ആഗ്രഹിച്ച താരങ്ങളെയെല്ലാം എന്ത് വില കൊടുത്തും ടീമിലെത്തിച്ച ചരിത്രമാണ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനുള്ളത്. മാഡ്രിഡിന്റെ ഒന്നാം നമ്പർ ട്രാൻസ്ഫർ ടാർഗെറ്റാണ് പിഎസ്ജി യുടെ ഫ്രഞ്ച് താരം കൈലിയൻ എംബാപ്പെ. സിനദിൻ സിദാൻ പരിശീലകനായുള്ള സമയം മുതൽ തന്നെ ഫ്രഞ്ച് താരത്തിന്റെ റയലിലേക്കുള്ള നീക്കവുമായി ബന്ധമുണ്ട്. ഫ്രഞ്ച് താരത്തിനായി റയൽ പല നീക്കങ്ങളും നടത്തിയെങ്കിലും ഫലം കണ്ടില്ല. വൻ തുക ഓഫർ ചെയ്തിട്ടും പിഎസ്ജി താരത്തിന്റെ കാര്യത്തിൽ വിട്ടു വീഴ്ചക്ക് തയായറായില്ല. ട്രാൻസ്ഫർ ജാലകം അവസാനിക്കാൻ ഇനി ഒരു മാസം മാത്രം മാത്രമാണുള്ളത്. താരത്തെ റയലിലെത്തിക്കാനുള്ള ചർച്ചകൾ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ്.
നിലവിൽ പി എസ് ജിയുമായി ഒരു വർഷത്തെ കരാറാണ് എംബാപ്പെക്ക് ബാക്കിയുള്ളത്. സൂപ്പർ താരം നെയ്മറുടെ പാദ പിന്തുടർന്ന് ഫ്രഞ്ച് താരം കരാർ പുതുക്കും എന്ന് തന്നെയാണ് പിഎസ്ജി കരുതുന്നത്. എന്നാൽ കരാർ പുതുക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ വേണ്ട വേഗത്തിൽ പുരോഗമിക്കുന്നില്ല. ഫ്രഞ്ച് തലസ്ഥാനത്ത് താരത്തിന് തുടരാൻ തലപ്പര്യമില്ല എന്ന് അറിയിച്ചതായും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പിഎസ്ജി പ്രസിഡന്റ് നാസർ അൽ-ഖെലൈഫി എംബാപ്പയുടെ ഭാവിയെക്കുറിച്ച് ശക്തവും വ്യക്തവുമായ അഭിപ്രയമാണ് കഴിഞ്ഞ മാസങ്ങളിൽ പറഞ്ഞിരുന്നത്. “എനിക്ക് വ്യക്തമാണ്, എംബാപ്പെ പാരീസിൽ തുടരാൻ പോകുന്നു, ഞങ്ങൾ അവനെ ഒരിക്കലും വിൽക്കില്ല, അവൻ ഒരിക്കലും സൗജന്യമായി പോകില്ല,” അൽ-ഖെലൈഫി എൽ എക്വിപ്പിനോട് പറഞ്ഞു.
Real Madrid is reinforcing Mbappe's decision to not renew by assuring him a signing bonus of 40m if he comes for free. #RMFC #PSG [MARCA} pic.twitter.com/BMn79a8xJG
— Football Talk (@Football_TaIk) July 30, 2021
എന്നാൽ ക്ലബ്ബിന്റെ പ്രീ സീസൺ പരിശീലനത്തിന് മുന്നോടിയായായി താൻ ക്ലബ്ബിൽ തുടരില്ല എന്ന് പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോയെ അറിയിച്ചതെയും റിപോർട്ടുകൾ വന്നിരുന്നു.ഈ കാരണം കൊണ്ട് തന്നെ കരാർ വിപുലീകരിച്ചില്ലെങ്കിൽ താരത്തെ അടുത്ത സീസണിൽ ഫ്രീ ട്രൻസ്ഫറിൽ നഷ്ടപെടുത്തേണ്ടി വരും. ബയേൺ മ്യൂണിക്കിൽ നിന്നും ഡേവിഡ് അലാബയെ ടീമിലെത്തിച്ചപോലെ എംബാപ്പയെ ഫ്രീ ട്രാൻസ്ഫറിൽ ടീമിലെത്തിക്കാം എന്ന കണക്കു കൂട്ടലായും റയലിനുണ്ട്. ഏകദേശം 150 മില്യൺ ഡോളറാണ് പിഎസ്ജി എംബാപ്പ ക്ക് വിലയിട്ടിരിക്കുന്നത്. എന്നാൽ അത്രയും ഉയർന്ന തുക കൊടുക്കാൻ റയൽ തയ്യറാവില്ല. എന്നാൽ എംബപ്പേക്ക് വേണ്ടി ഫണ്ട് സ്വറോപ്പിക്കുന്നതിനായി റാഫേൽ വരാനയെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിട്ടത് പോലെ മറ്റു താരങ്ങളെ ഈ ട്രാൻസ്ഫർ വിൻഡോയിൽ വിൽക്കാനുള്ള ശ്രമത്തിലാണ്.
റാമോസും വരാനെയും ക്ലബ് വിട്ടതോടെ ഏകദേശം 20 മില്യൺ യൂറോ ശമ്പളയിനത്തിൽ റയലിന് ലാഭമുണ്ടായി. എംബപ്പേക്കായുള്ള ചർച്ചകൾ അടുത്ത ആഴ്ചയോട് കൂടി വീണ്ടും പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് റയൽ മാഡ്രിഡ്. തന്റെ ചെറിയ കരിയറിനുള്ളിൽ 234 മത്സരങ്ങൾ കളിച്ചു കഴിഞ്ഞ ഈ ഇരുപത്തിരണ്ടുകാരൻ, 162 ഗോളുകൾ അടിച്ചു കൂട്ടിയതിനൊപ്പം, 79 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്. ദേശീയ ടീമിനൊപ്പവും ക്ലബ്ബിനൊപ്പവും നേട്ടങ്ങൾ എല്ലാം നേടിയെങ്കിലും ചാമ്പ്യൻസ് ലീഗ് എന്ന സ്വപ്നം ഇപ്പോഴും അവശേഷിക്കുകയാണ്. അതിനു വേണ്ടി തന്നെയായാണ് താരം റയലിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നത്.