2022-ലെ ഖത്തർ വേൾഡ് കപ്പിലെ മികച്ച താരമാവാം എന്നതിനെക്കുറിച്ച് ഫുട്ബോളിന്റെ പുതുതലമുറ സൂപ്പർതാരങ്ങൾക്ക് വീണ്ടും ചിന്തിക്കേണ്ടി വന്നേക്കാം.ലോകകപ്പിലെ വിജയത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കാൻ തയ്യാറാണെന്ന് ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഗാരെത് ബെയ്ൽ എന്നിവർ വ്യക്തമാക്കിയിരിക്കുയാണ്.
ഞായറാഴ്ച എസ്റ്റോണിയയ്ക്കെതിരെ അർജന്റീന 5-0ന് ജയിച്ച മത്സരത്തിൽ 34 കാരനായ മെസ്സി അഞ്ച് ഗോളുകളും നേടി. 86 ഗോളുമായി എക്കാലത്തെയും അന്താരാഷ്ട്ര ഗോൾ സ്കോറർമാരുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. ലിസ്ബണിൽ സ്വിസ് ടീമിനെതിരെ 4 -0 ത്തിന് ജയിച്ച മത്സരത്തിൽ 37 കാരനായ റൊണാൾഡോ പോർച്ചുഗനു വേണ്ടി രണ്ട് തവണ വലകുലുക്കി.
കഴിഞ്ഞയാഴ്ച റയൽ മാഡ്രിഡിൽ നിന്ന് വിടവാങ്ങിയതായി സ്ഥിരീകരിച്ചതിനെത്തുടർന്ന് 32-കാരനായ ഫ്രീ ഏജന്റായ ബെയ്ൽ 1958 ന് ശേഷം വെയ്ൽസ് ആദ്യമായി ലോകകപ്പിന് യോഗ്യത നേടിയപ്പോൾ നിർണായക സംഭാവന നൽകി.കാർഡിഫിൽ ബെയ്ലിന്റെ ഫ്രീകിക്കിൽ നിന്നുമാണ് ഉക്രെയ്നെതിരെയുള്ള പ്ലേ ഓഫ് ഫൈനലിന്റെ ഏക ഗോൾ പിറന്നത്.റൊണാൾഡോയും മെസ്സിയും ബെയ്ലും ഈ വർഷാവസാനം ലോകകപ്പ് പ്രതാപത്തിലേക്കുള്ള അവസാന ഷോട്ടിനായി തയ്യാറെടുക്കുകയാണ്. എന്നാൽ ക്ലബ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്ന് കളിക്കാർ വ്യത്യസ്തമായ ലക്ഷ്യങ്ങളുമായാണ് ഖത്തറിലേക്ക് പോകുന്നത്.
റൊണാൾഡോയും മെസ്സിയും തങ്ങളുടെ മികച്ച കരിയറിൽ നിന്ന് നഷ്ടപ്പെട്ട ഒരേയൊരു കാര്യം ചേർക്കാൻ തയ്യാറെടുക്കുകയാണ് .ഇരുവരും തങ്ങളുടെ ദേശീയ ടീമുകളെ കോണ്ടിനെന്റൽ പ്രതാപത്തിലേക്ക് നയിച്ചെങ്കിലും (2016 യൂറോയിൽ പോർച്ചുഗൽ; 2021 കോപ്പ അമേരിക്കയിൽ അർജന്റീന) വേൾഡ് കപ്പ് ഇപ്പോഴും അന്യമാണ് .ഫ്രാൻസ്, ബ്രസീൽ, ജർമ്മനി തുടങ്ങിയ പരമ്പരാഗത ഫേവറിറ്റുകളെ മറികടന്ന് ഖത്തറിൽ വിജയിക്കാൻ കഴിവുള്ള ടീമുകളെയാണ് തങ്ങൾ പ്രതിനിധീകരിക്കുന്നതെന്ന് രണ്ട് കളിക്കാർക്കും അറിയാം.
ബെയ്ലിന് ഇതൊരു വ്യത്യസ്തമായ കഥയായിരിക്കും. ഉക്രെയ്നിലേക്കുള്ള യോഗ്യത വെയ്ൽസിന് നഷ്ടമായിരുന്നെങ്കിൽ അദ്ദേഹം വിരമിക്കുമായിരുന്നു, ഇത് അദ്ദേഹത്തിന്റെ കരിയറിലെ രണ്ടമത്തെ തുടക്കമാണ്.ഇംഗ്ലണ്ട്, ഇറാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവരടങ്ങുന്ന ഗ്രൂപ്പിൽ നിന്ന് വെയ്ൽസിനെ നോക്കൗട്ട് ഘട്ടത്തിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിവുണ്ട്.2016 യൂറോയിൽ ഒരു പ്രധാന ടൂർണമെന്റിൽ കളിക്കാനുള്ള വെയ്ൽസിന്റെ 58 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടപ്പോൾ, മുൻ ടോട്ടൻഹാം ഫോർവേഡ് ടീമിനെ സെമിഫൈനലിലേക്കും മാർച്ചിൽ ഉക്രെയ്നെതിരെയും ഓസ്ട്രിയയ്ക്കെതിരായ പ്ലേഓഫ് സെമിഫൈനലിലേക്കും ടീമിനെ എത്തിക്കാൻ സഹായിച്ചു.ഓസ്ട്രിയയ്ക്കെതീരെ 2-1 വിജയത്തിൽ രണ്ട് ഗോളുകളും നേടി, അന്താരാഷ്ട്ര വേദിയിൽ താൻ ഇപ്പോഴും ഒരു മികച്ച ശക്തിയാണെന്ന് ബെയ്ൽ കാണിച്ചു.
