യുവതാരങ്ങളെ പിന്തുണക്കുന്ന കാര്യത്തിലും പ്രശംസിക്കുന്ന കാര്യത്തിലും ലയണൽ മെസ്സി ഒരിക്കലും പിശുക്ക് കാണിക്കാറില്ല. കഴിഞ്ഞ അർജന്റീനയുടെ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച എൻസോ ഫെർണാണ്ടസ്,തിയാഗോ അൽമാഡ എന്നിവരെ മത്സരശേഷം ലയണൽ മെസ്സി വാനോളം പ്രശംസിച്ചിരുന്നു. കരിയറിന്റെ തുടക്കത്തിലുള്ള ഇത്തരം താരങ്ങൾക്ക് മെസ്സിയെ പോലെയൊരു താരത്തിൽ നിന്നുള്ള പ്രശംസ വളരെയധികം പ്രചോദനം നൽകുന്ന ഒന്നായിരിക്കും.
ഇപ്പോൾ ലയണൽ മെസ്സി പിഎസ്ജിയിലെ തന്റെ സഹതാരമായ കിലിയൻ എംബപ്പേയെ പ്രശംസിക്കുകയും പിന്തുണക്കുകയും ചെയ്തിട്ടുണ്ട്.എംബപ്പേ ഒരു കംപ്ലീറ്റ് പ്ലെയറാണ് എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. ഭാവിയിൽ ഏറ്റവും മികച്ച താരങ്ങളിൽ ഇടംനേടാൻ എംബപ്പേക്കും കഴിയുമെന്നും മെസ്സി കൂട്ടിച്ചേർത്തു.
‘ കിലിയൻ എംബപ്പേ ഒരു ഡിഫറെന്റ് താരമാണ്. അദ്ദേഹം ഒരു ബീസ്റ്റ് ആണ്. മാത്രമല്ല വൺ ഓൺ വൺ സിറ്റുവേഷനുകളിൽ അദ്ദേഹം വളരെയധികം കരുത്തനുമാണ്. വളരെ വേഗതയുള്ള താരമാണ് അദ്ദേഹം. മാത്രമല്ല കൃത്യമായി സ്പേസുകൾ അദ്ദേഹം കണ്ടെത്തുകയും ചെയ്യും. ഒരുപാട് അധികം ഗോളുകൾ നേടുന്ന താരമാണ് എംബപ്പേ. ഒരു കംപ്ലീറ്റ് പ്ലെയറാണ് അദ്ദേഹം. അത് അദ്ദേഹം ഇപ്പോൾതന്നെ തെളിയിച്ചതുമാണ്.ഭാവിയിൽ എംബപ്പേ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി മാറും ‘ ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.
വളരെ മികച്ച പ്രകടനമാണ് ഈ സീസണിൽ മെസ്സിയും എംബപ്പേയും പുറത്തെടുക്കുന്നത്. 6 ഗോളുകളും 8 അസിസ്റ്റുകളുമാണ് മെസ്സി പിഎസ്ജിക്ക് വേണ്ടി നേടിയിട്ടുള്ളത്. ഇതിൽ 5 അസിസ്റ്റുകളും എംബപ്പേക്കായിരുന്നു മെസ്സി നൽകിയിരുന്നത്.
🗣️Messi y la recta final hacia Qatar: “Argentina está preparada para competir y va a pelear”
— TyC Sports (@TyCSports) September 26, 2022
La Pulga aseguró que tienen “claro qué hacer en cada partido”. Igual, advirtió que en la Copa del Mundo “los pequeños detalles te dejan afuera”.https://t.co/exvnXAjF9j
അതേസമയം കിലിയൻ എംബാപ്പെ ആകെ ഈ സീസണിൽ 10 ഗോളുകളാണ് നേടിയിട്ടുള്ളത്.അസിസ്റ്റുകൾ ഒന്നും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഇനി അടുത്ത മാസം മുതൽ ഇരുതാരങ്ങളും വീണ്ടും പിഎസ്ജിക്ക് വേണ്ടി ഒരുമിച്ച് കളിക്കും.