റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് ഇതിഹാസമായ സിനദിൻ സിദാനെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് ലിയോ മെസ്സി. ഈയിടെ ഇരുതാരങ്ങളും തമ്മിൽ നടന്ന ഇന്റർവ്യൂവിലാണ് ലിയോ മെസ്സി സിനദിൻ സിദാനെ കുറിച്ച് സംസാരിക്കുന്നത്. അഡിഡസ് ഫുട്ബോളാണ് സൂപ്പർ താരങ്ങൾ തമ്മിലുള്ള ഇന്റർവ്യൂ സംഘടിപ്പിച്ചത്.
സിനദിൻ സിദാൻ റയൽ മാഡ്രിഡിൽ കളിക്കുന്ന സമയം തന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട് എന്നും ലിയോ മെസ്സി വെളിപ്പെടുത്തി. റയൽ മാഡ്രിഡിന്റെ ഗലാക്ടിക്കോസ് കാലഘട്ടം താൻ ഓർക്കുന്നുവെന്നും സിനദിൻ സിദാൻ വ്യത്യസ്തനായ മികച്ച താരം ആയിരുന്നുവെന്നും ലിയോ മെസ്സി പറഞ്ഞു. സിദാൻ മാഡ്രിഡിൽ ഉണ്ടായിരുന്നപ്പോൾ അദ്ദേഹത്തെ താൻ ശ്രദ്ദിച്ചിരുന്നുവെന്നും മെസ്സി വെളിപ്പെടുത്തി.
“സിനദിൻ സിദാൻ റയൽ മാഡ്രിഡിൽ കളിക്കുമ്പോൾ ഞാൻ അദ്ദേഹത്തെ പിന്തുടർന്നിരുന്നു, പക്ഷേ ഞാൻ ബാഴ്സലോണയിൽ നിന്നുമുള്ളതിനാൽ അദ്ദേഹം എന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചു. റയൽ മാഡ്രിഡിലെ ഗലാക്റ്റിക്കോസ്
കാലഘട്ടം ഞാൻ ഓർക്കുന്നു. സിദാൻ എല്ലായിപ്പോഴും വ്യത്യസ്തനായ ഒരു കളിക്കാരനാണ്, കല, മാജിക്, ഗംഭീരം തുടങ്ങി എല്ലാം അദ്ദേഹത്തിനുണ്ടായിരുന്നു.” – ലിയോ മെസ്സി പറഞ്ഞു.
Messi about Zidane: “I followed him a lot in Madrid. And he made me suffer a lot because I was from Barcelona. I remember the times in Madrid, the “Galacticos.” He has always been a different player, elegant, art, magic, he had it all.” pic.twitter.com/FhiZps8fwQ
— arsalan (@lapulgaprop_) November 9, 2023
ഫുട്ബോളിൽ നിന്നും വിരമിച്ച സിനദിൻ സിദാൻ പിന്നീട് പരിശീലക വേഷത്തിൽ റയൽ മാഡ്രിഡിലേക്ക് തിരികെ എത്തി. റയൽ മാഡ്രിലെത്തിയതിനുശേഷം ഉള്ള മൂന്ന് സീസണുകളിൽ 3 യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉൾപ്പെടെ അതുല്യമായ നേട്ടങ്ങളാണ് സാൻഡിയാഗോ ബെർണബുവിൽ സിദാൻ കൊണ്ടുവന്നത്. പിന്നീട് റയൽ മാഡ്രിഡിന്റെ പരിശീലകവേഷം അഴിച്ചുവെച്ച സിദാൻ ഇതുവരെയും മറ്റൊരു ജോലി ഏറ്റെടുത്തിട്ടില്ല.