കൈലിയൻ എംബാപ്പെയുടെയും വിനീഷ്യസ് ജൂനിയറിൻ്റെയും ഗോളുകൾക്ക് സെൽറ്റ വിഗോക്കെതിരെ വിജയവുമായി റയൽ മാഡ്രിഡ്. ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് റയൽ മാഡ്രിഡ് നേടിയത്. ഫ്രാൻസ് സ്‌ട്രൈക്കർ എംബാപ്പെ സ്വീഡൻ സന്ദർശനത്തിനിടെ ബലാ ത്സംഗ ക്കേസിൽ അന്വേഷണം നേരിടുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിൽ സ്പാനിഷ് ചാമ്പ്യൻമാരെ മുന്നോട്ട് നയിക്കുന്നതാണ് കാണാൻ സാധിച്ചത്.തൻ്റെ രാജ്യത്തെ സമീപകാല നേഷൻസ് ലീഗ് മത്സരങ്ങളിൽ പ്രത്യക്ഷപ്പെടാത്തതിന് 25-കാരൻ സ്വന്തം നാട്ടിൽ വിമർശിക്കപ്പെട്ടു.
20 ആം മിനുട്ടിൽ എംബാപ്പെയുടെ ഗോളിലൂടെ റയൽ മാഡ്രിഡ് മുന്നിലെത്തി. അദ്ദേഹത്തിൻ്റെ ആറാമത്തെ ലീഗ് ഗോളും എല്ലാ മത്സരങ്ങളിലുമായി 12 മത്സരങ്ങളിൽ എട്ടാമത്തെ ഗോളും ആയിരുന്നു ഇത്.എന്നാൽ 51 ആം മിനുട്ടിൽ വില്ലിയറ്റ് സ്വീഡ്‌ബെർഗ് സെൽറ്റയെ ഒപ്പമെത്തിച്ചു.66 ആം മിനുട്ടിൽ വിനീഷ്യസ് ജൂനിയർ റയലിന്റെ വിജയ ഗോൾ നേടി.42 ലാ ലിഗ മത്സരങ്ങളിൽ തോൽവി അറിയാത്ത മാഡ്രിഡ്, അടുത്ത വാരാന്ത്യത്തിൽ ക്ലാസിക്കോയിൽ ബാഴ്‌സലോണക്കെതിരെ കളിക്കും.”അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം ഞങ്ങൾ വിജയിച്ചതിൽ എനിക്ക് സന്തോഷമുണ്ട്, അത് എല്ലായ്പ്പോഴും എളുപ്പമല്ല,” റയൽ മാഡ്രിഡ് കോച്ച് കാർലോ ആൻസലോട്ടി റയൽ മാഡ്രിഡ് ടിവിയോട് പറഞ്ഞു.
Real Madrid are now just ONE game away from equalling Barcelona's undefeated record in LaLiga 😬 🇪🇸 pic.twitter.com/ZhkI9nTKgf
— OneFootball (@OneFootball) October 19, 2024
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബോൺമൗത്തിന്നോട് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പരാജയപെട്ട് ആഴ്സണൽ. റയാൻ ക്രിസ്റ്റി, ജസ്റ്റിൻ ക്ലൂവർട്ട് എന്നിവരുടെ ഗോളുകളാണ് ബോൺമൗത്തിന് വിജയം നേടിക്കൊടുത്തത്. മത്സരത്തിന്റെ 30 ആം മിനുട്ടിൽ വില്യം സാലിബ നേരിട്ട് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതോടെ പത്തു പെരുമായാണ് ആഴ്‌സണൽ മത്സരം പൂർത്തിയാക്കിയത്.മാർട്ടിൻ ഒഡെഗാർഡിനെയും ബുക്കായോ സാക്കയെയും പരിക്കുമൂലം ഇതിനകം നഷ്ടപ്പെട്ട ആഴ്‌സണലിന് അരമണിക്കൂറിനുള്ളിൽ സാലിബയെ നഷ്ടമായത് വലിയ തിരിച്ചടിയായി.ഏപ്രിലിൽ ബയേൺ മ്യൂണിക്കിൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദ തോൽവിക്ക് ശേഷം ആഴ്സണൽ ആദ്യമായി തോൽക്കുന്നത്. 8 മത്സരങ്ങളിൽ നിന്നും 17 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ആഴ്‌സണൽ.
ഹാരി കെയ്ൻ ഹാട്രിക് നേടിയ മത്സരത്തിൽ VfB സ്റ്റട്ട്‌ഗാർട്ടിനെതിരെ 4-0 ത്തിന്റെ തകർപ്പൻ ജയവുമായി ബയേൺ മ്യൂണിക്ക്. 7 മത്സരങ്ങളിൽ നിന്നും 17 പോയിന്റ് നേടിയ ബയേൺ മ്യൂണിക്ക് ബുണ്ടസ്‌ലിഗയിൽ ഒന്നാമതായി.51-ാം മിനിറ്റിൽ ഗോളിന് മുന്നിലുള്ള സുവർണാവസരം പാഴാക്കിയ കെയ്ൻ ആറ് മിനിറ്റിനുശേഷം ബോക്സിന് പുറത്ത് നിന്ന് ഗോൾ നേടി ബയേണിനെ മുന്നിലെത്തിച്ചു.തൻ്റെ മുമ്പത്തെ രണ്ട് ബുണ്ടസ്‌ലിഗ മത്സരങ്ങളിലും ചാമ്പ്യൻസ് ലീഗിൽ ആസ്റ്റൺ വില്ലയോടേറ്റ തോൽവിയോ ഒക്ടോബറിൽ അടുത്തിടെ നടന്ന രണ്ട് ഇംഗ്ലണ്ട് മത്സരങ്ങളിലോ സ്‌കോർ ചെയ്യാതിരുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ മൂന്ന് മിനുട്ടിനു ശേഷം തന്റെ രണ്ടാം ഗോൾ നേടി.80-ാം മിനിറ്റിൽ സീസണിലെ തൻ്റെ എട്ടാം ലീഗ് ഗോളുമായി അദ്ദേഹം തൻ്റെ ഹാട്രിക്ക് ഉറപ്പിച്ചു.89-ാം മിനിറ്റിൽ ബയേണിൻ്റെ നാലാമത്തെ ഗോൾ പകരക്കാരനായ കിംഗ്‌സ്‌ലി കോമാൻ നേടി.