ലുകാകുവിന്റെ ഷോട്ട് എങ്ങനെ തടുത്തുവെന്ന് എഡേഴ്‌സന് പോലും അറിയില്ലെന്ന് മാർട്ടിനസ്

ഇറ്റാലിയൻ ടീമായ ഇന്റർ മിലാൻ ഏറെ വർഷങ്ങൾക്ക് ശേഷം യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിച്ചപ്പോൾ നേരിട്ടത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിവരുന്ന വമ്പൻ ടീമായ മാഞ്ചസ്റ്റർ സിറ്റിയെയാണ്. എന്നാൽ ആവേശത്തോടെ കിക്ക്ഓഫ് കുറിച്ച ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയമാണ് മാഞ്ചസ്റ്റർ സിറ്റി നേടിയത്.

ഫൈനൽ മത്സരശേഷം സംസാരിക്കവേ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ മികച്ച അവസരങ്ങൾ ഗോളുകൾ സ്കോർ ചെയ്യാനായി തുറന്നുലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ കഴിയാത്തത് തിരിച്ചടിയായെന്ന് ഇന്റർ മിലാൻ താരം ലൗതാറോ മാർട്ടിനസ് പറഞ്ഞു. ഇന്റർ മിലാന് നല്ല ക്വാളിറ്റി ഉണ്ടെന്ന് ലോകത്തെ കാണിക്കാനായെന്നും താരം കൂട്ടിച്ചേർത്തു.

“പന്ത് ഗോൾലൈൻ കടക്കുമെന്ന് തോന്നിച്ച നിമിഷങ്ങൾ മത്സരത്തിലുണ്ടായി, ഇന്ന് ലുക്കാക്കുവിന്റെ ഹെഡ്ഡർ എങ്ങനെ രക്ഷിച്ചുവെന്ന് എഡേഴ്സന് പോലും അറിയില്ല. ഒരു ഗോൾ നേടിയതിന് ശേഷം പിന്നീട് സാധാരണ കളിക്കുന്നതിൽ നിന്നും വിത്യസ്തമായി ഡിഫെൻസ് ചെയ്തു കളിക്കാൻ തുടങ്ങി, ഞങ്ങൾ അവർക്കെതിരെ ആക്രമിച്ചുകളിക്കുകയും ചെയ്തു.”

“പിന്നെ ഞങ്ങൾക്ക് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഗോളുകൾ സ്കോർ ചെയ്യാനുള്ള ചില അവസരങ്ങൾ ലഭിച്ചു, പക്ഷേ ഞങ്ങൾക്ക് അത് സ്കോർ ചെയ്യാൻ കഴിഞ്ഞില്ല, അതിനാൽ അവർ ഫൈനലിൽ വിജയിച്ചു. എങ്കിലും ചാമ്പ്യൻസ് ലീഗ് ടൂർണമെന്റിൽ ഞങ്ങൾ വളരെ മികച്ച നിരവധി ടീമുകൾക്കെതിരെ നന്നായി കളിച്ചു, ഇന്റർ മിലാന് ഇപ്പോഴും നല്ല ഉയർന്ന നിലവാരമുണ്ടെന്ന് ഞങ്ങൾ ലോകത്തെ കാണിച്ചു.” – മാർട്ടിനസ് പറഞ്ഞു.

നിലവിൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം കഴിഞ്ഞതോടെ ഇനി ഇന്റർനാഷണൽ സൗഹൃദ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അർജന്റീന ടീമിനോടൊപ്പം ചേരാൻ ഒരുങ്ങുകയാണ് മാർട്ടിനസ്. സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം കൈവിട്ടെങ്കിലും സൂപ്പർ കോപ്പ ഇറ്റാലിയൻ കിരീടം നേടാൻ ഇന്റർ മിലനായി.

Rate this post