റയൽ മാഡ്രിഡിനൊപ്പം പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ബ്രസീലിയൻ ലെഫ്റ്റ് ബാക്ക് മാഴ്സെലോ.കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ അത്ലറ്റിക്കിനെ പരാജയപ്പെടുത്തി സ്പാനിഷ് സൂപ്പർ കപ്പ് നേടിയപ്പോൾ റയൽ മാഡ്രിഡിനൊപ്പം മാഴ്സെലോയുടെ 23 മത്തെ കിരീട നേട്ടമായിരുന്നു. യൂറോപ്യൻ സൂപ്പർ കപ്പുകൾ, അഞ്ച് ലാലിഗ കിരീടങ്ങൾ, രണ്ട് കോപ്പ ഡെൽ റേ, അഞ്ച് സ്പാനിഷ് സൂപ്പർ കപ്പുകൾ എന്നിവ ബ്രസീലിയൻ നേടിയിട്ടുണ്ട്.
റയലിന് വേണ്ടി 500 ഗെയിം എന്ന മാർക്ക് മറികടന്ന മാഴ്സെലോ നിലവിൽ അവർക്കായി 536 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.13 റയൽ മാഡ്രിഡ് കളിക്കാർ മാത്രമേ ഇത് വരെ 500 മത്സരങ്ങൾ കളിച്ചിട്ടുള്ളത്.നിലവിൽ റയൽ മാഡ്രിഡിൽ തന്റെ പതിനാറാം സീസണിലാണ് ക്യാപ്റ്റൻ, ഇത് ക്ലബ്ബിൽ ഏറ്റവും കൂടുതൽ സീസണുകൾ കളിച്ച വിദേശ താരമായി അദ്ദേഹത്തെ മാറ്റി. ഈ സൂപ്പർ കോപ്പ അടക്കം 23 കിരീടങ്ങൾ ആണ് മാഴ്സെലോ റയലിനൊപ്പം നേടിയിട്ടുള്ളത്. ഇതോടെ 1953 – 71 കാലഘട്ടത്തിൽ റയലിനൊപ്പം 23 കിരീടങ്ങൾ നേടിയ ഫ്രാസിസ്കോ ഹെന്റോയുടെ റെക്കോർഡിനൊപ്പമെത്തുകയായിരുന്നു മാഴ്സെലോ. 22 കിരീടങ്ങൾ നേടിയ സെർജിയോ റാമോസ് ആണ് പട്ടികയിൽ തൊട്ടടുത്തുള്ളത്.
Champions League 🏆🏆🏆🏆
— B/R Football (@brfootball) January 16, 2022
La Liga 🏆🏆🏆🏆🏆
Copa del Rey 🏆🏆
Spanish Super Cup 🏆🏆🏆🏆🏆
Club World Cup 🏆🏆🏆🏆
UEFA Super Cup 🏆🏆🏆
Marcelo equals Paco Gento as the most decorated Real Madrid player of all time with 23 trophies 👑 pic.twitter.com/U9F70BrVL3
ഒരു കാലത്ത് ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കുകളുടെ കൂട്ടത്തിലായിരുന്നു റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം മാഴ്സലോയുടെ സ്ഥാനം. നീണ്ട 16 വർഷത്തെ സുവർണ കരിയറിന് വിരാമമിട്ടുകൊണ്ട് റാമോസ് റയൽ മാഡ്രിഡ് വിട്ട് പിഎസ്ജി യിലെത്തിയത്തോടെ നായക സ്ഥാനം ഏറ്റെടുത്ത ബ്രസീലിയന് പക്ഷെ കളിക്കാനുള്ള അവസരങ്ങൾ കുറവാണ്.2018/19 മുതൽ മാഴ്സലോക്ക് സ്രായലിൽ ആദ്യ ഇലവനിൽ സ്ഥാനം നഷ്ടപ്പെട്ടിരുന്നു.2021/22 സീസണിൽ ഫെർലാൻഡ് മെൻഡി, മിഗ്വൽ ഗുട്ടറസ്, ഡേവിഡ് അലബ, നാച്ചോ ഫെർണാണ്ടസ് എന്നിവരേക്കാൾ കുറച്ച് മത്സരങ്ങൾ മാത്രമാണ് താരം കളിച്ചിട്ടുള്ളത്, നിലവിൽ ഇവർക്ക് പിന്നിൽ റയൽ മാഡ്രിഡിന്റെ അഞ്ചാം നിര ലെഫ്റ്റ് ബാക്കാണ് മാഴ്സലോ.
ഒരു പക്ഷെ ഇത് ക്ലബ്ബിലെ അദ്ദേഹത്തിന്റെ അവസാന സീസണായിരിക്കാം.കഴിഞ്ഞ സീസണിൽ 36 ശതമാനം മത്സരങ്ങൾ മാത്രമാണ് കളിച്ചത്.2019/20ൽ 45 ശതമാനം, 2018/19ൽ 59 ശതമാനം എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഇതുവരെ 19 കളികളിൽ 7 എണ്ണം (26 ശതമാനം) കളിച്ചിട്ടുണ്ട്. 2017/18-ൽ 62 മത്സരങ്ങളിൽ 44-ഉം കളിച്ച മാഴ്സലോയുടെ അവസാന ആധിപത്യ സീസണായിരുന്നു. അടുത്ത കാലത്ത്മാഡ്രിഡിനൊപ്പമുള്ള മാഴ്സെലോയുടെ റെക്കോർഡ് വളരെ മോശം തന്നെയാണ്.
മുൻ വർഷങ്ങളിൽ അദ്ദേഹം കാണിച്ച നിലവാരത്തിന്റെ അടുത്ത് പോലും എത്താൻ സാധിച്ചിട്ടില്ല .പക്ഷേ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കുകളിൽ ഒരാളാണ് അദ്ദേഹം.ലോസ് ബ്ലാങ്കോസിന്റെ ഏറ്റവും വിജയകരമായ കാലഘട്ടങ്ങളിലൊന്നിൽ ബ്രസീലിയൻ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്.വേർപിരിയാനുള്ള സമയം വരുമ്പോൾ ക്ലബ് തീർച്ചയായും ഉചിതമായ വിടവാങ്ങൽ സംഘടിപ്പിക്കും എന്നുറപ്പാണ്.