ഖത്തറിലേക്കും ഇല്ല , പരിക്കുകൾ വില്ലനായ മാർക്കോ റീയൂസിന്റെ കരിയർ|Qatar 2022 |Marco Reus

ആധുനിക ഫുട്ബോളിൽ ഏറ്റവും മനോഹരമായി കളിക്കുന്ന താരങ്ങളിൽ ഒരാളാണ് ബൊറൂസിയ ഡോർട്മുണ്ടിന്റെ ജർമൻ ഫോർവേഡ് മാർകോ റിയൂസ്.ജർമ്മൻ താരത്തിന്റെ കരിയർ ഇതുവരെ ഇതുവരെ ഉയർച്ചകളും താഴ്ചകളും നിറഞ്ഞതായിരുന്നു. പരിക്കെന്നും ഒരു വില്ലനെ പോലെ താരത്തെ പിന്തുടർന്നു കൊണ്ടിരുന്നു.

തനറെ കരിയറിന്റെ ഏറ്റവും നല്ല ഭാഗങ്ങൾ പരിക്കുകൾ കാർന്നെടുന്ന കാഴ്ച പല തവണ നാം കണ്ടിട്ടുണ്ട്.തന്റെ പ്രതിഭ ലോകത്തിന് മുന്നിൽ കാഴ്ച്ചവെക്കാൻ ലഭിച്ച എല്ലാ അവസരങ്ങളും 33 കാരന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശത്രുവായ പരിക്ക് തടസ്സപ്പെടിത്തിയിരുന്നു. ഇന്ന് ലോകകപ്പിനുള്ള 26 അംഗ ടീമിനെ കോച്ച് ഹൻസി ഫ്ലിക്ക് പ്രഖ്യാപിച്ചപ്പോൾ ഡോർട്മുണ്ട് താരത്തിന്റെ പേര് ഉണ്ടായിരുന്നില്ല. സെപ്തംബറിൽ ഷാൽക്കെയ്‌ക്കെതിരായ ഡെർബി വിജയത്തിനിടെ കണങ്കാലിന് പരിക്കേറ്റ ഡോർട്ട്മുണ്ട് ക്യാപ്റ്റൻ കരകയറാൻ പാടുപെടുകയായിരുന്നു.

ഷാൽക്കെയുടെ ഫ്‌ളോറിയൻ ഫ്ലിക്കിനൊപ്പം പന്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് താരത്തിന് പരിക്കേൽക്കുന്നത്,അതിനു ശേഷം വലത് കണങ്കാൽ അസ്വാഭാവികമായി വളച്ച് റിയൂസ് കരയുകയായിരുന്നു.തന്റെ കരിയറിൽ ഉടനീളം അസമയത്ത് പരിക്കുകൾ റിയൂസിനെ ബാധിച്ചിട്ടുണ്ട്. ഒരു സന്നാഹ മത്സരത്തിൽ കണങ്കാലിന് പരിക്കേറ്റതിനാൽ 2014 ലെ ജർമ്മനിയുടെ ലോകകപ്പ് വിജയം അദ്ദേഹത്തിന് നഷ്ടമായി, ഒപ്പം ഞരമ്പിന് പരിക്കേറ്റതിനാൽ 2016 ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്ത് പോവേണ്ടി വന്നു.2018- ലെ വേൾഡ് കപ്പിൽ ജർമനിക്കായി കളിച്ചെങ്കിലും ഡോർട്ട്മുണ്ടുമായുള്ള സീസണിന് ശേഷം പരിക്ക് പറ്റിയതോടെ അടുത്ത യൂറോപ്യൻ ചാമ്പ്യൻഷിപ്പ് അദ്ദേഹത്തിന് നഷ്ടപ്പെട്ടു.

പരിക്കുകൾ ഇല്ലായിരുന്നെങ്കിൽ മാർക്കോ റ്യൂസ് തന്റെ വിജയകരമായ ഫുട്ബോൾ ജീവിതത്തിൽ കൂടുതൽ ഉയരങ്ങളിൽ എത്തുമായിരുന്നു. ധാരാളം സാധ്യതകളുള്ള ഒരു കളിക്കാരൻ, പക്ഷേ തുടർച്ചയായ പരിക്കുകളും ഫിറ്റ്നസ് പ്രശ്നങ്ങളും കാരണം കരിയറിന് വേണ്ടത്ര വേഗത കൈവരിക്കാൻ കഴിഞ്ഞില്ല. പരിക്കിൽ ആയിരിക്കുന്ന സമയത്ത് തന്റെ ടീമംഗങ്ങൾ ക്ലബ്ബിനായി പരിശീലിപ്പിക്കുന്നതും കളിക്കുന്നതും കാണുമ്പോൾ താരം വലിയ നിരാശയിലായിരുന്നു.

പക്ഷെ താരത്തിന്റെ നിശ്ചയദാർഢ്യം അതിനെയെല്ലാം നേരിട്ടിരുന്നു.2017 ൽ ഏകദേശം 7 മാസത്തോളം പുറത്തായിരുന്നു, ഇത്രയും വലിയ പരിക്കിന് ശേഷം റ്യൂസിന് പഴയ നിലയിലേക്ക് മടങ്ങാൻ കഴിയില്ലെന്ന് ലോകത്തിന് തോന്നി, പക്ഷേ അദ്ദേഹം 2018 ൽ തിരിച്ചെത്തി ലീഗിൽ ആധിപത്യം സ്ഥാപിച്ചു. അതുപോലെ തന്നെ ഈ പരിക്കിനേയും മറികടന്നു 33 കാരൻ തിരിച്ചെത്തും എന്ന വിശ്വാസത്തിലാണ് ആരാധകർ.

Rate this post
FIFA world cupGermanyMarco ReusQatar2022