മെസ്സിയുടെ ടീമിലേക്കുള്ള ട്രാൻസ്ഫർ തീരുമാനത്തിന്റെ പ്രധാന കാരണം വെളിപ്പെടുത്തി അർജന്റീന താരം

അർജന്റീന ഫുട്ബോൾ ദേശീയ നായകനായ ലിയോ മെസ്സി കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ യൂറോപ്പ്യൻ ഫുട്ബോളിൽ നിന്നും അമേരിക്കൻ ഫുട്ബോളിലേക്ക് കാലെടുത്തു വെച്ചതിനു ശേഷം അമേരിക്കയിൽ ഫുട്ബോൾ മേഖലയിൽ നിരവധി മാറ്റങ്ങളാണ് ഉണ്ടാകുന്നത്. മേജർ സോക്കർ ലീഗ് വളർന്നതുൾപ്പെടെ അമേരിക്കയിൽ ഫുട്ബോളിനെ തരംഗം സൃഷ്ടിക്കുവാനും മെസ്സിയുടെ ട്രാൻസ്ഫറിന് സാധിച്ചിട്ടുണ്ട്.

അതേസമയം ഇന്റർ മിയാമി ക്ലബ്ബിൽ എത്തിയതിനു ശേഷം ടീമിന്റെ ട്രാൻസ്ഫർ നീക്കങ്ങളിൽ വലിയ പങ്കാണ് ലിയോ മെസ്സി വഹിക്കുന്നത്. തന്റെ മുൻ സഹതാരങ്ങളെ ടീമിലേക്ക് എത്തിച്ച ലിയോ മെസ്സിയുടെ സാന്നിധ്യം നിരവധി താരങ്ങളെ ഇന്റർമിയാമിയിൽ എത്തിക്കുന്നതിനും കാരണമായിട്ടുണ്ട്. അർജന്റീന നിന്നുമുള്ള യുവ താരങ്ങൾ ഉൾപ്പെടെയാണ് മെസ്സിക്കൊപ്പം കളിക്കുവാൻ അമേരിക്കൻ ലീഗിലേക്ക് വരുന്നത്.

ലിയോ മെസ്സിക്കൊപ്പം കളിക്കുവാൻ അർജന്റീനയുടെ ഭാവി താരമായ 21 കാരനായ യുവതാരം ഫെഡറികോ റെഡോണ്ടോ ഈ വർഷം ഇന്റർമിയാമിലെത്തിയിരുന്നു. തന്റെ ട്രാൻസ്ഫർ തീരുമാനത്തിൽ ലിയോ മെസ്സി വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്. നിലവിൽ അർജന്റീനയുടെ അണ്ടർ 23 ടീം താരമായ ഈ സൂപ്പർ യുവതാരം അർജന്റീന ക്ലബ്ബായ അർജന്റീന ജൂനിയർസിൽ നിന്നാണ് മിയാമിയിലെത്തുന്നത്.

” ലിയോ മെസ്സി ഈ ക്ലബ്ബിൽ ഉണ്ട് എന്നത് എന്റെ ട്രാൻസ്ഫർ തീരുമാനത്തിൽ വലിയ സ്വാധീനമാണ് ചെലുത്തിയത്. ലിയോ മെസ്സി ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ്, അങ്ങനെയൊരു താരത്തിനോടൊപ്പം മൈതാനം പങ്കിടാൻ കഴിയുന്നത് എന്റെ സ്വപ്നമായിരുന്നു. ലിയോ മെസ്സിക്കൊപ്പം കളിക്കുക എന്നതാണ്‌ എന്റെ സ്വപ്നം.” – ഫെഡറികോ റെഡോണ്ടോ പറഞ്ഞു. മിയാമിക്ക് വേണ്ടി ഈയടുത് സൈൻ ചെയ്തെങ്കിൽ തന്നെ അരങ്ങേറ്റത്തിന് വേണ്ടിയാണ് സൂപ്പർ യുവതാരം കാത്തിരിക്കുന്നത്.

Rate this post
Kerala BlastersLionel Messi