ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഏറെ ചർച്ച ചെയ്യപെട്ട ഒന്നായിരുന്നു കൈലിയൻ എംബാപ്പെയുടെ ട്രാൻസ്ഫർ. ഫ്രഞ്ച് താരം ഈ സീസണിൽ ക്ലബ് വിടാനുള്ള താൽപര്യം ക്ലബ്ബിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പിഎസ്ജി താരത്തെ വിട്ടുകൊടുക്കാൻ ഒരുക്കമല്ല. പാരീസ് പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ എംബാപ്പെ ക്ലബ് വിടാനുള്ള സാധ്യതകൾ തള്ളിക്കളഞ്ഞിരിക്കുകയാണ്. “കൈലിയൻ ഞങ്ങളുടെ കളിക്കാരനാണ്, ഈ സീസണിൽ മറ്റെവിടെയെങ്കിലും താരത്തെ കാണാൻ ആഗ്രഹിക്കുന്നില്ല ഇതെല്ലം ഫുട്ബോളിന്റെ ഭാഗമാണ്”വെള്ളിയാഴ്ച ബ്രെസ്റ്റിനെതിരായ പിഎസ്ജിയുടെ ലീഗ് 1 മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മൗറീഷ്യോ പോചെറ്റിനോ.
കൈലിയൻ എംബാപ്പെ തന്റെ പിഎസ്ജി കരാറിന്റെ അവസാന വർഷത്തിലാണ്.നിലവിലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ എംബാപ്പെയെപ്പോലുള്ള ഒരു പ്രധാന കളിക്കാരനെ വിടാൻ ക്ലബ്ബിന് ഉദ്ദേശ്യമില്ലെന്ന് പിഎസ്ജി കോച്ച് ഇതിനകം തന്നെ വ്യക്തമാക്കിയതോടെ സീസണിന്റെ അവസാനത്തിൽ സ്വതന്ത്ര ഏജന്റായി മാറുന്ന താരത്തെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് റയൽ മാഡ്രിഡ്. ബാഴ്സലോണയിൽ നിന്നുള്ള ലയണൽ മെസ്സിയുടെ വരവോടു കൂടി ഫ്രഞ്ചുകാരൻ പാരീസ് വിടാൻ ആഗ്രഹിക്കുന്നതെന്ന റിപ്പോർട്ടുകൾ വന്നു തുടങ്ങി.എന്നിരുന്നാലും, പിഎസ്ജി ചെയർമാൻ ഖെലൈഫി കളിക്കാരനെ വിടാൻ അനുവദിക്കില്ലെന്നും പിഎസ്ജിയിൽ അദ്ദേഹത്തിന് ആവശ്യമായതെല്ലാം ഇവിടെയുണ്ടെന്നും വ്യക്തമാക്കി.
Pochettino has spoken about his conversations with the striker.https://t.co/lwIhu3UrB5
— Mirror Football (@MirrorFootball) August 19, 2021
കൈലിയൻ എംബാപ്പെ ഉടൻ തന്നെ റയൽ മാഡ്രിഡിലേക്ക് പോകാൻ താൽപ്പര്യപ്പെടുന്നു എന്ന റിപോർട്ടുകൾ പുറത്തു വന്നതാണ്. ക്ലബ് വിടാനായി പിഎസ്ജി പ്രസിഡന്റ് നാസർ അൽ-ഖെലൈഫിയുമായി ചർച്ച നടത്താൻ ഫ്രഞ്ചുകാരൻ ഒരുങ്ങുകയാണ്. എന്നാൽ എംബാപ്പയെ വിടാൻ ക്ലബ് ഒരുക്കമല്ല .ഒരു മത്സരാധിഷ്ഠിത ടീം വേണമായിരുന്നു ഫ്രഞ്ച് താരത്തിന്റെ ആഗ്രഹം മെസ്സിയുടെ വരവോടു കൂടി അത് സാധ്യമായിരിക്കുകയാണ്. എംബാപ്പയെ വിട്ടുകൊടുക്കില്ല എന്ന ഉറച്ച നിലപാടിൽ തെന്നെയാണ് പ്രസിഡന്റ് നാസർ അൽ-ഖെലൈഫി.
ക്ലബ്ബിന്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളിൽ ഒന്നായ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ എംബപ്പേയും കൂടി വേണം എന്ന നിലപാടിലാണ് പ്രസിഡന്റ്.മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ പോൾ പോഗ്ബയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളോടും പോച്ചട്ടിനോ അഭിപ്രായം പറഞ്ഞു. യുണൈറ്റഡ് താരത്തെ പാരിസിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും പറഞ്ഞു.