‘മെസ്സി പിഎസ്ജിയിൽ തുടരട്ടെ ,അത് അർജന്റീനയ്ക്ക് നല്ലതാണ്’ : ലിയോ മെസ്സിക്ക് ഉപദേശവുമായി മരിയോ കെംപസ്

ലയണൽ മെസ്സിയുടെ അനിശ്ചിത ഭാവി ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്കിടയിൽ കിംവദന്തികളും ഊഹാപോഹങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. എന്നിരുന്നാലും, മുൻ അർജന്റീനിയൻ ഫുട്ബോൾ താരം മരിയോ ആൽബെർട്ടോ കെംപസ് മെസ്സിക്ക് ഒരു നിർദ്ദേശം നൽകിയിട്ടുണ്ട്. ബാഴ്‌സലോണയിലേക്ക് മടങ്ങുന്നതിനുപകരം പാരീസ് സെന്റ് ജെർമെയ്‌നുമായി ഫ്രാൻസിൽ തുടരണമെന്ന് കെംപെസ് നിർദ്ദേശിച്ചു.

2021-ൽ ബാഴ്‌സലോണ വിട്ടതിന് ശേഷം രണ്ട് വർഷത്തെ കരാറിലാണ് മെസ്സി പിഎസ്ജിയിൽ ചേർന്നത്.തന്റെ മാനസികവും ശാരീരികവുമായ ക്ഷേമത്തിനായി, മെസ്സി ഫ്രാൻസിൽ തങ്ങുന്നതാണ് നല്ലതെന്നും അടുത്ത ലോകകപ്പിൽ ശാന്തനായി എത്താൻ കഴിയുമെന്നും കെംപസ് വിശ്വസിക്കുന്നു. മാത്രമല്ല, അർജന്റീനിയൻ ദേശീയ ടീമിന് വേണ്ടി, കെംപെസ് മെസ്സിയെ PSG-യിൽ തുടരാൻ ഉപദേശിക്കുന്നു.

”മെസ്സി ബാഴ്‌സലോണയിലേക്ക് മടങ്ങുന്നത് ആരോഗ്യകരമാണെന്ന് ഞാൻ കരുതുന്നില്ല. അടുത്ത ലോകകപ്പിൽ ശാന്തനായി എത്തണമെങ്കിൽ ഫ്രാൻസിൽ തന്നെയായിരിക്കും നല്ലത്. ബാഴ്‌സലോണയുടെ ലക്ഷ്യങ്ങൾ വ്യത്യസ്തമാണ്.മെസ്സി കൂടുതൽ കംഫർട്ടബിൾ ആയിരിക്കുക പാരീസിൽ തന്നെയായിരിക്കും. അങ്ങനെയാണെങ്കിൽ അദ്ദേഹത്തിന് കൂടുതൽ സമാധാനത്തോടുകൂടി അടുത്ത വേൾഡ് കപ്പിന് എത്താൻ കഴിയും.ബാഴ്സയുടെ ഇപ്പോഴത്തെ ലക്ഷ്യങ്ങൾ വ്യത്യസ്തമാണ്,അവർ ഇപ്പോഴും റീ ബിൽഡിംഗ് പ്രോസസിൽ ആണ്.അവിടെ ഒരുപാട് പ്രശ്നങ്ങളുണ്ട്.മെസ്സി ബാഴ്സയിലേക്ക് പോകാതിരിക്കലാണ് നല്ലത് “സ്പാനിഷ് സൂപ്പർ ഡിപോർട്ടീവോ റേഡിയോയുമായുള്ള സംഭാഷണത്തിൽ കെംപസ് പറഞ്ഞു.

പക്ഷേ ലയണൽ മെസ്സി പിഎസ്ജിയിൽ തന്നെ തുടരാൻ സാധ്യതകൾ കുറവാണ്.കാരണം ആരാധകരുമായി അത്ര നല്ല ബന്ധത്തിലല്ല മെസ്സി ഉള്ളത്.ഈ കാമ്പെയ്‌നിന്റെ ആദ്യ പകുതിയിൽ മെസ്സിയുടെ ഫോം മികച്ചതാണെങ്കിലും, അർജന്റീനയെ ഖത്തറിലെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചതിന് ശേഷം അത് ഗണ്യമായി കുറഞ്ഞു.

Rate this post
Lionel Messi