പാർക് ഡെസ് പ്രിൻസസിൽ രണ്ടാം സ്ഥാനക്കാരായ ലെൻസിനെതിരെ 3-1 ന്റെ വിജയത്തോടെ പാരീസ് സെന്റ് ജെർമെയ്ൻ ലീഗ് 1 ലെ പോയിന്റ് ടേബിളിലെ ലീഡ് 9 പോയിന്റ് ആക്കി ഉയർത്തിയിരുന്നു.11-ാം ലീഗ് കിരീടം നേടുന്നതിന് അടുത്തിയിരിക്കുകയാണ് പാരീസിയൻസ് .ഒരു ഗോൾ നേടുക മാത്രമല്ല ലീഗ് 1ൽ ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററായി ചരിത്രം സൃഷ്‌ടിക്കുകയും ചെയ്‌ത പിഎസ്‌ജിയുടെ കൈലിയൻ എംബാപ്പെയാണ് മത്സരത്തിലെ താരം.
തന്റെ കരിയറിലെ 169-ാം ലീഗ് മത്സരത്തിൽ കൈലിയൻ എംബാപ്പെയുടെ ഗോൾ 139 ആയി ഉയർന്നു, എഡിൻസൺ കവാനിയുടെ മുൻ റെക്കോർഡ് മറികടന്നു. 2017-ൽ ക്ലബ്ബിൽ ചേർന്നതു മുതൽ പിഎസ്ജിയുടെ പ്രധാന കളിക്കാരനായ യുവ ഫ്രഞ്ച് ഫോർവേഡിന് ഇത് ഒരു സുപ്രധാന നേട്ടമായിരുന്നു. ആദ്യ പകുതിയിൽ ലയണൽ മെസ്സിയും വിറ്റിൻഹയും ഗോളുകൾ കണ്ടെത്തിയതോടെ പിഎസ്ജിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഹാഫ് ടൈമിൽ അവർക്ക് 3-0 ത്തിന്റെ ലീഡ് നേടുകയും ചെയ്തു.
നേരത്തെ മാർച്ചിൽ നാന്റസിനെതിരെ എംബാപ്പെ തന്റെ 201-ാം ഗോൾ നേടി ക്ലബ്ബിന്റെ ചരിത്രത്തിലെ എല്ലാ മത്സരങ്ങളിലും പിഎസ്ജിയുടെ മുൻനിര ഗോൾ സ്‌കോററായി.വളരെ കുറച്ച് മത്സരങ്ങളിൽ കവാനിയുടെ നേട്ടം എംബാപ്പെ മറികടന്നു. 200 ഗോളുകൾ തികയ്ക്കാൻ ഉറുഗ്വേക്കാരന് 301 മത്സരങ്ങൾ വേണ്ടിവന്നപ്പോൾ എംബാപ്പെക്ക് വേണ്ടിയിരുന്നത് 247 മാത്രം.19-ാം മിനിറ്റിൽ ലെൻസ് മിഡ്ഫീൽഡർ സാലിസ് അബ്ദുൾ സമേദ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ 10 പേരായി ചുരുങ്ങിയ ചുരുങ്ങിയെങ്കിലും മികച്ച പ്രകടനമാണ് അവർ പുറത്തെടുത്തത്.
Mbappé sitting at the top as PSG’s all-time goalscorer in Ligue 1 🏅 pic.twitter.com/ezbIrcY0HF
— 433 (@433) April 15, 2023
എന്നാൽ എംബാപ്പയുടെയും മെസ്സിയുടെയും പ്രകടനങ്ങൾക്ക് മുന്നിൽ അവർക്ക് പിടിച്ചു നിൽക്കാനായില്ല.പ്രബലമായ PSG ടീമിനെതിരെ ഒരു തിരിച്ചുവരവ് നടത്താൻ അത് പര്യാപ്തമായിരുന്നില്ല. പാരീസുകാർ അവരുടെ നിലവാരവും അനുഭവസമ്പത്തും കാണിച്ചു, വിജയം ഉറപ്പാക്കാനും ടേബിളിന്റെ മുകളിൽ ലീഡ് ഉയർത്താനും ഗെയിം നന്നായി കൈകാര്യം ചെയ്തു.