മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയത്തിലെ അർജന്റീനിയൻ പോരാട്ട വീര്യം: ലിസാൻഡ്രോ മാർട്ടിനെസ് |Lisandro Martinez

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഓൾഡ് ട്രാഫോഡിൽ ലിവർപൂളിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കുകയും സീസണിലെ അവരുടെ ആദ്യ വിജയം നേടുകയും ചെയ്ത റെഡ് ഡെവിൾസ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. കഴിഞ്ഞ കുറച്ചു നാളായി യുണൈറ്റഡിൽ കാണാൻ സാധിക്കാതിരുന്ന ആത്മവിശ്വാസവും, വിജയിക്കാനുള്ള ആഗ്രഹവും ,ഒത്തിണക്കവുമെല്ലാം ഇന്നലത്തെ മത്സരത്തിൽ കാണാൻ സാധിച്ചു.

ഡിഫൻഡർമാരായ റാഫേൽ വരാനെയും ലിസാൻഡ്രോ മാർട്ടിനെസും തുടക്കം മുതൽ തങ്ങളുടെ ജോലി ബാക്കിയായി നിർവഹിച്ചപ്പോൾ മുന്നേറ്റ നിര താരങ്ങളായ ആൻറണി എലങ്കയും മാർക്കസ് റാഷ്‌ഫോർഡും ലിവർപൂളിന്റെ പ്രതിരോധത്തിൽ പ്രശ്‌നങ്ങളുണ്ടാക്കി. യുണൈറ്റഡ് നിരയിൽ എടുത്തു പറയേണ്ട പ്രകടനം നടത്തിയ താരമാണ് അർജന്റീനിയൻ ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനെസ്. സീസണിന്റെ തുടക്കത്തിൽ അയാക്സിൽ നിന്നുമെത്തിയപ്പോൾ മുതൽ പലരിലും സംശയങ്ങളും ഉയർന്നിരുന്നു. അതെല്ലാം തീർക്കുന്ന പ്രകടനമാണ് അർജന്റീനിയൻ ഇന്നലെ പുറത്തെടുത്തത്. യുണൈറ്റഡിന്റെ വിജയത്തിൽ നിരവധി മികച്ച പ്രകടനങ്ങൾ ഉണ്ടായിരുന്നെങ്കിലും മാൻ ഓഫ് ദ മാച്ച്-യോഗ്യമായ പ്രകടനം നടത്തിയ ലിസാൻഡ്രോ മാർട്ടിനെസിന് തീർച്ചയായും കയ്യടികൾ അർഹിക്കുന്നുണ്ട്.

പ്രീമിയർ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിലെ പ്രകടനത്തിന്റെ പേരിൽ ലിസാൻഡ്രോക്കെതിരെ പലരും വിമര്ശനം ഉണായിക്കുകയും ചെയ്തിരുന്നു. പ്രത്യേകിച്ച് ബ്രെന്റ്ഫോർഡിനെതിരായ അദ്ദേഹത്തിന്റെ വിനാശകരമായ പ്രകടനത്തെത്തുടർന്ന്. 57 മില്യൺ പൗണ്ട് സെന്റർ ബാക്കിനെ ഹാഫ്-ടൈമിൽ പിൻവലിക്കുകയും ചെയ്തിരുന്നു . മാർട്ടിനെസിന്റെ ഉയരവും ചോദ്യം ചെയ്യപ്പെട്ടു, എന്നാൽ റോബർട്ടോ ഫിർമിനോ, ലൂയിസ് ഡയസ് എന്നിവരെ നിശബ്ദരാക്കി നിർത്തുന്ന പ്രകടനമാണ് ഇന്നലെ പുറത്തെടുത്തത്.

തന്റെ ഉയരാതെ തന്റെ പ്രകടനങ്ങൾ കൊണ്ട് മറികടന്ന താരം നിർണായകമായ പല ഹെഡ്ഡർ ക്ലിയറൻസുകൾ നടത്തുകയും ചെയ്തു. ഇന്നലെ പ്രതിരോധത്തിൽ തന്റെ പങ്കാളിയായായ വരാനെക്കൊപ്പം നിശ്ചയദാർഢ്യത്തോടെയും അച്ചടക്കത്തോടെയുമുള്ള മാർട്ടിനെസിനെ കാണാൻ സാധിച്ചു.24-കാരൻ യുണൈറ്റഡിന്റെ പ്രതിരോധത്തിന്റെ ഇടതുവശത്ത് മുഹമ്മദ് സലായ്‌ക്കെതിരെ തന്റെ നിലവാരം പ്രകടിപ്പിച്ചു.മാർട്ടിനെസിന് 41 പന്ത് ടച്ച് ഉണ്ടായിരുന്നു, കൂടാതെ 82% പാസ് കൃത്യതയും ഉണ്ടായിരുന്നു.ഡ്രിബിളുകൾ 100 ശതമാനവും അർജന്റീനക്കാരൻ പൂർത്തിയാക്കി.ആക്രമണത്തിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു, 5 ലോംഗ് പാസുകൾ കൊടുത്ത താരം മുന്നേറ്റനിരയിലേക്ക് ഗോൾ വസരങ്ങൾ ഒരുക്കുന്ന പന്തുകൾ എത്തിച്ചു കൊടുത്തു.

ഒരു പ്രധാന ഗോൾ ലൈൻ ബ്ലോക്ക് ഉൾപ്പെടെ 3 പന്ത് വീണ്ടെടുക്കലും 7 ക്ലിയറൻസുകളും നേടി. മാർട്ടിനെസിന്റെ ഇന്നലത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സംശയിക്കുന്നവർ തെറ്റാണെന്ന് അദ്ദേഹം തീർച്ചയായും തെളിയിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 24 കാരന്റെ ഉയരത്തെ കുറിച്ച് പരിഹാസ്യമായ ചർച്ചകളൊന്നും ഉണ്ടാകില്ല എന്നതാണ് ഉറപ്പ്!

Rate this post
Lisandro MartinezManchester United