ഫ്രഞ്ച് ലീഗ് 1 ൽ മോണ്ട്പെല്ലിയറിനെതിരെ 5-2ന് പിഎസ്ജി വിജയിച്ച മത്സരത്തിൽ പെനാൽറ്റി എടുക്കുന്നതിനെച്ചൊല്ലി എംബപ്പേ ബ്രസീലിയൻ താരം നെയ്മറുമായിട്ടുണ്ടായ പ്രശ്നങ്ങളാണ് ലോക ഫുട്ബോളിലെ സംസാര വിഷയം. കഴിഞ്ഞ കുറച്ചു കാലമായി ഇവർ തമ്മിലുള്ള ബന്ധം അത്ര മികച്ച രീതിയിൽ അല്ലായിരുന്നു. ഇപ്പോൾ അത് മറനീക്കി പുറത്ത് വന്നിരിക്കുകയാണ്.
എംബപ്പേയും നെയ്മറും തമ്മിലുള്ള ഈ പ്രശ്നങ്ങൾക്ക് കാരണമെന്താണ് എന്ന അന്വേഷത്തിലാണ് മാധ്യമങ്ങൾ. ഫ്രാൻസിലെയും ബ്രസീലിലെയും മാധ്യമങ്ങൾ ഈ സംഭവത്തിൽ ഒരുപാട് കാരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.നെയ്മറും എംബപ്പേയും തമ്മിലുള്ള പ്രശ്നം ഉടനെ തുടങ്ങിയത് അല്ലെന്നും മാസങ്ങൾക്ക് മുമ്പേ ഉണ്ട് എന്നുമാണ് ഇതിലെ പൊതുവായ ഘടകം.ടിഎൻടി സ്പോർട്സ് ബ്രസീലിലെ ജേണലിസ്റ്റ് മാർസെലോ ബെച്ലറുടെ അഭിപ്രായത്തിൽ ലയണൽ മെസ്സിക്കും നെയ്മറിനുമെതിരെ ഫ്രഞ്ച് ഫോർവേഡ് അധികാര പോരാട്ടത്തിൽ കുടുങ്ങിയതായി റിപ്പോർട്ട്.
തനിക്ക് കൂടുതൽ പവർ വേണമെന്നും തന്നെ കേന്ദ്രീകരിച്ച് കളിക്കണമെന്നുള്ളതും എംബപ്പേയുടെ ആവശ്യമായിരുന്നു. കരാർ പുതുക്കുന്ന സമയത്ത് ഇത് ചർച്ച ചെയ്തതായി അറിയാൻ കഴിയുന്നുണ്ട്.പക്ഷേ ഈ സീസണിൽ നേർവിപരീതമായി കൊണ്ടാണ് കാര്യങ്ങൾ നടക്കുന്നത്. അതായത് ഡ്രസ്സിംഗ് റൂമിൽ നെയ്മറുടെ സ്വാധീനവും പവറും വർദ്ധിച്ചു വരികയാണ്.ഇതിനുപുറമേ മികച്ച പ്രകടനം നെയ്മർ നടത്തുകയും ചെയ്യുന്നു.മാത്രമല്ല പിഎസ്ജിയുടെ അഭിവാജ്യ ഘടകങ്ങളായ ലയണൽ മെസ്സിയും സെർജിയോ റാമോസും കൂടുതൽ ബന്ധം വെച്ചുപുലർത്തുന്നത് നെയ്മറുമായാണ്.എംബപ്പേക്ക് ലഭിക്കുന്നതിനേക്കാൾ കൂടുതൽ സപ്പോർട്ട് ഇവരിൽ നിന്നും നെയ്മർക്ക് ലഭിക്കുന്നുണ്ട്. ഇതൊക്കെയാണ് എംബപ്പേയുടെ ദേഷ്യത്തിനും അസ്വസ്ഥതക്കും കാരണമായി കൊണ്ട് കണ്ടെത്തിയിരിക്കുന്നത്.ടീമിന്റെ ടെക്നിക്കൽ ലീഡർ എന്ന രൂപത്തിൽ നെയ്മർ വളരുന്നത് എംബപ്പേക്ക് പ്രശ്നമുണ്ടാക്കുന്നു
🚨Goal Brasil:
— Brasil Football 🇧🇷 (@BrasilEdition) August 17, 2022
Mbappé sees Neymar gaining more and more strength at PSG.
The PSG locker room views Neymar as the team’s technical leader.
Players like Messi and Sergio Ramos support Neymar. pic.twitter.com/huogt1D7OU
ബ്രസീലിയൻ മീഡിയയായ ആണ് ഈ അവകാശവാദവുമായി വന്നിട്ടുള്ളത്.കരാർ അവസാനിച്ചതിനെത്തുടർന്ന് ഫ്രാൻസ് സ്ട്രൈക്കർ എംബാപ്പെ പിഎസ്ജി വിട്ട് റയൽ മാഡ്രിഡിൽ ചേരുമെന്ന് പരക്കെ പ്രതീക്ഷിച്ചിരുന്നു.പകരം യുവ ഫ്രഞ്ച് സൂപ്പർ താരം പിഎസ്ജി യുമായി മൂന്നു വർഷത്തെ ബ്ലോക്ക്ബസ്റ്റർ കരാർ ഒപ്പിടുകയാണ് ചെയ്തത്.കരാർ പുതുക്കൽ എംബാപ്പെയെ ടീമിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന കളിക്കാരനാക്കി, ക്ലബ്ബിനുള്ളിലെ ചില തീരുമാനങ്ങളിൽ അദ്ദേഹത്തിന് അധികാരം നൽകുകയും ചെയ്തു.അതിനു ശേഷം ഫ്രഞ്ച് താരം പാർക്ക് ഡെസ് പ്രിൻസസിലെ ഡ്രസ്സിംഗ് റൂമിൽ ശക്തനായി മാറി. ഇതിൽ ടീമിലെ മറ്റു സൂപ്പർ താരങ്ങൾ അസ്വസ്ഥനായിരുന്നു.
Mbappe really had the audacity to ask Neymar to give him the second penalty after he he missed his 1st one. #PSG pic.twitter.com/8a9mnrnNg5
— MPayPal (@MbappeOOC) August 15, 2022
പുതിയ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ പിഎസ്ജി ആകെ 14 ഗോളുകൾ നേടിയതിനാൽ പിഎസ്ജിക്കുള്ളിലെ രസതന്ത്രം തുടക്കത്തിൽ തന്നെ തകർന്നിട്ടില്ല.ലില്ലെ ഒഎസ്സിക്കെതിരായ പിഎസ്ജിയുടെ വരാനിരിക്കുന്ന ലീഗ് 1 പോരാട്ടത്തിൽ എംബാപ്പെ, നെയ്മർ, ലയണൽ മെസ്സി എന്നിവർ എങ്ങനെ ഒരുമിച്ച് കളിക്കുമെന്ന് കാണുന്നത് ശ്രദ്ധേയമാണ്.