❝36 ആം വയസ്സിലും അവശ്വസനീയമായ സേവുമായി മാനുവൽ ന്യൂയർ, ജർമൻ ഗോൾകീപ്പർ ഇറ്റലിക്കെതിരെ നടത്തിയ പ്രകടനം❞ |Manuel Neuer |Germany

ആധുനിക കാലത്തെ ഗോൾകീപ്പറുടെ യഥാർത്ഥ പ്രതിനിധാനം ആയിട്ടാണ് ജർമൻ ഗോൾകീപ്പർ മാനുവൽ ന്യൂയറെ കണക്കാക്കുന്നത്. തന്റെ സ്ഥാനത്ത് വിപ്ലവം സൃഷ്ടിച്ച ഒരു കളിക്കാരൻ കൂടിയാണ് 36 കാരനായ ബയേൺ മ്യൂണിക്ക് കീപ്പർ.അതിശയകരമായ പാസിംഗ് റേഞ്ചും പന്തിന്മേൽ നിയന്ത്രണവുമുള്ള ഒരു ഗോൾകീപ്പർ, പന്തിലെ തന്റെ കഴിവുകൾ ഉപയോഗിച്ച് എതിരാളി ടീമിന്റെ ഫോർവേഡുകൾക്ക് ചുറ്റും നൃത്തം ചെയ്യുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.

ഇന്നലെ മോൺചെൻഗ്ലാഡ്ബാക്കിലെ ബൊറൂസിയ പാർക്കിൽ ഇറ്റലിയെ 5-2ന് യൂറോ 2020 ജേതാക്കളായ ഇറ്റലിയെ ജർമനിയെ തകർത്തപ്പോൾ ന്യൂയർ ഒരു അവശ്വസനീയമായ ഒരു സേവ് നടത്തി ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു. എക്കാലത്തെയും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ന്യൂയർ 36-ാം വയസ്സിലും ജർമ്മനിയുടെ ഒന്നാം നമ്പർ ആയി തുടരുന്നു. ഇറ്റലിക്കെതിരെയുള്ള പ്രകടനത്തോടെ ബയേൺ മ്യൂണിക്ക് ഷോട്ട്-സ്റ്റോപ്പർ എന്തുകൊണ്ടെന്ന് കൃത്യമായി തെളിയിച്ചു.

മത്സരത്തിൽ സ്കോർ 3 -0 ത്തിൽ നിൽക്കുമ്പോൾ നിക്കോളോ ബരെല്ലയുടെ ഷോട്ട് ഒഴിഞ്ഞ വലയിലേക്ക് കേറുമെന്നു കരുതിയെങ്കിലും ഗോൾ ലൈനിൽ വലതുവശത്ത് പന്ത് പോകുന്നത് തടയാൻ ന്യൂയർ അതിവേഗം തിരിച്ചു വരുകയും അകത്തേക്ക് പോകുമായിരുന്ന പന്ത് തട്ടിയകറ്റുകയും ചെയ്തു.ന്യൂയറിൽ നിന്നുള്ള റിഫ്ലെക്സുകൾ അസാധാരണമായിരുന്നു.നിലവിലെ നേഷൻസ് ലീഗിൽ ഇതാദ്യമായല്ല മാനുവൽ ന്യൂയർ തകർപ്പൻ സേവ് നടത്തുന്നത്. നേരത്തെ ഹംഗറിക്കെതിരെ വെറ്ററൻ ഗോൾകീപ്പർ മനസ്സിനെ അമ്പരപ്പിക്കുന്ന ചില സ്റ്റോപ്പുകൾ നടത്തിയിരുന്നു.

നേഷൻസ് ലീഗ് മത്സരത്തിൽ ജർമ്മനി ഇറ്റലിയെ അക്ഷരാർത്ഥത്തിൽ ഇറ്റലിയെ തകർത്തു കളഞ്ഞു.ടിമോ വെർണർ രണ്ട് ഗോളുകൾ നേടിയപ്പോൾ തോമസ് മുള്ളർ, ജോഷ്വ കിമ്മിച്ച്, ഇൽകെ ഗുണ്ടോഗൻ എന്നിവർ ഓരോ ഗോൾ വീതം നേടി.വിൽഫ്രഡ് ഗ്നോന്റോയും അലസ്സാൻഡ്രോ ബാസ്റ്റോണിയും ഇറ്റലിയുടെ ഗോൾ നേടി.നേഷൻസ് ലീഗ് കാമ്പെയ്‌നിലെ ജർമ്മനിയുടെ ആദ്യ വിജയം കൂടിയായിരുന്നു ഇത്. വിജയത്തോടെ നിലവിൽ ഹംഗറി ഒന്നാമതുള്ള ജർമ്മനി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി. മൂന്ന് ദിവസത്തിന് ശേഷം അവസാന നേഷൻസ് ലീഗ് മത്സരത്തിൽ ജർമ്മനി ഇംഗ്ലണ്ടിനെ വെംബ്ലിയിൽ നേരിടും.