ഐഎസ്എല്ലിൽ അടുത്ത മത്സരത്തിൽ മോഹൻ ബഗാനെ കൊച്ചിയിലെ തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് നേരിടാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. 17 മത്സരങ്ങളിൽ നിന്നും 29 പോയിന്റ് നേടിയ കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്. പ്ലെ ഓഫിൽ സ്ഥാനം പിടിക്കണമെങ്കിൽ ഇനിയുള്ള അഞ്ചു മത്സരങ്ങളിൽ അഞ്ചു പോയിന്റെങ്കിലും ബ്ലാസ്റ്റേഴ്സിനെ നേടേണ്ടതുണ്ട്. സീസൺ അവസാനിക്കാറായതോടെ കളിക്കാരുടെ ട്രാൻസ്ഫർ നീക്കങ്ങളും നടന്ന് കൊണ്ടിരിക്കുകയാണ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ നിർണായക സാന്നിധ്യമായ മാർക്കോ ലെസ്ക്കോവിച്ച് ഇനി ക്ലബ്ബിനോടൊപ്പം ഉണ്ടാവില്ല എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.ഈ സീസൺ അവസാനിക്കുന്നതോടുകൂടി അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിനോട് ബൈ പറയും.ഈ സീസണോടെ കരാര്‍ അവസാനിക്കുന്ന ലെസ്കോവിചിന്റെ കരാര്‍ പുതുക്കേണ്ട എന്നാണ് ബ്ലാസ്റ്റേഴ്സ് തീരുമാനം
🎖️💣 Marko Leskovic is expected to leave Kerala Blasters after this season. Club has no plans to extend his contract as of today. ❌ @90ndstoppage #KBFC pic.twitter.com/R1m7kKxvDw
— KBFC XTRA (@kbfcxtra) March 9, 2024
.താരം നിരന്തരം പരിക്കിനാല്‍ വലയുന്നതാണ് കരാര്‍ പുതുക്കേണ്ട എന്ന തീരുമാനത്തിലേക്ക്് ബ്ലാസ്റ്റേഴ്സ് എത്തിച്ചേര്‍ന്നതിന്റെ ഒരു കാരണം. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിനായി 43 മത്സരങ്ങള്‍ ലെസ്കോവിച് കളിച്ചിട്ടുണ്ട്. 2021/22 സീസണലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ക്രൊയേഷ്യൻ ഡിഫൻഡർ സൈൻ ചെയ്തിരുന്നത്.
Marko Leskovic is expected to leave Kerala Blasters FC after a three year stint, we can confirm. 👋
— 90ndstoppage (@90ndstoppage) March 9, 2024
32 yo Croatian arrived in the 21/22 season, same as that of coach Ivan Vukomanovic. 🇭🇷
The club has no plans to extend the contract of the defender as of today. ❌ pic.twitter.com/TSYiJa0GWZ
ഇവാൻ വുക്മനോവിച്ച് ക്ലബ്ബിനോടൊപ്പം ജോയിൻ ചെയ്ത സമയത്ത് തന്നെയാണ് ഇദ്ദേഹവും ജോയിൻ ചെയ്യുന്നത്. കഴിഞ്ഞ രണ്ടു സീസണുകളിലും മികച്ച പ്രകടനം നടത്തിയെങ്കിലും ഈ സീസണിൽ പരിക്ക് മൂലം ആ മികവിലേക്ക് ഉയരാൻ സാധിച്ചിരുന്നില്ല.ഈ സീസണൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏഴു മത്സരങ്ങളാണ് ഈ ഡിഫൻഡർ കളിച്ചിട്ടുള്ളത്.