കഴിഞ്ഞ വർഷം ഡിസംബർ പതിനെട്ടാം തീയതിയായിരുന്നു അർജന്റീന ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയത്.ലയണൽ മെസ്സി ഒടുവിൽ വേൾഡ് കപ്പിൽ മുത്തമിട്ടത് ഫുട്ബോൾ ലോകത്തിന് വളരെയധികം സന്തോഷം പകർന്ന ഒരു കാര്യമായിരുന്നു.എന്നാൽ ദിവസങ്ങൾക്ക് ശേഷം ഫുട്ബോൾ ലോകത്ത് നിന്ന് മറ്റൊരു ദുഃഖ വാർത്ത അവരെ തേടിയെത്തി.ഇതിഹാസമായ പെലെ ലോകത്തോട് വിട പറയുകയായിരുന്നു. ഡിസംബർ 29 ആം തീയതി ആയിരുന്നു അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്.
ഖത്തർ വേൾഡ് കപ്പ് നടക്കുന്ന സമയത്തൊക്കെ അദ്ദേഹം ആശുപത്രി ജീവിതം നയിക്കുകയായിരുന്നു.എന്നിരുന്നാലും മത്സരങ്ങളെല്ലാം പെലെ ഫോളോ ചെയ്തിരുന്നു. ക്വാർട്ടർ ഫൈനലിൽ ബ്രസീൽ പരാജയപ്പെട്ട് പുറത്താവുകയായിരുന്നു. അതിനുശേഷം ലയണൽ മെസ്സിയെയും അർജന്റീനയെയുമാണ് പെലെ പിന്തുണച്ചത് എന്നുള്ള കാര്യം അദ്ദേഹത്തിന്റെ മകളായ കെലി നാസിമെന്റോ ഇപ്പോൾ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്.
ലയണൽ മെസ്സിയുടെ ഭാര്യയായ അന്റോനെല്ലക്കൊപ്പം നിൽക്കുന്ന ഒരു ചിത്രമാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ പെലയുടെ മകൾ പുറത്ത് വിട്ടിട്ടുള്ളത്.അതിന്റെ ക്യാപ്ഷനിലാണ് അവർ ഇക്കാര്യം അറിയിച്ചിട്ടുള്ളത്.ലയണൽ മെസ്സിയെക്കുറിച്ച് അവസാന നാളുകളിൽ പെലെ പറഞ്ഞ കാര്യങ്ങളെല്ലാം താൻ അന്റോനെല്ലയോട് ഷെയർ ചെയ്തുവെന്നും ഇവർ അറിയിച്ചു.ലയണൽ മെസ്സി കിരീടം നേടിയതിൽ പെലെ ഹാപ്പിയായിരുന്നു.
‘ഖത്തർ വേൾഡ് കപ്പിൽ നിന്നും ബ്രസീൽ പുറത്തായതോടുകൂടി എല്ലാവരും ഹോസ്പിറ്റലിലേക്ക് വന്നിരുന്നു.അവർ പെലെയോട് ചോദിച്ചു, ഇനി ആർക്കൊപ്പമാണ് നിൽക്കുക? ആരാണ് കിരീടം നേടുക എന്ന്?അർജന്റീന എന്ന് പറയരുതെന്ന് അവർ എല്ലാവരും നിർബന്ധം പിടിച്ചു.പക്ഷേ അർജന്റീനക്കൊപ്പമാണ് എന്നാണ് പെലെ പറഞ്ഞത്.ലയണൽ മെസ്സി ഈ കിരീടം അർഹിക്കുന്നു എന്നാണ് കാരണമായി കൊണ്ട് പെലെ അവരോടെല്ലാം പറഞ്ഞത്.ലയണൽ മെസ്സി ഖത്തർ വേൾഡ് കപ്പ് കിരീടം നേടി എന്ന് പെലെ മനസ്സിലാക്കിയപ്പോൾ അദ്ദേഹം വളരെയധികം ഹാപ്പിയായിരുന്നു’ പെലെയുടെ മകൾ വെളിപ്പെടുത്തി.
Pelé’s daughter: "When [Brazil eliminated], everyone who came into the hospital asked Pele: Who are you rooting for now? Of course you won't say Argentina. Yes, I'm rooting for Argentina, because Messi deserves this cup. When he understood that Leo won the World Cup he was happy” pic.twitter.com/4zrhWrxRc2
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 2, 2023
ഒട്ടുമിക്ക ബ്രസീലിയൻ ഇതിഹാസങ്ങളും ബ്രസീൽ പുറത്തായതോടുകൂടി ഖത്തർ വേൾഡ് കപ്പിൽ അർജന്റീനക്കൊപ്പം ആയിരുന്നു.അതിന്റെ പ്രധാനകാരണം അവർ ലയണൽ മെസ്സിയെ ഇഷ്ടപ്പെടുന്നു എന്നുള്ളതാണ്.ഫിഫ ബെസ്റ്റ് പുരസ്കാരത്തിന് ശേഷം റൊണാൾഡോ നസാരിയോ ലയണൽ മെസ്സിയെ നേരിട്ട് അഭിനന്ദിക്കുകയും ചെയ്തിരുന്നു.