മത്സരത്തിന്റെ ഭൂരിഭാഗ സമയവും പത്തു പേരുമായി കളിച്ച സെവിയ്യയെ സമനിലയിൽ തളച്ച് സെൽറ്റ വീഗൊ.ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടിയ മത്സരത്തിൽ രണ്ടു ഗോളിന് പിന്നിട്ട നിന്ന സെൽറ്റ അവസാന മിനിറ്റുകളിൽ നേടിയ ഗോളുകൾക്കാണ് സമനില പിടിച്ചത്.
19-ാം മിനിറ്റിൽ തുടർച്ചയായ മഞ്ഞക്കാർഡ് കണ്ട് സെവിയ്യ മിഡ്ഫീൽഡർ പേപ്പ് ഗുയെ പുറത്തായതോടെ പത്തു പെരുമായാണ് അവർ സ്കളിച്ചത്. 43 ആം മിനുട്ടിൽ എൻ-നെസിരിയുടെ ഗോളിൽ സെവിയ്യയാണ് ആദ്യം ഗോൾ നേടിയത്.പത്തു പേരായി ചുരുങ്ങിയെങ്കിലും പൊരുതി കളിച്ച സെവിയ്യ സെൽറ്റയേ ഗോളടിക്കാതെ പിടിച്ചു നിർത്തു.81-ാം മിനിറ്റിൽ അര്ജന്റീന താരം മാർക്കോസ് അക്യൂനയുടെ മനോഹരമായ ലോങ്ങ് റേഞ്ച് ഗോളിലൂടെ സെവിയ്യ ലീഡ് വർധിപ്പിച്ചു.
മധ്യനിരയിൽ നിന്നും സെൽറ്റ താരത്തിൽ നിന്നും പന്ത് തട്ടിയെടുത്ത അക്യൂനയുടെ ഇടം കാൽ കൊണ്ടുള്ള ബുള്ളറ്റ് ഷോട്ട് ഗോൾകീപ്പറെയും കീഴടക്കി വലയിൽ കയറി.വിജയമുറപ്പിച്ചിരുന്ന സെവിയ്യക്കെതിരെ 89-ാമത് മിഗ്വൽ റോഡ്രിഗസ് സെൽറ്റക്ക് വേണ്ടി ഒരു ഗോൾ മടക്കി.ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ഗോൺസാലോ പസിയൻസിയ സമനില പിടിച്ചു.സെൽറ്റ സമനില വഴങ്ങിയതിന് പിന്നാലെ മാർക്കോസ് അക്യുനകുക്ക് ചുവപ്പ് കാർഡ് ലഭിക്കുകയും പത്തു പേരായി ചുരുങ്ങുകയും ചെയ്തു.
Marcos Acuna just scored one of the goals of the weekend pic.twitter.com/8oLJxYoEii
— Yu (@YucciMane) April 7, 2023
28 മത്സരങ്ങളിൽ നിന്നും 32 പോയിന്റുള്ള സെവിയ്യ 13 ആം സ്ഥാനത്താണുള്ളത്. തുടർച്ചയായ രണ്ടാം സമനിലയോടെ സെൽറ്റ ഒമ്പതാം സ്ഥാനത്തേക്ക് ഉയർന്നു.വ്യാഴാഴ്ച യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഖിസെവിയ്യ കളിക്കും.
#MarcosAcuna scored a ⚽️& was the MOM but was red carded for arguing #SevillaFC draw 2-2. Montiel a sub
— Argentina Latest News (@LatestTango) April 8, 2023
👏Passing Acc 20/27
👋 Touch 57
🐾Ground duel 4/6
🪖Aerial duel 2/2
🎿Cross 2/7
🥍 Long Ball 3/6
🔑Key Pass 1
🎯Shot on Target 1
⏰90
🆑Clearance 2
❎Big chance 1
💪Tackle 1 pic.twitter.com/nvG27oagii