നെയ്മറുടെയും മെസ്സിയുടെയും നിഴലിൽ അകപ്പെട്ടുപോയ എംബപ്പേ |Neymar|Messi |Mbappe

പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് പുറത്തുപോകാൻ സാധ്യതയുണ്ടെന്ന കിംവദന്തികളാൽ ചുറ്റപ്പെട്ടാണ് ബ്രസീലിയൻ താരം നെയ്മറുടെ സീസൺ ആരംഭിച്ചത്. എന്നാൽ ആ കിംവദന്തികളെയെല്ലാ കാറ്റിൽ പറത്തുന്ന പ്രകടനമാണ് 30 കാരൻ പുറത്തെടുത്തു കൊണ്ടിരിക്കുന്നത്. ഗോളുകളുടെയും അസിസ്റ്റുകളുടെയും ക്ലബ്ബിനോടുള്ള തന്റെ പ്രതിബദ്ധതയെക്കുറിച്ച് സംശയിക്കുന്നവർക്ക് മറുപടി കൊടുത്തിരിക്കുകയാണ് നെയ്മർ.

ബ്രസീലിയനോടൊപ്പം ലയണൽ മെസ്സിയും കഴിഞ്ഞ സീസണിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് പ്രകടനത്തിലൂടെ തക്കതായ മറുപടി നൽകിയിരിക്കുകയാണ്. തങ്ങളുടെ പ്രൈം ടൈമിൽ ബാഴ്സലോണയിൽ കണ്ട മെസ്സി -നെയ്മർ കൂട്ട്കെട്ട് ഈ സീസണിൽ പാരിസിൽ കാണാൻ സാധിച്ചു, യൂറോപ്യൻ ടോപ് ലീഗുകളിലെ ഏറ്റവും കരുത്തരായ ജോഡിയായി ഇവർ വീണ്ടും മാറിയിരിക്കുകയാണ്. ഗോളടിച്ചും പരസ്പരം ഗോളടിപ്പിച്ചും ഇരുവരും മുന്നേറുകയാണ് . ഈ സൂപ്പർ താരങ്ങളുടെ കളി മികവ് ബാധിച്ചിരിക്കുന്നത് കൈലിയൻ എംബാപ്പെയെയാണ്. പിഎസ്ജിയുടെ മുന്നേറ്റ ത്രയത്തിൽ സഹതാരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മോശമായി കാണപ്പെടുന്നത് ഫ്രഞ്ചുകാരനാണ്.

മെസ്സിയും നെയ്മറും ഈ സീസണിൽ ഇതുവരെ ഏഴ് അസിസ്റ്റുകൾ നൽകിയപ്പോൾ എംബപ്പേക്ക് ഒന്നും പോലും നല്കാൻ സാധിച്ചില്ല. അസ്സിസ്റ്റിൽ മാത്രമല്ല ഫ്രഞ്ചുകാരൻ ഇപ്പോൾ PSG യുടെ ടോപ് സ്കോററും അല്ല, ബ്രെസ്റ്റിനെതിരെ മെസ്സിയുടെ പാസിൽ നിന്ന് നെയ്മർ നേടിയ ഗോളോടെ താരത്തിന് സീസണിൽ പത്തു ഗോളായി.ലീഗ് 1-ൽ എട്ടും ഫ്രഞ്ച് സൂപ്പർ കപ്പിൽ രണ്ടു ഗോളുകളുമാണ് നെയ്മർ നേടിയത്.എംബാപ്പെക്ക് ലീഗിൽ ഏഴ്, ചാമ്പ്യൻസ് ലീഗിൽ രണ്ട്. ഗോളുകളുമാണുളളത്.ലീഗ് 1-ൽ മൂന്ന്, സൂപ്പർ കപ്പിൽ ഒന്ന് എന്നിങ്ങനെ മെസ്സി മൂന്നു ഗോളുകലാണ് നേടിയത്.

