നെയ്മറും മെസ്സിയുമില്ലാതെ എംബപ്പേ ഒരു “അനാഥനെ” പോലെ : പാരീസ് സെന്റ് ജെർമെയ്ൻ കോച്ച് ക്രിസ്റ്റോഫ് ഗാൽറ്റിയർ |PSG

ഫ്രഞ്ച് ലീഗ് 1 ൽ ഇന്നലെ നടന്ന മത്സരത്തിൽ ചാമ്പ്യന്മാരായ പിഎസ്ജി റെയിംസിനോട് ഗോൾ രഹിത സമനില വഴങ്ങിയിരുന്നു.ബെൻഫിക്കയ്‌ക്കെതിരായ യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പരിക്കേറ്റ ലയണൽ മെസ്സിയില്ലാതെയാണ് പിഎസ്ജി ഇറങ്ങിയത്. ബ്രസീലിയൻ താരം നെയ്മർക്കും ആദ്യ ഇലവനിൽ അവസരം ലഭിച്ചില്ല.

ഇരുവർക്കും പകരമായി പാബ്ലോ സരബിയയെയും കാർലോസ് സോളറെയും കൈലിയൻ എംബാപ്പെയ്‌ക്കൊപ്പം ആക്രമണത്തിൽ ക്രിസ്‌റ്റോഫ് ഗാൽറ്റിയർ ഇറക്കി.രണ്ടാം പകുതിയിൽ നെയ്മർ പകരക്കാരനായി ഇറങ്ങുകയും ചെയ്തു.ഈ സീസണിൽ ലീഗ് 1 ൽ പിഎസ്ജി രണ്ടാം തവണയും പോയിന്റ് നഷ്ടമെടുത്തുന്ന മത്സരത്തിൽ ഇരുവരുടെയും അഭാവം അനുഭവപ്പെട്ടു.

” മെസ്സിയോ നെയ്മറോ തുടങ്ങാതിരിക്കുമ്പോൾ അത് ഞങ്ങൾ കളിക്കുന്ന രീതിയെ മാറ്റിമറിക്കുകയും പന്തുകൾ നഷ്‌ടപ്പെടാൻ ഇടയാക്കുകയും ചെയ്യും.ഇത് ചില പ്രശ്നങ്ങളിലേക്കും പ്രതിപക്ഷത്തിന് ആത്മവിശ്വാസം നൽകുന്നതിലേക്കും നയിച്ചേക്കാം”ഗാൽറ്റിയർ പറഞ്ഞു.“ഞാൻ സംശയിച്ചതുപോലെ, ലിയോയും നെയും ഇല്ലാതെ കൈലിയൻ എംബാപ്പെ ഒരു അനാഥനെപ്പോലെയായിരുന്നു. കളി തുടരുന്നതിനനുസരിച്ച് അത് മാറുമെന്ന് ഞാൻ കരുതി. അടുത്തിടെ ഒരുപാട് കളിച്ചതിനാൽ നെയ് മത്സരം ആരംഭിച്ചില്ല. വ്യക്തമായും അദ്ദേഹം വന്നപ്പോൾ അവർ തമ്മിൽ എത്ര നല്ല ബന്ധമാണുള്ളതെന്ന് ഞങ്ങൾ കണ്ടു, അതുകൊണ്ടാണ് ഞങ്ങൾ 10 പേർ ഉണ്ടായിരുന്നിട്ടും രണ്ടാം പകുതിയിലെ പ്രകടനം മികച്ചത് നിന്നത് ” പരിശീലകൻ കൂട്ടിച്ചേർത്തു.

41-ാം മിനിറ്റിൽ സെർജിയോ റാമോസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെത്തുടർന്ന് പിഎസ്ജി പകുതിയിലധികം മത്സരം പത്തു പെരുമായാണ് കളിച്ചു. സ്പാനിഷ് താരം ഡിയോൺ ലോപ്പിയെ ഫൗൾ ചെയ്തതിന് ബുക്ക് ചെയ്യുകയും പിന്നീട് റഫറിയുമായി തർക്കിച്ചതിന് ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്തു.57-ാം മിനിറ്റിൽ സോളറിന് പകരം ഗാൽറ്റിയർ നെയ്മറെ ഇറക്കി.ഈ കാമ്പെയ്‌നിലെ ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും 11 ഗോളുകളും എട്ട് അസിസ്റ്റുകളും നേടിയ ബ്രസീലിയൻ ഈ സീസണിൽ മികച്ച ഫോമിലായിരുന്നു.

ലയണൽ മെസ്സിയുടെ അഭാവം ഇന്നലത്തെ മത്സരത്തിൽ പിഎസ്ജിയിൽ വ്യക്തമായി കാണാൻ സാധിച്ചു. ബെൻഫിക്കക്കെതിരായ മത്സരം വരെ 1143 മിനിറ്റ് കളിച്ച മെസ്സിയുടെ ഗോളുകളും അസിസ്റ്റുകളും ഫ്രഞ്ച് ചാമ്പ്യന്മാരെ മുന്നോട്ട് കൊണ്ട് കൊണ്ട് പോകുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.എട്ട് ഗോളുകളും എട്ട് അസിസ്റ്റുകളുമുള്ള മെസി ഏറ്റവും മികച്ച ഫോമിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. മെസ്സിയുടെ അസാന്നിധ്യം എംബാപ്പയെയും ബാധിച്ചു. അറ്റാക്കിംഗ് പാർട്ണർമാരുടെ അഭാവത്തിൽ എംബാപ്പെ മുന്നേറ്റത്തിന് നേതൃത്വം നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഫ്രഞ്ച് ലോകകപ്പ് ജേതാവിന് സ്വാധീനം ചെലുത്താൻ കഴിയാതെ ആരാധകരുടെ വിമർശനത്തിന് വിധേയമായി.മെസ്സിയുടെ അസ്സിസ്റ്റിൽ നിന്നും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും എംബാപ്പയാണ്.

Rate this post
Kylian MbappeLionel MessiNeymar jrPsg