11 വർഷം കൂടി ഞാൻ ഫുട്ബാൾ കളിക്കാനുള്ള കാരണക്കാരൻ ലയണൽ മെസ്സി ആയിരിക്കും |Lionel Messi
ഡാനി ആൽവസും ലയണൽ മെസ്സിയും അവരുടെ ബാഴ്‌സലോണ നാളുകളിൽ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്നായിരുന്നു. മിക്കവാറും എല്ലാത്തിലും വിജയിക്കാൻ അവർക്ക് കഴിഞ്ഞു. അവരുടെ കാലഘട്ടത്തിൽ നിരവധി കിരീടങ്ങളാണ് നേടിയിട്ടുള്ളത്.തന്റെ കരിയർ 11 വർഷത്തേക്ക് കൂടി നീട്ടാൻ കാരണം ലയണൽ മെസ്സിയ് ആയിരിക്കുമെന്ന് ഡാനി ആൽവസ് അഭിപ്രായപ്പെട്ടു.
ലയണൽ മെസ്സിയും ഡാനി ആൽവസും ഒരുമിച്ചുള്ള ബാഴ്‌സലോണയുടെ വലതു വിങ് എതിരാളികൾക്ക് തികച്ചും അപകടകരമായിരുന്നു. അര്ജന്റീന – ബ്രസീൽ ജോഡി പരസ്പരം നന്നായി മനസ്സിലാക്കുകയും ആ പങ്കാളിത്തം അവരുടെ സുവർണ്ണ കാലഘട്ടത്തിൽ ബ്ലൂഗ്രാനാസിന്റെ ഒരു പ്രധാന ഭാഗമായിരുന്നു. നിലവിൽ മെസ്സി പാരീസ് സെന്റ് ജെർമെയ്‌നിനും ആൽവ്‌സ് പ്യൂമാസിന് വേണ്ടിയാണു കളിക്കുന്നത്.എന്നാൽ തന്റെ മുൻ സഹതാരം സ്വീകരിച്ച ചില പ്രവർത്തനങ്ങൾക്ക് നന്ദി പറഞ്ഞ് തന്റെ കരിയർ കൂടുതൽ വർഷങ്ങൾ നീട്ടാൻ ഡാനി ആൽവസ് ആഗ്രഹിക്കുന്നുണ്ട്.
ചരിത്രത്തിലെ ഏറ്റവും മികച്ച റൈറ്റ് ബാക്കുകളിൽ ഒരാളായാണ് ഡാനി ആൽവസിനെ കണക്കാക്കുന്നത്. തന്റെ കരിയറിയിൽ 2022 വരെ അദ്ദേഹം ആകെ 43 കിരീടങ്ങൾ നേടിയിട്ടുണ്ട്. 41 കിരീടവുമായി ലയണൽ മെസ്സി അദ്ദേഹത്തിന് തൊട്ട് പിന്നിലുണ്ട് .”ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയതിന്റെ റെക്കോർഡ് ലയണൽ മെസ്സി തകർത്താൽ , അത് തിരിച്ചുപിടിക്കാൻ എനിക്ക് 50 വയസ്സ് വരെ എന്റെ കരിയർ നീട്ടേണ്ടി വന്നേക്കാം,” സ്റ്റാർ+ നായി ഹ്യൂഗോ സാഞ്ചസുമായുള്ള അഭിമുഖത്തിൽ ആൽവ്സ് പറഞ്ഞു.
Dani Alves: "Retirement? I don’t like to think about the future because it’s always unknown. I let life take me. If Messi passes me [in titles] I’m going to play until I’m 50." pic.twitter.com/4XXuW9uN5b
— Barça Universal (@BarcaUniversal) September 15, 2022
മെക്സിക്കൻ ടീമിനൊപ്പം കിരീടങ്ങൾ നേടാനുള്ള അവസരം കണ്ടതുകൊണ്ടാണ് ഡാനി ആൽവ്സ് പ്യൂമാസ് യുഎൻഎഎമ്മുമായി കരാർ ഒപ്പിട്ടത്.നിർഭാഗ്യവശാൽ നിലവിലെ അവസ്ഥയിൽ ടീമിന് കിരീടങ്ങൾ ഒന്നും ലഭിക്കാനുള്ള സാധ്യതയില്ല.39 വയസ്സുള്ള ഡാനി ആൽവസ് ഉടൻ വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ല. 35 കാരനായ മെസ്സിക്ക് ബ്രസീലിയൻ താരത്തേക്കാൾ രണ്ടു കിരീടങ്ങൾ മാത്രമാണ് കുറവുള്ളത്. അതിനാൽ അർജന്റീനിയൻ കിരീടങ്ങളിൽ അദ്ദേഹത്തെ മറികടക്കാനുള്ള വലിയ സാധ്യതയുണ്ട്.
#OnThisDay in #UCL 2010 🗓️
— UEFA.com DE (@UEFAcom_de) September 14, 2022
😎👌 Leo #Messi 🔛 @DaniAlvesD2 🆚 Panathinaikos ⚽️🎯🙌 pic.twitter.com/MJsN9rv0BI