മെസ്സിയുടെ നാല് അസിസ്റ്റുകളിൽ നിന്നും നെയ്മറുടെ മൂന്നു അസിസ്റ്റുകളിൽ നിന്നുമാണ് എംബാപ്പെ ഏഴ് ഗോളുകൾ നേടിയത്. മെസി നെയ്മറിന്റെ മൂന്നു ഗോളുകൾക്ക് അസിസ്റ്റ് നലകിയപ്പോൾ ഒരു അസിസ്റ്റ് മാത്രമാണ് തിരിച്ചു നൽകിയത്. മെസ്സി എംബാപ്പെയ്ക്കും നെയ്‌മറിനും മാത്രമേ അസിസ്റ്റുകൾ നൽകിയിട്ടുള്ളൂ, അതേസമയം ബ്രസീലിയൻ തന്റെ നാട്ടുകാരനായ മാർക്വിനോസിന് ഒന്നും അക്രഫ് ഹക്കിമിക്ക് രണ്ട് അസിസ്റ്റും കൊടുത്തു. സീസണിന്റെ തുടക്കത്തിൽ എംബാപ്പെയിൽ നിന്നുള്ള ഈ അസിസ്റ്റുകളുടെ അഭാവം കഴിഞ്ഞ സീസണിൽ നിന്നും വളരെ വ്യത്യസ്തമാണ്.ഫ്രഞ്ച് സ്‌ട്രൈക്കർ 46 മത്സരങ്ങളിൽ നിന്ന് 26 അസിസ്റ്റുകളാണ് നേടിയത്.മെസ്സി 15 അസിസ്റ്റുകളോടെ രണ്ടാം സ്ഥാനത്തെത്തി, നെയ്മർ 8 അസിസ്റ്റുമായി നാലാമതായി ഫിനിഷ് ചെയ്തു. കഴിഞ്ഞ സീസണിൽ ലിയോയ്ക്കും ബ്രസീലിയൻ താരത്തിനും ഇടയിൽ ഒമ്പത് അസിസ്റ്റുമായി മറ്റൊരു അർജന്റീനിയൻ ഏഞ്ചൽ ഡി മരിയയും ഉണ്ടായിരുന്നു.

മെസ്സിയും നെയ്മറും ഫോമിലേക്കുയർന്നതോടെ എംബാപ്പയുടെ മികവ് താഴോട്ട് പോകുന്നത് പലപ്പോഴും കാണാൻ സാധിച്ചു. ഗോളുകൾ നേടുന്നുണ്ടെകിലും ഫ്രഞ്ച് താരത്തിന് തന്റെ സ്വാധീനം കളിയിൽ ചെലുത്താൻ സാധിക്കുന്നില്ല. പലപ്പോഴും നിരാശകലർന്ന മുഖവുമായാണ് താരത്തെ മൈതാനത്ത് കാണാൻ സാധിച്ചത്. നെയ്മറും മെസ്സിയും പിഎസ്ജിയുടെ വിജയങ്ങളിൽ വാർത്തകളിൽ നിറഞ്ഞു നോൽക്കുമ്പോൾ എംബപ്പേ പുറകോട്ട് പോകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. നെയ്മറുമായുള്ള താരത്തിന്റെ പെനാൽട്ടി വിവാദം ഡ്രസിങ് റൂമിൽ പല അസ്വാരസ്യങ്ങൾക്ക് വഴിവെച്ചിരുന്നു. ആ പ്രശ്നത്തിൽ മെസ്സി നെയ്മർക്ക് പിന്തുണ നൽകിയെന്ന വാർത്തകൾ ഉണ്ടായിരുന്നു.പുതിയ കരാർ ഒപ്പിട്ടതോടെ എംബപ്പേക്ക് ക്ലബ്ബിൽ മേധാവിത്വം ലഭിച്ചെങ്കിലും കളിക്കളത്തിൽ അത് കാണിക്കാൻ സാധിക്കുന്നില്ല.

Rate this post
Kylian MbappeLionel MessiNeymar jrPsg