മത്സര ശേഷം നെതർലൻഡ്സ് പരിശീലകനോടും കളിക്കാരോടും ലയണൽ മെസ്സി ദേഷ്യപ്പെട്ടത് എന്ത്‌കൊണ്ടാണ് ? |Qatar 2022
ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നെതർലൻഡ്‌സിനെ പരാജയപ്പെടുത്തി അർജന്റീന സെമിയിൽ പ്രവേശിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് അർജന്റീനയുടെ വിജയം. മത്സരശേഷം അർജന്റീന താരങ്ങളുടെ ആഘോഷപ്രകടനങ്ങൾ ഏറെ പ്രശ്നങ്ങൾക്ക് വഴി വെക്കുകയും ചെയ്തു.മത്സരത്തിന് മുമ്പ് നെതർലൻഡ് കോച്ചും കളിക്കാരും അർജന്റീനയെ പ്രകോപിപ്പിച്ചതാണ് ഇതിന് പ്രധാന കാരണം. നെതർലൻഡ്‌സ് കോച്ച് ലൂയിസ് വാൻ ഗാലും കളിക്കാരും മത്സരത്തിന് മുമ്പ് അർജന്റീന ടീമിനെയും ക്യാപ്റ്റൻ ലയണൽ മെസ്സിയെയും വാക്കാൽ പ്രകോപിപ്പിച്ചു.
മത്സരത്തിന് ശേഷം, അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി TyC സ്‌പോർട്‌സുമായി സംസാരിക്കുന്നതിനിടെ ദേഷ്യപ്പെടുന്ന വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. വീഡിയോയിൽ, അവതാരകൻ മെസ്സിയോട് ഒരു ചോദ്യം ചോദിക്കുമ്പോൾ, അതിന് ഉത്തരം നൽകുന്നതിന് പകരം, അവിടെയുണ്ടായിരുന്ന മറ്റൊരാളോട് മെസ്സി ദേഷ്യപ്പെടുന്നു. എന്നാൽ ആരോടാണ് മെസ്സി ദേഷ്യപ്പെട്ടതെന്ന് വീഡിയോയിൽ വ്യക്തമായിരുന്നില്ല. ഇപ്പോഴിതാ ഇക്കാര്യങ്ങളിൽ വ്യക്തത വന്നിരിക്കുകയാണ്. മത്സരത്തിൽ നെതർലൻഡ്‌സിന് വേണ്ടി ഇരട്ടഗോൾ നേടിയ വൗട്ട് വെഗോർസ്റ്റിനോട് മെസ്സി ദേഷ്യപെടുന്നത് .
“നിങ്ങള് എന്താണ് നോക്കുന്നത്? വിഡ്ഢിയേ, പോകൂ,” മെസ്സി വെഗോസ്റ്റിനോട് പറഞ്ഞു. പിന്നീട് താൻ എന്തിനാണ് ദേഷ്യപ്പെട്ടതെന്നും മെസ്സി വിശദീകരിച്ചു. മത്സരത്തിന് മുമ്പ് നെതർലൻഡ്സ് പരിശീലകനും കളിക്കാരും നടത്തിയ പ്രകോപനപരമായ പരാമർശങ്ങളാണ് തന്നെ പെട്ടെന്ന് ചൊടിപ്പിച്ചതെന്ന് മെസ്സി വിശദീകരിച്ചു. മത്സരത്തിന് മുമ്പ് വീരോചിതമായ പ്രസ്താവനകൾ നടത്തുന്ന ഇത്തരക്കാരെ തനിക്ക് ഇഷ്ടമല്ലെന്നും മെസ്സി പറഞ്ഞു. “കളിക്ക് മുമ്പ് ആളുകൾ സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല,” മെസ്സി പറയുന്നു
🗣️Lionel Messi y el enojo con #PaísesBajos: "No me gusta que se hable antes del partido. El 19 (Weghors) desde que entró empezó a provocarnos y decirnos cosas, y me parece que eso no es parte del fútbol" pic.twitter.com/qUsL60wbjD
— TyC Sports (@TyCSports) December 10, 2022
Messi gets angry so rarely, it’s a treat to watch him give it back!
— c. ll ¡Vamos, vamos, albicelestes! (@Inferius29) December 10, 2022
My GOAT.#LionelMessi #LeoMessi #Messi #FIFAWorldCup2022
pic.twitter.com/04AsrnjwQO
“വൗട്ട് വെഗോർസ്റ്റ് വന്നതിനുശേഷം ഞങ്ങളെ പ്രകോപിപ്പിക്കാനും ഞങ്ങളോട് കാര്യങ്ങൾ പറയാനും തുടങ്ങി, ഇത് ഫുട്ബോളിന്റെ ഭാഗമല്ലെന്ന് എനിക്ക് തോന്നുന്നു,” ലയണൽ മെസ്സി പറഞ്ഞു. എന്നിരുന്നാലും, മത്സരത്തിൽ നെതർലൻഡ്‌സിനെ പരാജയപ്പെടുത്തിയ അർജന്റീന സെമിയിൽ ക്രൊയേഷ്യയെ നേരിടാൻ ഒരുങ്ങുകയാണ്. ലയണൽ മെസ്സിയുടെ അവസാന ലോകകപ്പ്, അദ്ദേഹത്തിന് ലോകകപ്പ് നേടാനുള്ള അർജന്റീനയുടെ ആഗ്രഹത്തിൽ നിന്ന് രണ്ട് മത്സരങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
𝖬𝖤𝖲𝖲𝖨 𝖳𝖮 𝖶𝖤𝖦𝖧𝖮𝖱𝖲𝖳: "What are you looking at, dumby? Go back there, dumby. Get back there, yes!" 😳⤵️ pic.twitter.com/ynkTNqovOk
— EuroFoot (@eurofootcom) December 9, 2022