ഏതൊരു ആരാധകനെയും തൃപ്തിപ്പെടുത്തുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞു സീസണിൽ പുറത്തെടുത്തത്. കലാശ പോരാട്ടത്തിൽ ഹൈദരാബാദിന് മുന്നിൽ കീഴടങ്ങിയെങ്കിലും വലിയ പ്രതീക്ഷകൾ നൽകുന്നതായിരുന്നു കേരള ടീമിന്റെ ഈ സീസണിലെ പ്രകടനം. മുൻ കാല സീസണുകളിൽ പ്രകടനം വെച്ചു നോക്കുമ്പോൾ ഏറ്റവും മികച്ചത് എന്ന് മാത്രമേ ഈ സീസണിനെ പറയാനാവൂ.
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിൽ വിദേശ താരങ്ങൾ മുഖ്യ പങ്കാണ് വഹിച്ചത്. പ്രതിരോധത്തിൽ കരുത്തനായ താരം ലെസ്‌കോവിച് ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിൽ വലിയ പങ്കു വഹിക്കുകയും ചെയ്തു. പുറത്തു വരുന്നപുതിയ റിപോർട്ടുകൾ പ്രകാരം ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്ക് പിന്നാലെ ലെസ്‌കോവിച്ചും ബ്ലാസ്റ്റേഴ്‌സുമായി കരാർ പുതുക്കിയിരിക്കുകയാണ്.
📝 DEAL DONE: Kerala Blasters have extended Croatian centre-back Marko Lešković's contract by two year, keeping him at the club until 2024. 🐘Via – @zillizsng
— Sports Conclave 🇮🇳 (@sports_conclave) April 5, 2022
#YennumYellow pic.twitter.com/eBjkbmgmA0
കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത ലെസ്‌കോവിച്ചുമായുള്ള കരാർ 2 വർഷത്തേക്ക് കൂടെ ദീർഘിപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച് ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ പുതുക്കിയിരുന്നു. എന്നാൽ അൽവാരോ വാസ്‌കസ്, സിപോവിച്ച്, പെരേര ഡയസ്, ചെഞ്ചോ എന്നീ വിദേശ താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ തുടരുമോ എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
മഞ്ഞപ്പടയുടെ പ്രതിരോധത്തിലെ നിര്‍ണായക സാന്നിധ്യം തന്നെയാണ് ക്രോയേഷ്യൻ.ബോളിനെ കൃത്യമായി റീഡ് ചെയ്യാൻ ഉള്ള കഴിവ് മറ്റുള്ളവരിൽ നിന്ന് ലെസ്കൊവിച്ചിനെ വേറിട്ട് നിറുത്തുന്നു.കൂടാതെ ഡിഫൻസ് ലൈൻ അതേ പടി നിലനിർത്താൻ ലെസ്കൊ എടുക്കുന്ന മുൻകരുതൽ പ്രശംസനീയം ആണ്. ഏത് പന്തും ക്ലീൻ ആയി ടാക്കിൽ ചെയ്യാൻ ഉള്ള കഴിവും, സ്ലൈഡിങ് ടേക്കിൽ ചെയ്യാൻ ഉള്ള മിടുക്കും താരത്തിൻ്റെ ശക്തിയാണ്.പന്ത് തിരികെ പിടിച്ചെടുക്കാനുള്ള കഴിവാണ് ലെസ്‌കോവിച്ചിനെ പ്രതിരോധത്തിലെ വിശ്വസ്തനാക്കുന്നത്.ഒരു സെന്റർ ബാക്ക് എന്നതിലുപരി ലെഫ്റ്റ് ബാക്ക്, റൈറ്റ് ബാക്ക്, ഡിഫെൻസീവ് മിഡ്, അറ്റാക്കിങ് മിഡ് എന്നീ റോളുകളിലും ഒരേ പോലെ കളിക്കാൻ സാധിക്കുന്ന താരമാണ് മാർക്കോ.