പരസ്പരം അസിസ്റ്റുകൾ വാരിക്കോരി നൽകി മെസ്സിയും നെയ്മറും, ഒരെണ്ണം പോലും നൽകാനാവാതെ എംബപ്പേ

ലോക ഫുട്ബോൾ ഇന്റർനാഷണൽ ബ്രേക്കിന് പിരിയുമ്പോൾ ഇതുവരെ ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജി മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. അപരാജിത കുതിപ്പാണ് ഈ സീസണിൽ പിഎസ്ജി നടത്തുന്നത്. ലീഗ് വണ്ണിൽ ഒരൊറ്റ മത്സരം പോലും പരാജയപ്പെടാത്ത പിഎസ്ജി തന്നെയാണ് ഒന്നാം സ്ഥാനത്ത്. മാത്രമല്ല ചാമ്പ്യൻസ് ലീഗിലെ രണ്ടു മത്സരങ്ങളിലും വിജയം നേടാൻ പിഎസ്ജിക്ക് സാധിച്ചിട്ടുണ്ട്.

പിഎസ്ജിയുടെ മികച്ച പ്രകടനത്തിന് പ്രധാനമായും ഒരു കാരണമേയുള്ളൂ. അത് അറ്റാക്കിങ് നിരയുടെ ഉജ്ജ്വല പ്രകടനമാണ്. മെസ്സിയും നെയ്മറും എംബപ്പേയും അടങ്ങിയ അറ്റാക്കിങ് ട്രിയോ ഗോളടിച്ച് കൂട്ടുന്ന തിരക്കിലാണ്. ഇതുവരെ ഈ സീസണിൽ 43 ഗോളുകളിലാണ് ഈ മൂന്ന് പേരും കോൺട്രിബൂഷൻസ് നടത്തിയിട്ടുള്ളത്.

ഈ മൂന്ന് താരങ്ങളും പരസ്പരം നൽകിയ അസിസ്റ്റുകളുടെ കണക്കുകൾ നമുക്കൊന്ന് പരിശോധിച്ച് നോക്കാം. നെയ്മറുടെ കാര്യത്തിലേക്ക് വന്നാൽ, നെയ്മർ 3 അസിസ്റ്റുകളാണ് മെസ്സിക്ക് ഈ സീസണിൽ ഇതുവരെ നൽകിയിട്ടുള്ളത്.അതേസമയം നെയ്മർ 3 അസിസ്റ്റുകൾ തന്നെ എംബപ്പേക്ക് നൽകിയിട്ടുണ്ട്. ബാക്കി വരുന്ന രണ്ട് അസിസ്റ്റുകൾ മറ്റു താരങ്ങൾക്കാണ് നെയ്മർ നൽകിയിട്ടുള്ളത്.

മെസ്സിയുടെ കാര്യത്തിലേക്ക് വരുമ്പോൾ,മെസ്സി മൂന്ന് അസിസ്റ്റുകളാണ് നെയ്മർക്ക് ഈ സീസണിൽ നൽകിയിട്ടുള്ളത്. അതേസമയം മെസ്സി 5 അസിസ്റ്റുകൾ എംബപ്പേക്ക് നൽകിയിട്ടുണ്ട്.ഇങ്ങനെ ആകെ 8 അസിസ്റ്റുകളാണ് മെസ്സി ഈ സീസണിൽ നേടിയിട്ടുള്ളത്. എന്നാൽ എംബപ്പേയുടെ കാര്യത്തിലേക്ക് വരുമ്പോൾ ഈ സീസണിൽ ഒരൊറ്റ അസിസ്റ്റ് പോലും നേടാൻ താരത്തിന് കഴിഞ്ഞിട്ടില്ല.

അതായത് നെയ്മർക്കോ മെസ്സിക്കോ ഗോളിന് വഴിയൊരുക്കാൻ എംബപ്പേക്ക് കഴിഞ്ഞിട്ടില്ല. അതേസമയം ഈ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ എംബപ്പേക്ക് നേടാൻ കഴിഞ്ഞിട്ടുണ്ട്. നെയ്മർ ഈ സീസണിൽ ആകെ 11 ഗോളുകളാണ് നേടിയിട്ടുള്ളത്. മെസ്സിയുടെ കാര്യത്തിലേക്ക് വരുമ്പോൾ 6 ഗോളുകൾ മെസ്സിയും നേടിയിട്ടുണ്ട്.

ഏതായാലും ഈ മൂന്ന് താരങ്ങളുടെയും മികവ് തന്നെയാണ് പിഎസ്ജിയെ ഇപ്പോൾ മുന്നോട്ടു നയിക്കുന്നത്. ഇന്റർനാഷണൽ ബ്രേക്കിന് ശേഷവും ഈ മൂന്ന് താരങ്ങളും മികച്ച പ്രകടനം തുടരുമെന്ന് തന്നെയാണ് പിഎസ്ജി ക്ലബ്ബ് പ്രതീക്ഷിക്കുന്നത്.

Rate this post