ഞായറാഴ്ച ഖത്തറിൽ അർജന്റീന ലോകകപ്പ് നേടിയതിന് പിന്നാലെ കൈലിയൻ എംബാപ്പെയെ പരിഹസിച്ച എമിലിയാനോ മാർട്ടിനെസിനെ വിമർശിച്ച് മുൻ ഫ്രാൻസ് ഡിഫൻഡർ ആദിൽ റാമി.ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനലുകളിലൊന്നാണ് അർജന്റീനയും ഫ്രാൻസും കളിച്ചത്, എന്നാൽ പെനാൽറ്റിയിൽ ആൽബിസെലെസ്‌റ്റ് വിജയിച്ചു. ഫൈനലിൽ എംബാപ്പെ ഹാട്രിക് നേടിയിരുന്നു.
പെനാൽറ്റി ഷൂട്ട് ഔട്ട് ഔട്ടിൽ രണ്ടു കിക്കുകൾ തടഞ്ഞ മാർട്ടിനെസ് ആയിരുന്നു മത്സരത്തിലെ ഹീറോ.അദ്ദേഹത്തിന് ലോകകപ്പിലെ പ്രകടനത്തിന് ഗോൾഡൻ ഗ്ലൗവും ലഭിച്ചു.അർജന്റീന ഷോട്ട്‌സ്റ്റോപ്പർ വിജയത്തിന് ശേഷം 24 കാരനെ പരിഹസിച്ചുകൊണ്ട് കൊണ്ടേയിരുന്നു . വിജയത്തിന് ശേഷം എംബാപ്പെയ്ക്ക് വേണ്ടി മാർട്ടിനെസ് ആദ്യം ഒരു നിമിഷം മൗനം പാലിച്ചു, തുടർന്ന് ഫോർവേഡിന്റെ സങ്കടകരമായ മുഖമുള്ള ഒരു ചിത്രം പാവൽ വെക്കുകയും ചെയ്തു.അർജന്റീന ഗോൾകീപ്പറെക്കുറിച്ച് ശക്തമായ അഭിപ്രായങ്ങളുമായി റാമി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നു.
മുൻ പ്രതിരോധക്കാരൻ അദ്ദേഹത്തെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യനായി മുദ്രകുത്തിഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ മൊറോക്കോയിൽ നിന്നുള്ള യാസീൻ ബോനുവിന് നൽകേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇൻസ്റ്റഗ്രാമിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.”എംബാപ്പെ അവരെ വളരെയധികം പ്രതിരോധത്തിലാക്കി, നീണ്ട കാത്തിരിപ്പിനൊടുവിൽ ലോകകപ്പ് നേടിയതിലുള്ള ആഘോഷത്തേക്കാൾ ഉപരി ഞങ്ങളുടെ ദേശീയ ടീമിനെതിരായ വിജയം അവർ ആഘോഷിക്കുന്നു”- ആദിൽ റാമി കൂട്ടിച്ചേർത്തു.”എനിക്ക് മെസ്സിയുടെ എല്ലാ കാര്യങ്ങളും ഇഷ്ടമാണ്, പക്ഷേ ഈ അർജന്റീന ടീമിനെ എനിക്ക് ഇഷ്ടമല്ല. ഈ ലോകകപ്പിൽ അർജന്റീനിയൻ ടീം വളരെയധികം ആക്രമണോത്സുകതയോടും ദുഷ്ടതയോടും ന്യായരഹിതമായ കളിയാണ് കളിക്കളത്തിൽ പുറത്തെടുത്തത്. അവർ ഒരു നല്ല പ്രതിച്ഛായ കാണിച്ചില്ലെന്ന് ഞാൻ കരുതുന്നു”- റാമി പറഞ്ഞു.
Adil Rami on the Argentinian supporters abusing Mbappe:
— SPORTbible (@sportbible) December 22, 2022
🗣️ “Kylian Mbappé traumatizes them so much that they celebrate the victory against our prodigy more than their World Cup!” pic.twitter.com/Bnl1kYXHFB
ഗോൾഡൻ ഗ്ലോവ് നേടിയതിന് ശേഷം നടത്തിയ അശ്ലീല പ്രകടനത്തിന്റെ പേരിലും മാർട്ടിനെസ് വാർത്തകളിൽ ഇടം നേടിയിരുന്നു. ഫ്രഞ്ച് ആരാധകർ തന്നെ ചീത്തവിളിക്കുന്നുണ്ടെന്നും അതിനാലാണ് താൻ അങ്ങനെ ചെയ്തതെന്നും ഷോട്ട്‌സ്റ്റോപ്പർ പറഞ്ഞു. അഹങ്കാരം തനിക്കൊപ്പം പ്രവർത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.