ഈ സീസണിൽ സിരി എയിലും യുവേഫ ചാമ്പ്യൻസ് ലീഗിലും മിന്നും പ്രകടനം നടത്തി കൊണ്ട് ആരാധകരുടെ മനം കവർന്ന ടീമാണ് അറ്റലാന്റ യുണൈറ്റഡ്. ഇപ്പോഴിതാ അറ്റലാന്റ തങ്ങളുടെ മിന്നും താരത്തെ കൈവിടാനുള്ള ഒരുക്കത്തിലാണ്. അറ്റലാന്റയുടെ അർജന്റൈൻ താരം പിറ്റി മാർട്ടിനെസ് ആണ് ക്ലബ് വിടുന്നത്. താരം ക്ലബ് വിടുന്നത് ഏറെ കുറെ ഉറപ്പായ സ്ഥിതിയാണ്.
സൗദി അറേബ്യൻ ക്ലബായ അൽ നസ്രിലേക്കാണ് താരം കൂടുമാറുന്നത്. ഉടനെ തന്നെ ഔദ്യോഗികസ്ഥിരീകരണം വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രമുഖമാധ്യമമായ അത്ലറ്റിക്കിനെ ഉദ്ധരിച്ചു കൊണ്ട് മുണ്ടോ ആൽബിസെലസ്റ്റയാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ഈ റിപ്പോർട്ടുകൾ പ്രകാരം വ്യക്തിപരമായ നിബന്ധനകൾ ഒക്കെ പിറ്റി മാർട്ടിനെസ് അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാൽ മെഡിക്കൽ പൂർത്തിയാക്കിയ ശേഷം ഈ ട്രാൻസ്ഫർ ഔദ്യോഗികമായി സ്ഥിരീകരിച്ചേക്കും.
ഇരുപത്തിയേഴുകാരനായ താരം പതിനെട്ടു മില്യൺ ഡോളറിന് ആണ് അൽ നസ്രിലേക്ക് കൂടുമാറുന്നത്. കഴിഞ്ഞ വർഷമായിരുന്നു 15.9 മില്യൺ ഡോളറിന് പിറ്റി മാർട്ടിനെസ് അറ്റലാന്റയിൽ എത്തിയത്. 2018-ൽ അർജന്റീന നാഷണൽ ടീമിന് വേണ്ടി അരങ്ങേറിയ താരമാണ് ഈ അറ്റാക്കിങ് മിഡ്ഫീൽഡർ. അർജന്റീനക്ക് വേണ്ടി രണ്ട് മത്സരങ്ങൾ കളിച്ച താരം ഒരു ഗോളും നേടി.
അർജന്റൈൻ ക്ലബായ ഹുറാകാനിലൂടെ വളർന്ന താരമാണ് പിറ്റി മാർട്ടിനെസ്. തുടർന്ന് 2015-ൽ റിവർ പ്ലേറ്റിലേക്ക് താരം കൂടുമാറുകയായിരുന്നു. മൂന്ന് വർഷത്തിന് മുകളിൽ റിവർ പ്ലേറ്റിൽ കളിച്ച താരം 2019-ൽ അറ്റലാന്റ യുണൈറ്റഡിലേക്ക് എത്തുകയായിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് അർജന്റൈൻ താരം എവർ ബനേഗ സൗദി ക്ലബായ അൽ ശബാബിലേക്ക് കൂടുമാറിയത്.