ആദ്യമായി മെസ്സിയുടെ ശ്രമം പരാജയപ്പെട്ടു, അർജന്റീന താരം അമേരിക്കയിലേക്കില്ല

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി അമേരിക്കൻ ഫുട്ബോൾ ലീഗായ മേജർ സോക്കർ ലീഗിൽ കളിക്കുന്ന ക്ലബ്ബായ ഇന്റർമിയാമിലേക്ക് മാറിയതിനുശേഷം നിരവധി സൂപ്പർ താരങ്ങളെയാണ് തന്റെ ക്ലബ്ബിലേക്ക് കൊണ്ടുവരുന്നതിൽ ലിയോ മെസ്സി നിർണായ പങ്കുവഹിക്കുന്നത്. എഫ്സി ബാഴ്സലോണയിൽ തനിക്കൊപ്പം കളിച്ചിരുന്ന താരങ്ങൾ ലിയോ മെസ്സിയുടെ വരവിന് ശേഷം ഇന്റർ മിയാമിയിൽ ജോയിൻ ചെയ്തിട്ടുണ്ട്.

സെർജിയോ ബുസ്കറ്റ്സ്, ജോർഡി ആൽബ തുടങ്ങിയ ലിയോ മെസ്സിയുടെ സഹതാരങ്ങൾക്ക് പിന്നാലെ ലൂയിസ് സുവാരസ്‌ കൂടി ഇന്റർ മിയാമിയിൽ ജോയിൻ ചെയ്യാനൊരുങ്ങുകയാണ്. കൂടാതെ മറ്റു നിരവധി താരങ്ങളെയും ഇന്റർ മിയാമി ക്ലബ്ബിലേക്ക് തന്റെയൊപ്പം കളിക്കുവാൻ ലിയോ മെസ്സി ക്ഷണിക്കുന്നുണ്ട്. എന്നാൽ ലിയോ മെസ്സിയുടെ ഈയൊരു ക്ഷണം നിരസിച്ചിരിക്കുകയാണ് മെസ്സിക്കൊപ്പം അർജന്റീന ദേശീയ ടീമിൽ കളിച്ചിരുന്ന മുൻ അർജന്റീന താരം.

ലിയോ മെസ്സിയുടെ സഹതാരമായി കളിച്ചിരുന്ന മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കൂടിയായ മാർക്കോസ് റോഹോയാണ് ലിയോ മെസ്സിയുടെ ക്ഷണം നിരസിച്ചത്. 2019 വരെ അർജന്റീന ദേശീയ ടീമിന് വേണ്ടി കളിച്ച മാർക്കോസ് റോഹോ നിലവിൽ അർജന്റീന ക്ലബ് ആയ ബോക ജൂനിയേഴ്സിനൊപ്പമാണ്. മാർക്കോസ് റോഹോയെ ഇന്റർമിയാമിലേക്ക് കൊണ്ടുവരാൻ ലിയോ മെസ്സി ശ്രമിച്ചിരുന്നതായി അർജന്റീന മാധ്യമമായ ടിവൈസി സ്പോർട്സ് റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ബോക ജൂനിയേഴ്സിനൊപ്പം തുടരാനാണ് 33 കാരനായ ഡിഫൻഡർ ആഗ്രഹിക്കുന്നത്. അതിനാൽ തന്നെ ലിയോ മെസ്സിക്കൊപ്പം കളിക്കുവാനുള്ള അവസരം നിരസിക്കുകയാണ്. 2014 മുതൽ 2021 വരെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം കളിച്ച മാർക്കോസ് റോഹോ പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിംഗ് സിപിക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

Rate this post
Lionel Messi