‘മെസ്സിയെ തടയാൻ ഒരു ഫോർമുലയുമില്ല, അർജന്റീനക്കെതിരായ മത്സരം ഒരിക്കലും എളുപ്പമുള്ളതായിരിക്കില്ല’ : ഉറുഗ്വേ പരിശീലകൻ മാഴ്‌സലോ ബിയൽസ |Lionel Messi

നാളെ നടക്കുന്ന സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഉറുഗ്വേ അർജന്റീനയെ നേരിടും. കരുത്തരായ ബ്രസീലിനെ കീഴടക്കിയാണ് ഉറുഗ്വേ ലോക ചാമ്പ്യന്മാരെ നേരിടുന്നത്. മത്സരത്തിനിടെ ലയണൽ മെസ്സിയെ എങ്ങനെ തടയാം എന്നതിനെക്കുറിച്ചുള്ള ചിന്തകൾ ഉറുഗ്വേ ദേശീയ ടീം ഹെഡ് കോച്ച് ആർജിന്റീനക്കാരനായ മാർസെലോ ബിയൽസ പങ്കുവെച്ചു.

ഈ മാസത്തെ യോഗ്യത മത്സരങ്ങളിൽ ബ്രസീൽ ഉറുഗ്വേ എന്നി ടീമുകളെയാണ് അർജന്റീനക്ക് നേരിടേണ്ടത്. കളിച്ച നാല് മത്സരങ്ങൾ ജയിച്ച അര്ജന്റീന പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.ഏഴു പോയിന്റുള്ള ഉറുഗ്വേ രണ്ടാമതാണ്. യോഗ്യത മത്സരങ്ങൾക്കുള്ള ലയണൽ സ്‌കലോനിയുടെ 28 അംഗ ടീമിൽ ലയണൽ മെസ്സിയും ഇടം നേടിയിട്ടുണ്ട്.കഴിഞ്ഞ മാസങ്ങളിലെ ആശങ്കാജനകമായ ഫിറ്റ്‌നസ് പ്രശ്‌നം മറികടന്ന് രണ്ട് ഗെയിമുകളിലും മെസ്സി കളിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.എല്ലാ ക്ലബ്ബിന്റെയും ദേശീയ ടീമിന്റെയും മാനേജർമാരും ഇപ്പോഴും നേരിടുന്ന ഒരു ചോദ്യം ഉറുഗ്വേൻ പരിശീലകൻ മാർസെലോ ബിയൽസക്ക് നേരെ വന്നു.മെസ്സിയെ എങ്ങനെ തടയും? .

“മെസ്സിയെ തടയാൻ ഒരു ഫോർമുലയുമില്ല. ചിലപ്പോൾ മെസ്സിയെ നന്നായി കളിക്കുന്നതിൽ നിന്ന് തടയാൻ എന്താണ് സൗകര്യപ്രദമെന്ന് നിങ്ങൾ അവനോട് ചോദിക്കേണ്ടിവരും. ഫോർമുലകൾക്കിടയിലും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ തിളങ്ങുന്നത് ഫുട്ബോളിന് നല്ലതായിരിക്കാം,ഏതൊക്കെ ഫോർമുലകൾ കൊണ്ടുവന്നാലും ലോകത്തിലെ ഏറ്റവും മികച്ച താരം ഏറ്റവും മികച്ച പ്രകടനം നടത്തുന്നത്” മാഴ്‌സലോ ബിയൽസ പറഞ്ഞു.

”അർജന്റീനക്കെതിരായ മത്സരം ഒരിക്കലും എളുപ്പമുള്ളതായിരിക്കില്ല. അവരുടെ ഗെയിം മോഡൽ ഒരുപാട് കാലമായി പിഴവുകളൊന്നും ഇല്ലാത്തതാണ്. വളരെ ഉയർന്ന നിലവാരത്തിലുള്ള പ്രകടമാണ് അവർ നടത്തുന്നത്. എന്നാൽ ഹോം ആയാലും എവേ ആയാലും പൂർണമായും ആധിപത്യം പുലർത്തുന്നതിനു വേണ്ടിയാണ് ഞങ്ങൾ മത്സരത്തിനായി ഇറങ്ങുന്നത്. തുടക്കം മുതൽ തന്നെ പ്രതിരോധിക്കാൻ വേണ്ടി ഇറങ്ങുകയെന്നാൽ മത്സരം തോറ്റുവെന്ന് ആദ്യം തന്നെ സമ്മതിക്കുന്നതു പോലെയാണ്” പരിശീലകൻ കൂട്ടിച്ചേർത്തു.

അര്ജന്റീന ഉറുഗ്വേക്കെതിരെ കഴിഞ്ഞ ആറ് മത്സരങ്ങളിൽ നാലിലും വിജയിച്ചു.ബാക്കി രണ്ടെണ്ണം സമനിലയിൽ അവസാനിച്ചു. 2014ലെ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ 2013ലാണ് ഉറുഗ്വേ അവസാനമായി അർജന്റീനയെ തോൽപ്പിച്ചത്.ഇന്ത്യൻ സമയം നവംബർ പതിനേഴിന് രാവിലെ അഞ്ചരക്കാണ് അർജന്റീനയും യുറുഗ്വായും തമ്മിൽ ഏറ്റുമുട്ടുന്നത്.

Rate this post
ArgentinaLionel Messi