അതേസമയം അവരുടെ അവസാന ലോകകപ്പ് ആകാൻ സാധ്യതയുള്ള മറ്റ് ചില ശ്രദ്ധേയരായ വെറ്ററൻമാരുണ്ട്. ഫ്രാൻസിന്റെ കരീം ബെൻസെമ (34), പോളണ്ടിന്റെ റോബർട്ട് ലെവൻഡോവ്സ്കി (33), ഉറുഗ്വേയുടെ ലൂയിസ് സുവാരസ് (35), എഡിൻസൺ കവാനി (35) എന്നിവർ കഴിഞ്ഞ ദശകത്തിൽ ഏറ്റവും ഉയർന്ന തലത്തിൽ മികച്ച പ്രകടനം പുറത്തെടുത്തു , ഖത്തറിൽ വീണ്ടും അത് ചെയ്യാൻ കഴിയും എന്ന വിശ്വാസം അവർക്കുണ്ട്.
1970-ൽ മെക്സിക്കോയിൽ നടന്ന തന്റെ അവസാന ലോകകപ്പ് കളിക്കുമ്പോൾ ബ്രസീൽ ഇതിഹാസം പെലെയ്ക്ക് 29 വയസ്സായിരുന്നു, അർജന്റീനയുടെ ഡീഗോ മറഡോണ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് 33-കാരണ് യുഎസ്എ 94-ൽ കാളി അവസാനിപ്പിച്ചു.2006-ൽ ജർമ്മനിയിൽ കളിക്കുമ്പോൾ ഫ്രാൻസിന്റെ മധ്യനിര താരം സിനദീൻ സിദാന് 34 വയസ്സായിരുന്നു, അതേസമയം പരുക്കുകളാൽ കരിയർ തകർത്ത ബ്രസീൽ സ്ട്രൈക്കർ റൊണാൾഡോ തന്റെ അവസാന ലോകകപ്പ് മത്സരവും 29-ൽ കളിച്ചു. മെസ്സിയും റൊണാൾഡോയും തങ്ങളുടെ മുൻഗാമികളുടെ പാതകൾ താണ്ടിക്കഴിഞ്ഞു.പക്ഷേ ലോകകപ്പിൽ മുത്തം കൊടുക്കാൻ കഴിഞ്ഞില്ല.
ഫ്രാൻസിന്റെ കൈലിയൻ എംബാപ്പെ, സ്പെയിനിന്റെ പെഡ്രി, ബ്രസീലിന്റെ വിനീഷ്യസ് ജൂനിയർ, ഇംഗ്ലണ്ടിന്റെ ഫിൽ ഫോഡൻ, നോർവേയുടെ എർലിംഗ് ഹാലൻഡ് എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ തലമുറയ്ക്ക് ക്ലബ്ബ് ഗെയിമിൽ ഈ ദശകത്തിൽ ആധിപത്യം സ്ഥാപിക്കാൻ സാധിക്കും.2026 ലും 2030 ലും ലോകകപ്പുൽ ഇവരുടെ പേരിലാവും അറിയപ്പെടുന്നത്.എന്നാൽ 2022 ലോകകപ്പ് തങ്ങളുടേതാണെന്ന് ഉറപ്പിച്ച് ബാറ്റൺ കൈമാറാൻ തയ്യാറായിട്ടില്ലെന്ന് പഴയ പോരാളികൾ തെളിയിച്ചു കൊണ്ടിരിക്കുകയാണ് .
ഒരു ലോകകപ്പ് നേടി തങ്ങളുടെ കരിയറിൽ മികച്ച മുദ്ര പതിപ്പിക്കാൻ മെസിക്കോ റൊണാൾഡോക്കോ കഴിയുമോ? ബെയ്ലിനും ബെൻസിമയ്ക്കും സുവാരസും അവരുടെ മഹത്വത്തിന്റെയും ദീർഘായുസ്സിന്റെയും മായാത്ത ഓർമ്മകൾ സമ്മാനിക്കാൻ കഴിയുമോ?. അവരുടെ മികച്ച ഗുണനിലവാരത്തിന്റെയും പ്രൊഫഷണലിസത്തിന്റെയും അടിസ്ഥാനത്തിൽ ഇതെല്ലം സാധ്യമാവുന്ന ഒന്ന് തന്നെയാണ്.