ഹോർമി -ലെസ്‌കോ : “കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഉരുക്കുകോട്ടയാക്കുന്ന കൂട്ടുകെട്ട് “

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അവശ്വസനീയമായ കുതിപ്പാണ് കാണാൻ സാധിക്കുന്നത്. സെമിഫൈനലിലെ ആദ്യ പാദത്തിൽ കരുത്തരായ ജാംഷെഡ്പൂരിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഫൈനലിലേക്ക് ഒരു പടികൂടി അടിത്തിരിക്കുകയാണ് കൊമ്പന്മാർ. ആദ്യ പകുതിയിൽ സഹൽ നേടിയ ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ഏറെ ശ്രദ്ദിക്കപ്പെട്ട പ്രകടനം നടത്തിയത് ബ്ലാസ്റ്റേഴ്‌സ് പ്രതോരോധത്തിലെ കാവൽക്കാരായ മണിപ്പൂരി യുവ സെന്റർ ബാക്ക് ഹോർമിപാം റൂയിവയും ഐഎസ് എല്ലിലെ വാൻ ഡേയ്ക്ക് എന്നറിയപ്പെടുന്ന ക്രോയേഷ്യൻ താരം മാർകോ ലെസ്‌കോവിച്ചും.

സെമിയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഹോർമിപാം റൂയിവയാണ് മാൻ ഓഫ് ദി മാച്ച്. ഇന്ത്യൻ സൂപ്പർ ലീഗ് സെമി ഫൈനലിലെ രണ്ടാം പാദം എത്തിനിൽക്കുമ്പോൾ ഹോർമിയും ലെസ്കോവിചും ചേർന്ന ഡിഫൻസിനെ ഓപ്പൺ പ്ലേയിൽ കീഴ്പ്പെടുത്താൻ ആർക്കും ആയിട്ടില്ല. 10 ഗോളും 10 അസിസ്റ്റുമായി മികച്ച ഫോമിൽ കളിക്കുന്ന ജാംഷെഡ്പൂർ സൂപ്പർ താരം ഗ്രേയ്‌ഗ്‌ സ്റ്റുവർട്ടിനെ പോക്കറ്റിലാക്കുന്ന പ്രകടനമാണ് ഹോർമി കഴവെച്ചത്.ഗ്രെഗ് സ്റ്റുവർടിനെ പെനാൾട്ടി ബോക്സിൽ ഒരു പന്ത് ടച്ച് ചെയ്യാൻ പോലും കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസ് അനുവദിച്ചിട്ടില്ല.

ലെസ്‌കോവിച്ചിനൊപ്പം മികച്ച ഒത്തിണക്കം കാണിക്കുന്ന സെന്റർ ബാക്ക് തന്റെ അഞ്ച് ഗ്രൗണ്ട് ഡ്യുവലുകളിലും വിജയിച്ചു, മൂന്ന് ടാക്കിളുകളും രണ്ട് ഇന്റർസെപ്ഷനുകളും കൂടാതെ ഏഴ് ക്ലിയറൻസുകളും രേഖപ്പെടുത്തി. ഈ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമിയിൽ എത്തിക്കുന്നതിൽ താരം നിർണായക പങ്കു വഹിക്കുകയും ചെയ്തു.ആകെ സ്റ്റാർട്ട് ചെയ്തത് 10 കളികളിൽ. 7 ക്ലീൻ ഷീറ്റ്, ആൾ ഗ്രൗണ്ടിൽ ഉള്ളപ്പോൾ ടീം ഓപ്പൺ പ്ലേയിൽ നിന്ന് ഒറ്റ ഗോൾ പോലും ഇതുവരെ വഴങ്ങിയിട്ടില്ല. ഒരു മഞ്ഞ കാർഡ് പോലും വാങ്ങിയിട്ടില്ല 27 interceptions, 43 Tackles, 60 Clearances .ഈ കണക്കുകൾ നമുക്ക് പറഞ്ഞു തരും ഈ യുവ ഡിഫൻഡർ ബ്ലാസ്റ്റേഴ്സിന്റെ വളർച്ചയിൽ വഹിച്ച പങ്ക്.കേരള ബ്ലാസ്റ്റേഴ്സിലെ പ്രകടനങ്ങൾ ഹോർമിക്ക് ഇന്ത്യൻ ടീമിലേക്കും ക്ഷണം ലഭിക്കാൻ കാരണമായി. 21കാരനായ താരം കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവി ആയി മാറും എന്ന് പ്രതീക്ഷിക്കപ്പെടുന്നു‌.

കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ശാരീരികമായി ആധിപത്യം പുലർത്തുന്ന പ്രകടനമാണ് ലെസ്‌കോവിച്ച് പുറത്തെടുത്തത്. ജംഷഡ്പൂർ എഫ്‌സിയുടെ അറ്റാക്കേഴ്‌സിനെ പിടിച്ചുനിർത്താൻ അദ്ദേഹം എട്ട് ഡ്യുവലുകൾ നേടുകയും ഏഴ് ക്ലിയറൻസുകൾ നേടുകയും ചെയ്തു.ബോളിനെ കൃത്യമായി റീഡ് ചെയ്യാൻ ഉള്ള കഴിവ് മറ്റുള്ളവരിൽ നിന്ന് ലെസ്കൊവിച്ചിനെ വേറിട്ട് നിറുത്തുന്നു.കൂടാതെ ഡിഫൻസ് ലൈൻ അതേ പടി നിലനിർത്താൻ ലെസ്കൊ എടുക്കുന്ന മുൻകരുതൽ പ്രശംസനീയം ആണ്. ഏത് പന്തും ക്ലീൻ ആയി ടാക്കിൽ ചെയ്യാൻ ഉള്ള കഴിവും, സ്ലൈഡിങ് ടേക്കിൽ ചെയ്യാൻ ഉള്ള മിടുക്കും താരത്തിൻ്റെ ശക്തിയാണ്.പന്ത് തിരികെ പിടിച്ചെടുക്കാനുള്ള കഴിവാണ് ലെസ്‌കോവിച്ചിനെ പ്രതിരോധത്തിലെ വിശ്വസ്തനാക്കുന്നത്.

Rate this post
Kerala Blasters