എല്ലാവരുമായും നല്ല കെമിസ്ട്രി, ലോകത്തിലെ ഏറ്റവും മികച്ച താരം : മെസ്സിയെ പ്രശംസിച്ച് മൗറിസിയോ പോച്ചെട്ടിനോ |Lionel Messi

ലിയോ മെസ്സിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ സീസണിൽ അദ്ദേഹത്തിന് തന്റെ യഥാർത്ഥ മികവിലേക്ക് ഉയരാൻ കഴിഞ്ഞിരുന്നില്ല.അതിന് ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നു. മാത്രമല്ല പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോക്ക് പ്രതീക്ഷിച്ച രൂപത്തിൽ പിഎസ്ജിയെ മുന്നോട്ട് കൊണ്ടുപോവാനും കഴിഞ്ഞിരുന്നില്ല.

തുടർന്ന് അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടമാവുകയും ഗാൾട്ടിയർ ചുമതല ഏൽക്കുകയും ചെയ്തു. അതിന് പുറമേ ലയണൽ മെസ്സി തന്റെ യഥാർത്ഥ ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടിയും അർജന്റീനക്ക് വേണ്ടിയും തകർപ്പൻ പ്രകടനം നടത്താൻ മെസ്സിക്ക് ഇപ്പോൾ സാധിക്കുന്നുണ്ട്.

ലയണൽ മെസ്സിയെ കുറിച്ച് മുൻ പിഎസ്ജി പരിശീലകനും അർജന്റീനക്കാരനുമായ മൗറിസിയോ പോച്ചെട്ടിനോ ഇപ്പോൾ സംസാരിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് മെസ്സി എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. എല്ലാവരുമായും നല്ല കെമിസ്ട്രി പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ടെന്നും പോച്ചെ കൂട്ടിച്ചേർത്തു.

‘ ലയണൽ മെസ്സിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരം. അക്കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.ഇപ്പോൾ അർജന്റീന ദേശീയ ടീമിൽ അദ്ദേഹത്തിന് എല്ലാവരുമായും നല്ല രൂപത്തിലുള്ള കെമിസ്ട്രി ഉണ്ട്.മാത്രമല്ല കോച്ചിംഗ് സ്റ്റാഫുമാരും താരങ്ങളുമായും നല്ല ഒത്തിണക്കം മെസ്സി ഇപ്പോൾ കാണിക്കുന്നുണ്ട് ‘ ഇതാണ് പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്.

മെസ്സി ഇപ്പോൾ ഏറ്റവും നല്ല രൂപത്തിൽ കളിക്കുന്നത് വേൾഡ് കപ്പിന് തയ്യാറെടുക്കുന്ന അർജന്റീനക്ക് സന്തോഷം നൽകുന്ന ഒരു കാര്യമാണ്. വരുന്ന പതിനാറാം തീയതി UAE ക്കെതിരെ ഒരു സൗഹൃദ മത്സരം അർജന്റീന കളിക്കുമ്പോൾ ആ മത്സരത്തിൽ മെസ്സി ബൂട്ട് കെട്ടുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്.

Rate this post
ArgentinaLionel MessiPsg