മെസ്സിയെയും നെയ്മറെയും കൂക്കി വിളിച്ച ആരാധകർക്ക് വമ്പൻ പണികൊടുത്ത് കൈലിയൻ എംബാപ്പെ

സൂപ്പർ താരം കൈലിയൻ എംബാപ്പെയുടെ തീരുമാനത്തിൽ ഞെട്ടിയിരിക്കുകയാണ് പാരീസ് സെന്റ് ജെർമെയ്‌ൻ ആരാധകർ.2025 വരെ കരാർ നീട്ടാനുള്ള ഒരു ഓപ്ഷൻ താൻ ഏറ്റെടുക്കില്ലെന്ന് കൈലിയൻ എംബാപ്പെ കഴിഞ്ഞ ദിവസം ക്ലബ്ബിനെ അറിയിച്ചിരിക്കുകയാണ്. ലയണൽ മെസ്സിയുടെ വിടവാങ്ങലോടെ പ്രതിസന്ധിയിലായ ക്ലബ്ബിനെ എംബാപ്പയുടെ ഈ തീരുമാനം കൂടുതൽ പ്രശ്നങ്ങളിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.

24 കാരനായ ഫ്രാൻസ് സ്‌ട്രൈക്കറുടെ നിലവിലെ കരാർ അടുത്ത സീസൺ അവസാനത്തോടെ അവസാനിക്കും.2024-നപ്പുറം ഫ്രഞ്ചുകാരനെ നിലനിർത്താൻ വീണ്ടും വലിയ ശ്രമങ്ങൾ നടത്താൻ ഖത്തറി സംസ്ഥാന ഉടമസ്ഥത തയ്യാറായിരുന്നു.പക്ഷേ ക്ലബ്ബിന്റെ ചാമ്പ്യൻസ് ലീഗിലെ മോശം പ്രകടനത്തിന് ശേഷം അവർക്ക് അത് സാധിച്ചില്ല.അടുത്ത വർഷം ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടുന്നത് ഒഴിവാക്കാൻ എംബാപ്പെയെ ഈ സമ്മറിൽ തന്നെ വിൽക്കാനാണ് പിഎസ്‌ജിയുടെ പദ്ധതിയെന്നാണ് റിപ്പോർട്ട്.

എംബാപ്പയുടെ ഈ തീരുമാനം ഏറ്റവും നിരാശ നൽകിയത് ക്ലബിന്റെ ആരാധകർക്കാണ്. ക്ലബ്ബിലെ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിക്കെതിരെയും നെയ്മറിനെതിരെയും ആരാധകർ വലിയ വിമർശനം ഉന്നയിച്ചപ്പോഴും എംബാപ്പക്ക് വലയ പിന്തുണയാണ് നൽകിയത്.ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്‌ജി പുറത്തായതിന് മെസിക്കെതിരെയാണ് പ്രതിഷേധം കൂടുതലും ഉണ്ടായത്. താരത്തെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്ന സ്വഭാവമാണ് ആരാധകർ കാണിച്ചത്. മെസിയുടെ വിടവാങ്ങലിന് ഇതെല്ലം കാരണമാവുകയും ചെയ്തു.മെസിയും നെയ്‌മറും അടക്കമുള്ള താരങ്ങളെ ക്ലബിൽ നിന്നും പുറത്താക്കാൻ പ്രതിഷേധം അൽട്രാസ് പ്രതിഷേധം നടത്തുകയും ചെയ്തു.

നേരത്തെ റയൽ മാഡ്രിഡിലേക്ക് പോവുന്നതിന്റെ അടുത്ത് എംബപ്പേ അവസാനം പിഎസ്ജിയുമായി താരം 2024 വരെ കരാർ പുതുക്കുകയും ഒരു വർഷത്തേക്ക് കൂടി അധികം നീട്ടാനുള്ള ഓപ്ഷൻ ലഭിക്കുകയും ചെയ്തിരുന്നു.മെസ്സി, നെയ്മർ എന്നിവരൊക്കെ ക്ലബ്ബിൽ ഉണ്ടായിരുന്നിട്ടു പോലും എംബാപ്പെക്ക് ഫ്രഞ്ച് താരം എന്ന നിലയിൽ കളിക്കളത്തിലും പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നു. ക്ലബ്ബിൽ മെസ്സിക്ക് ലഭിക്കുന്നതിനേക്കാൾ കൂടുതൽ സ്വന്തന്ത്ര്യവും തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും എംബപ്പേക്ക് ഉണ്ടായിരുന്നു. എന്നാൽ ക്ലബ്ബിലെ സീനിയർ താരങ്ങളേക്കാൽ കൂടുതൽ അധികാരം എംബപ്പേക്ക് ലഭിച്ചതിൽ പൽ സഹ താരങ്ങളും ഒരു വിഭാഗം ആരാധകരും തൃപ്‌തരായിരുന്നില്ല.

എംബാപ്പയെ എന്ത് വിലകൊടുത്തും പാരിസിൽ പിടിച്ചു നിർത്തുക എന്ന ലക്ഷ്യം മുന്നിര്ത്തിയാണ് ക്ലബ് അധികാരവും സ്വന്തന്ത്ര്യവും നൽകിയത്. എന്നാൽ ഇപ്പോൾ അത് അവർക്ക് തന്നെ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ആരാധകരുടെ മോശം പെരുമാറ്റത്തിനോടൊപ്പം വേണ്ടത്ര പരിഗണന കിട്ടാത്തതുമാണ് മെസ്സിയെ ക്ലബ് വിടാനുള്ള തീരുമാനത്തിൽ എത്തിച്ചത്.ഏതായാലും എംബപ്പേക്ക് പൂർണ പിന്തുണ നൽകിയ ക്ലബിനും ആരാധകർക്കും വലിയ പണിയാണ് ഫ്രഞ്ച് സൂപ്പർ താരം നൽകിയത്.

4.5/5 - (2 votes)