സൗദി അറേബ്യ ഇഷ്ടപ്പെടുന്നില്ല, യൂറോപ്യൻ സൂപ്പർ താരങ്ങൾ സൗദി വിടാനൊരുങ്ങുന്നു..

സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയുടെ സൗദി അറേബ്യയിലേക്കുള്ള ശേഷം യൂറോപ്പിലെ പേര് കേട്ട സൂപ്പർ താരങ്ങളുടെ വമ്പൻ ഒഴുക്കാണ് സൗദിയിലേക്ക് എത്തുന്നത്. നെയ്മർ ജൂനിയർ, സാദിയോ മാനെ തുടങ്ങി യൂറോപ്യൻ ഫുട്ബോളിൽ കഴിവ് തെളിയിച്ച താരങ്ങളാണ് സൗദി ടീമുകളിലേക്ക് എത്തിയത്.

കൂടുതൽ കൂടുതൽ സൂപ്പർ താരങ്ങൾ എത്തുന്നതോടെ സൗദി ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നായി മാറുമെന്ന പ്രതീക്ഷയോടെയാണ് സൗദി ഫുട്ബോൾ പ്രേമികൾ. എന്നാൽ നിലവിൽ വരുന്ന ചില റിപ്പോർട്ടുകൾ പ്രകാരം സൗദി അറേബ്യയിൽ നിന്നും സൂപ്പർ താരങ്ങൾ തിരികെ യൂറോപ്പിലേക്ക് മടങ്ങുവാൻ ആഗ്രഹം പ്രകടിപ്പിക്കുകയാണ്.

ജോർദാൻ ഹെൻഡേഴ്സൺ, റോബെർട്ടോ ഫിർമീഞ്ഞോ തുടങ്ങിയ സൂപ്പർ താരങ്ങളാണ് തിരികെ യൂറോപ്പ്യൻ ഫുട്ബോളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നത്. സൗദി അറേബ്യയിലെ കാലാവസ്ഥ, സംസ്കാരം, സ്റ്റേഡിയത്തിനുള്ളിലെ ആരാധകകുറവും പിന്നെ തങ്ങളുടെ ഭാര്യമാരെ സംബന്ധിച്ചുള്ള സൗദിയിലെ സ്ത്രീകളുടെ അവകാശങ്ങളുടെയും നിയങ്ങളുടെയും കുറവ് തുടങ്ങിയ കാരണങ്ങളാണ് സൗദി അറേബ്യയിൽ നിന്നും യൂറോപ്പിലേക്ക് മടങ്ങുവാൻ താരങ്ങളെ പ്രേരിപ്പിക്കുന്നത്.

ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ തന്നെ നിരവധി താരങ്ങൾ യൂറോപ്പിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിക്കുന്നതിനാൽ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഈ അവസ്ഥ തുടരുകയാണെങ്കിൽ നിരവധി താരങ്ങൾ സൗദി അറേബ്യ വിട്ടേക്കും. അതേസമയം ലിവർപൂൾ താരമായ ജോർദാൻ ഹെൻഡേഴ്സൺ ജർമ്മൻ ക്ലബ്ബായ ബയേൺ മ്യൂണികിലേക്ക് പോവാനുള്ള ആഗ്രഹം വ്യക്തമാക്കിയതായി ട്രാൻസ്ഫർ റിപ്പോർട്ടുകൾ ഉണ്ട്.

5/5 - (1 vote)