നാണംകെട്ട ഫാൻസ് കൂകി വിളിച്ചിട്ടും തിളങ്ങിയത് മെസ്സിതന്നെ,മെസ്സി നൽകിയ അവസരങ്ങൾ നിരവധി തവണ കളഞ്ഞു കുളിച്ചു എംമ്പപ്പേ

ഫ്രഞ്ച് ലീഗിൽ കഴിഞ്ഞ ദിവസം റെന്നാസിനെതിരെ നടന്ന മത്സരം പിഎസ്‌ജിക്കും മെസിക്കും വലിയ നിരാശയാണ് സമ്മാനിച്ചത്. മത്സരത്തിൽ പിഎസ്‌ജി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽവി വഴങ്ങിയപ്പോൾ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മെസിയെ ആരാധകർ കൂക്കി വിളിച്ചിരുന്നു. വാങ്ങുന്ന പ്രതിഫലത്തിനുള്ള പ്രകടനം മെസി നടത്തുന്നില്ലെന്നാണ് ആരാധകരുടെ പ്രതിഷേധത്തിന് പിന്നിലുള്ള കാരണം.

അതേസമയം ആരാധകരുടെ പ്രതിഷേധത്തിലും മികച്ച പ്രകടനമാണ് ലയണൽ മെസി നടത്തിയത്. രണ്ടു ഷോട്ടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അവസരങ്ങൾ സൃഷ്‌ടിച്ചെടുക്കാൻ താരത്തിന് കഴിഞ്ഞു. അഞ്ചു കീപാസുകൾ മത്സരത്തിൽ നൽകിയ ലയണൽ മെസി മൂന്നു മികച്ച അവസരങ്ങൾ സൃഷ്‌ടിക്കുകയും ചെയ്‌തെങ്കിലും അതൊന്നും സഹതാരങ്ങൾ മുതലാക്കിയില്ല.

അതേസമയം ആരാധകരുടെ കയ്യടി വാങ്ങി മത്സരത്തിനായി ഇറങ്ങിയ എംബാപ്പെ മോശമായിരുന്നു. മെസി നൽകിയ രണ്ടെണ്ണം ഉൾപ്പെടെ മൂന്നു മികച്ച അവസരങ്ങൾ താരം മത്സരത്തിൽ തുലച്ചു കളഞ്ഞു. മത്സരത്തിൽ പിഎസ്‌ജി തോൽവി വഴങ്ങാൻ പ്രധാന കാരണം എംബാപ്പെ ലഭിച്ച അവസരങ്ങൾ മുതലാക്കാതിരുന്നതാണ് എന്ന കാര്യത്തിൽ സംശയമില്ല.

മത്സരത്തിൽ പിഎസ്‌ജി ആരാധകരുടെ പ്രതിഷേധം ഉയർന്നതിനാൽ തന്നെ ലയണൽ മെസി ഈ സീസണിനപ്പുറം ക്ലബിനൊപ്പം തുടരാൻ സാധ്യതയില്ല. ലോകകപ്പിൽ മെസിയുടെ അർജന്റീന ഫ്രാൻസിനെ കീഴടക്കിയതും ആരാധകർക്ക് താരത്തോട് അപ്രിയമുണ്ടാകാൻ കാരണമായിട്ടുണ്ട്. ഈ രോഷം സഹിച്ച് മെസി ടീമിനൊപ്പം തുടരാൻ യാതൊരു സാധ്യതയുമില്ല.

1.6/5 - (5 votes)