പോർച്ചുഗീസ് സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയുടെ തകർപ്പൻ ഫോമിൽ സൗദി ലീഗിൽ വിജയം ആവർത്തിക്കുന്ന സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് ലീഗിലെ തുടർച്ചയായ മൂന്നാം വിജയം. എതിരാളികളുടെ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിലാണ് ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് അൽ ഹസമിനെ അൽ നസ്ർ പരാജയപ്പെടുത്തുന്നത്.
മത്സരത്തിൽ രണ്ടു അസിസ്റ്റുകൾക്ക് പുറമെ ഒരു ഗോളും സ്കോർ ചെയ്ത ക്രിസ്ത്യാനോ റൊണാൾഡോയാണ് താരം. മത്സരത്തിന്റെ 68 മിനിറ്റിൽ ക്രിസ്ത്യാനോ റൊണാൾഡോ നേടുന്ന ഗോളിലൂടെ പോർച്ചുഗീസ് നായകൻ ഫുട്ബോൾ ചരിത്രത്തിലെ റെക്കോർഡ് ഗോൾഡ് വേട്ട തുടരുകയാണ്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ക്രിസ്ത്യാനോ റൊണാൾഡോയുടെ 850-മത് ഗോളാണ് അൽ നസ്ർ ജേഴ്സിയിൽ
പിറന്നത്.
ഇതിൽ ഏകദേശം 451 ഗോളുകളും റയൽ മാഡ്രിഡിന്റെ ജേഴ്സിയിൽ ക്രിസ്ത്യാനോ റൊണാൾഡോ നേടിയതാണ് എന്നത് മറ്റൊരു വസ്തുത. സീസണിൽ തകർപ്പൻ ഫോമിൽ കളി ആരംഭിച്ച ക്രിസ്ത്യാനോ റൊണാൾഡോ 850 ഗോൾ നേട്ടത്തിന് പിന്നാലെ തന്റെ വാക്കുകൾ കുറിച്ചു. 850 ഗോളുകൾ എന്ന നേട്ടത്തിൽ എത്തിയതിൽ സന്തോഷമുണ്ടെന്നും ഗോളുകൾ സ്കോർ ചെയുന്നത് ഇപ്പോഴും തുടരുന്നുണ്ടെന്നുമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞത്.
Cristiano Ronaldo🐐:
— CristianoXtra (@CristianoXtra_) September 2, 2023
"I'm happy to have reached goal number 850 in my career, and the number is still increasing." pic.twitter.com/Q9ndjIuyQp
അതേസമയം ക്രിസ്ത്യാനോ റൊണാൾഡോയുടെ പ്രധാന എതിരാളിയായ ലിയോ മെസ്സി തൊട്ട് പിന്നാലെയുണ്ട്. ഏകദേശം 830നടുത് കരിയർ ഗോളുകൾ നേടിയ ലിയോ മെസ്സി ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിന്തുടരുന്നുണ്ട്. എങ്കിലും മെസ്സിയിൽ നിന്നും ബഹുദൂരം മുന്നിലേക്ക് കുതിക്കാനാണ് ക്രിസ്ത്യാനോ റൊണാൾഡോ ആഗ്രഹിക്കുന്നത്. ഗോളുകൾ കൂടാതെ ക്രിസ്ത്യാനോ റൊണാൾഡോ അസിസ്റ്റുകളും നേടുന്നുണ്ട്.