ഇനി മത്സരം ഗോവക്കെതിരെ, കേരള ബ്ലാസ്റ്റേഴ്സിനെകുറിച്ച് ഗോവ പരിശീലകൻ പറയുന്നതിങ്ങനെ |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ എഫ് സി ഗോവയെ അവരുടെ സ്റ്റേഡിയത്തിൽ വച്ച് നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് വലിയ വെല്ലുവിളിയുയർത്തുന്ന മത്സരം തന്നെയാണ് വരാനിരിക്കുന്നത്. പോയിന്റ് ടേബിൾ കേരള ബ്ലാസ്റ്റേഴ്സിനെക്കാൾ രണ്ടു മത്സരങ്ങൾ കുറവ് കാണിച്ച എഫ്സി ഗോവ ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ മാത്രമാണ് രണ്ടാം സ്ഥാനത്തുള്ളത്. ബ്ലാസ്റ്റേഴ്സിനെതിരായ മത്സരം വിജയിക്കാനായാൽ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്നുകൊണ്ട് വീണ്ടും തങ്ങളുടെ ഒന്നാംസ്ഥാനം പിടിച്ചെടുക്കുവാൻ എഫ് സി ഗോവക്ക് കഴിയും.

കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിനു മുൻപ് നടന്ന പത്രസമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കഴിവുകളെ വിലകുറച്ച് കാണാൻ ആവില്ല എന്നും കേരള ബ്ലാസ്റ്റേഴ്സ് ഉയർത്തുന്ന വെല്ലുവിളികൾ എന്തൊക്കെയാണെന്ന് നമുക്കറിയാം എന്നും എഫ് സി ഗോവ പരിശീലകനായ മനോലോ മാർക്കസ് അഭിപ്രായപ്പെട്ടു. കൂടാതെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനുമായി താൻ മികച്ച ബന്ധം ഇപ്പോഴും മുന്നോട്ടു കൊണ്ടു പോകുന്നുണ്ടെന്നും ഗോവ കോച്ച് പറഞ്ഞു.

“കേരള ബ്ലാസ്റ്റേഴ്സ് ഉയർത്തുന്ന വെല്ലുവിളികൾ എന്തൊക്കെയാണെന്ന് ഞങ്ങൾക്കറിയാം. കേരള ബ്ലാസ്റ്റേഴ്സിന് നല്ല താരങ്ങൾ ഉണ്ട്, കേരള ബ്ലാസ്റ്റേഴ്സിന്റെ കഴിവുകളെ ഒരിക്കലും കുറച്ചു കാണാൻ കഴിയില്ല. ഞാനും ഇവാനും തമ്മിൽ നല്ല ബന്ധം പങ്കിടുന്നുണ്ട്. ഇവാൻ വുകാമനോവിച്ച് മത്സരബുദ്ധിയുള്ള പരിശീലകനാണ്, ആ ഗുണം തന്റെ ടീമിൽ വളർത്തിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.” – മനോലോ മാർക്കസ് പറഞ്ഞു.

2021-2022 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ ഫൈനൽ മത്സരത്തിൽ ഗോവയിലെ സ്റ്റേഡിയത്തിൽ വച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ഉയർത്തിയ ഹൈദരാബാദ് എഫ് സി യുടെ പരിശീലകനായിരുന്നു സ്പാനിഷ് തന്ത്രഞ്ജനായ മനോലോ മാർക്കസ്. ഈ സീസൺ മുതലാണ് മനോലോ മാർക്കസ് ഹൈദരാബാദ് എഫ്സിയിൽ നിന്നും എഫ് സി ഗോവയുടെ പരിശീലകനായി ചുമതലയേറ്റത്. കഴിഞ്ഞ സീസണുകളിൽ ടീമിനെ പരിശീലിപ്പിച്ച കാർലോസ് പെനക്ക് പകരമായാണ് മറ്റൊരു സ്പാനിഷ് പരിശീലകനെ ഗോവ കൊണ്ടുവന്നത്.

Rate this post