2005 ന് ശേഷം ആദ്യമായി ബാലൺ ഡി ഓർ ടോപ്പ്-30 ഷോർട്ട്‌ലിസ്റ്റിൽ ലയണൽ മെസ്സിയുടെ അഭാവം ആരാധകർക്കിടയിൽ വലിയ നിരാശ സൃഷ്ടിച്ചു. കഴിഞ്ഞ വർഷം ബാഴ്‌സലോണയിൽ നിന്ന് പാരീസിലേക്ക് മാറിയതിനെത്തുടർന്ന് 35 കാരന്റെ മികച്ച നിലവാരത്തിലുള്ള പ്രകടനങ്ങളിൽ വലിയ കുറവ് ആരാധകർക്ക് അനുഭവപ്പെട്ടു.
2021/22 സീസണിൽ മെസ്സി 11 ഗോളുകൾ നേടുകയും 14 അസിസ്റ്റുകൾ PSG-യിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു, ഒരു സ്റ്റാർ സ്റ്റഡ്ഡ് പാരീസ് ലൈനപ്പിനൊപ്പം ലീഗ് 1 കിരീടം മാത്രം നേടി.മുൻ അർജന്റീന താരം പിപ്പോ ഗൊറോസിറ്റോ ദേശീയ ടീം ക്യാപ്റ്റനെ പ്രശംസിച്ചു. സ്‌പോർട്‌സ് സെന്റർ ഗൊറോസിറ്റോയ്ക്ക് അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു, “ഫുട്‌ബോളിൽ എനിക്കുള്ള ഏക ഐഡോൾ (idol ) അവനാണ്. ഒരേയൊരു idol “എനിക്ക് വളരെയധികം ആരാധന തോന്നുന്നു. എന്നെ സംബന്ധിച്ചിടത്തോളം, മെസ്സി ഉത്തമ മരുമകൻ, ഉത്തമപുത്രൻ, ഉത്തമ സഹോദരൻ, ഉത്തമ സുഹൃത്ത് ആണ്. ഏത് നിമിഷവും ഞാൻ മെസ്സിയെ വിവാഹം കഴിക്കും” പിപ്പോ ഗൊറോസിറ്റോ അഭിപ്രയപെട്ടു.
നിലവിൽ അർജന്റീനയുടെ പ്രൈമറ ഡിവിഷൻ ടീമായ ജിംനാസിയ ലാ പ്ലാറ്റയുടെ മാനേജരാണ് ഗൊറോസിറ്റോ.പിഎസ്‌ജിയ്‌ക്കൊപ്പം അത്ര ശ്രദ്ധേയമായ പ്രകടനങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും മെസ്സി തന്റെ അർജന്റീന കരിയറിലെ ഏറ്റവും മികച്ച കാലത്തിലൂടെയാണ് കടന്നു പോയത്.ജൂണിൽ വെംബ്ലി സ്റ്റേഡിയത്തിൽ ഇറ്റലിക്കെതിരെ നടന്ന ഫൈനൽസിമയിൽ ദേശീയ ടീം വിജയിച്ചു.
🗣 Pipo Gorosito on Lionel Messi: "For me, he is the ideal son-in-law, the ideal son, the ideal brother, the ideal friend. I would marry Messi at any moment."🇦🇷pic.twitter.com/5dG8867Fzk
— Roy Nemer (@RoyNemer) August 19, 2022
ബ്രസീലിൽ നടന്ന കോപ്പ അമേരിക്ക കിരീടം നേടിയതിനു ഒരു വർഷത്തിനുള്ളിൽ അന്താരാഷ്ട്ര തലത്തിൽ മെസ്സിയുടെ രണ്ടാം കിരീടം.ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് ഈ വർഷം അവസാനം ഖത്തറിൽ നടക്കുന്ന ലോക്കപ്പ് ലക്ഷ്യം വെച്ചാണ് മുന്നോട്ട് പോവുന്നത്.