18-ന് യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് യോഗ്യതാ റൗണ്ട് 1-ൽ അപ്പോളോൺ കളിക്കും. ജയിച്ചാൽ സ്വിറ്റ്സർലൻഡിന്റെ എഫ്സി സൂറിച്ച്, ഫറോ ഐലൻഡിന്റെ ക്ലാക്സ്വിക് ക്വിന്നൂർ എന്നിവരിൽ ജേതാക്കളെ നേരിടും.
കഴിഞ്ഞ വർഷം നവംബറിൽ സീനിയർ ഫുട്ബോളിൽ ബ്രസീലിനെതിരെ മനീഷ ഗോൾ നേടിയിരുന്നു.2007 ലെ ലോകകപ്പ് റണ്ണേഴ്സ് അപ്പിനെതിരെ ഇന്ത്യ 1-6ന് തോറ്റെങ്കിലും 20 കാരിയെ സംബന്ധിച്ച അത് ചരിത്രമായിരുന്നു.2019 ജനുവരിയിൽ ഹോങ്കോങ്ങിനെതിരെയാണ് മനീഷ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചത്, എന്നാൽ 2018 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന BRICS ഫുട്ബോൾ കപ്പിൽ പങ്കെടുത്ത ഇന്ത്യൻ U-17 ടീമിൽ ഇടം നേടിയതാണ് കരിയറിലെ വഴിത്തിരിവായത്.
Thank you, Manisha!
— Gokulam Kerala FC (@GokulamKeralaFC) July 3, 2022
After 3️⃣ illustrious years as a Malabarian and winning two IWL titles with us, Manisha has signed a two-year deal with Cypriot Champion Club Apollon Ladies 🔥
She is all set to become the first Indian to play in the UEFA Women's Champions League this season. pic.twitter.com/yLOuEiIsok
ദേശീയ ഫുട്ബോൾ ടീമിനായി കളിക്കുക എന്ന ലക്ഷ്യത്തിലെത്താൻ നിരവധി ബുദ്ധിമുട്ടുകൾ മനീഷ മറികടന്നിരുന്നു.ഒരു ദിവസം ലോകകപ്പിൽ തന്റെ രാജ്യത്തെ പ്രതിനിധീകരിക്കുക എന്നതാണ് താരത്തിന്റെ സ്വപ്നം.
🚨 HISTORY 🚨
— Sportstar (@sportstarweb) July 3, 2022
Manisha Kalyan is set to become the first Indian to play in the UEFA Women's Champions League after the 20-year-old midfielder signed a two-year deal with Cypriot club Apollon Ladies.
Details 👉 https://t.co/4NXq0BTVes#UWCL | #IndianFootball pic.twitter.com/06VTceWywp